Connect with us

india

ഉന്നാവ് ബലാത്സംഗക്കേസ്; ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജിയിലാണ് നടപടി

Published

on

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി നേതാവ് കുൽദീപ് സിങ് സിൻ​ഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജിയിലാണ് നടപടി. കേസിൽ ബിജെപി നേതാവ് കുൽദീപ് സെൻഗാറിനെതിരെ ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായിട്ടുണ്ട്. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതിയുടെ നടപടിയെന്നും സിബിഐ സുപ്രിംകോടതിയെ അറിയിച്ചു.

പ്രതി പൊതുസേവകൻ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്നും സിബിഐ വാദിച്ചു. ജീവപര്യന്തം ശിക്ഷ എന്നത് ഇവിടെ സാധുതയുണ്ട്. ഇതിൽ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ അപ്പീൽ സുപ്രിംകോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.

ഉന്നാവ് കേസിൽ ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കുൽദീപ് സെൻഗാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോഴും ജയിലിൽ തുടരുകയാണെന്നും സോളിസിറ്റർ ജനറൽ സുപ്രിംകോടതിയിൽ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യു.പിയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ മര്‍ദനം; 25 ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാള്‍ ആഘോഷം അലങ്കോലപ്പെടുത്തുകയും ആളുകളെ മര്‍ദിക്കുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

Published

on

യു.പിയിലെ ബറേലിയില്‍ ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാള്‍ ആഘോഷം തടസ്സപ്പെടുത്തി ആക്രമണം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആഘോഷത്തില്‍ പങ്കെടുത്ത മുസ്‌ലിംകളായ യുവാക്കളടക്കമുള്ളവരെ മര്‍ദിച്ചതില്‍ ബജ്‌റങ് ദള്‍ നേതാവ് ഋഷഭ് താക്കൂര്‍ അടക്കം കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെയാണ് ബറേലി പൊലീസ് കേസെടുത്തത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാള്‍ ആഘോഷം അലങ്കോലപ്പെടുത്തുകയും ആളുകളെ മര്‍ദിക്കുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രേംനഗര്‍ പ്രദേശത്തെ റസ്റ്റോറന്റില്‍ ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിനിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ഒമ്പത് സുഹൃത്തുക്കളാണ് പരിപാടിക്കെത്തിയിരുന്നത്. ഇതില്‍ രണ്ട് യുവാക്കള്‍ മുസ്‌ലിംകളായിരുന്നു.

ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഘോഷം തടസ്സപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ‘ലവ് ജിഹാദ്’ ആരോപിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയ പ്രേംനഗര്‍ പൊലീസ് വിദ്യാര്‍ഥിനിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഒരു മുസ്‌ലിം യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രമസമാധാനം തകര്‍ത്തതിന് കേസെടുത്ത് മുസ്‌ലിം യുവാക്കള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. സ്ഥാപനത്തിലെ ഒരു ജീവനക്കാരനും പൊലീസ് പിഴ ചുമത്തി.

എന്നാല്‍ സ്റ്റേഷനിന് പുറത്തുവന്ന 20കാരിയായ പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്.

Continue Reading

india

യെലഹങ്ക: കേരള സര്‍ക്കാര്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്: കര്‍ണാടക സിപിഎം

Published

on

ബെംഗളൂരു: യെലഹങ്കയിലെ പ്രശ്‌നത്തില്‍ കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് കര്‍ണാടക സിപിഎം. കേരള സിപിഎം ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തില്‍ ശ്രദ്ധതിരിക്കാന്‍ കാരണമാകുമെന്നും കര്‍ണാടക സിപിഎം പാര്‍ട്ടിയുടെ കേരള ഘടകത്തെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യെലഹങ്ക കുടിയൊഴിപ്പിക്കലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ കേരളത്തില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെ കര്‍ണാടകയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടരുതെന്ന മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം അനധികൃത കുടിയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്തതെന്നും ഇതിനെ മുസ്ലിം വിരുദ്ധ നീക്കമായി ഉയര്‍ത്തിക്കാണിക്കുന്നത് ശരിയല്ലെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

 

Continue Reading

india

ഇന്‍ഡിഗോയ്ക്ക് സര്‍ക്കാരിന്റെ ആദ്യവെട്ട്; 10% സര്‍വീസുകള്‍ വെട്ടിക്കുറച്ചു

ഡിസംബര്‍ ആദ്യ വാരം നടത്തിയിരുന്ന 2008 സര്‍വീസുകള്‍ 1879 ആയി കുറച്ചു.

Published

on

ദില്ലി: ആകാശയാത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ആദ്യ നടപടിയെടുത്തു. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്‍ഡിഗോയുടെ സര്‍വീസുകളില്‍ 10 ശതമാനം വെട്ടിക്കുറവ് പ്രാബല്യത്തില്‍ വന്നു. ഡിസംബര്‍ ആദ്യ വാരം നടത്തിയിരുന്ന 2008 സര്‍വീസുകള്‍ 1879 ആയി കുറച്ചു. ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകളാണ് ഏറ്റവും അധികം വെട്ടിക്കുറച്ചത്. 52 സര്‍വീസുകളാണ് ഇവിടെ നിര്‍ത്തലാക്കിയത്. നിലവില്‍ ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളെയാണ് പ്രധാനമായും വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനിടെ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. രാജ്യത്താകെ ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. ഡിജിസിഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും കനത്ത പിഴയും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികള്‍ വൈകില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

Continue Reading

Trending