Connect with us

india

ഉന്നാവോ കേസ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം സിബിഐ സുപ്രീം കോടതിയില്‍

അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.

Published

on

ന്യൂഡല്‍ഹി ഉന്നാവ് ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ എം. എല്‍.എ കുല്‍ദീപ് സിങ് സേംഗറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അതിജീവിത സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം. പീഡനത്തിലെ ഇര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ തീരുമാനം. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പിലില്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വിധി യുക്തിഹീനവും നിയമവിരു ദ്ധവുമാണ്. ഹൈക്കോടതിയുടെ ഉത്തരവ് അതിജീവിതയുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുമെന്നും സിബിഐ ചൂണ്ടിക്കാട്ടി.
സാങ്കേതികവാദം ഉയര്‍ത്തിയാണ് സെംഗാറിന് കോടതി ജാമ്യം നല്‍കിയത്. ഹൈകോടതിയുടെ തീരുമാനം പോക്സോ നിയമത്തിന്റെ സംരക്ഷണ ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തിയെന്ന് സി.ബി.ഐ അഭിപ്രായപ്പെട്ടു. കുറ്റകൃത്യത്തിന്റെ ഗൗരവം വെച്ചുനോക്കുമ്പോള്‍ അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും സി.ബി.ഐ ഹരജിയില്‍ അഭിപ്രായപ്പെട്ടു.

ശിക്ഷയില്‍ ഇളവ് വരുത്തുന്നതിന് മുമ്പ്, കുറ്റകൃത്യത്തിന്റെ ഗൗരവം, കുറ്റം ചെയ്ത വിധം, പ്രതിക്ക് അതിലുള്ള പങ്ക്, ഇരക്ക് നിലനില്‍ക്കുന്ന ഭീഷണി സാധ്യത എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ വേണ്ടവിധം പരിഗണിക്കാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
2019ലാണ് സേംഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്. കേസ് സൂപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉന്നാവ് ബലാത്സംഗക്കേസ്; അതിജീവിതക്ക് നീതി തേടി പ്രതിഷേധിച്ച വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു

വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്.

Published

on

ന്യൂഡല്‍ഹി: മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ലൈംഗികാതിക്രമത്തിനിരയായ ഉന്നാവ് അതിജീവിതക്ക് നീതി തേടി പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധം. വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. പാര്‍ലമെന്റിന് സമീപം ആക്ടിവിസ്റ്റ് യോഗിത ഭയാനയുടെ നേതൃത്വത്തില്‍ ആയിരുന്നു കുത്തിയിരിപ്പ് സമരം. ‘ജസ്റ്റ്സ് ഫോര്‍ ഉന്നാവ് വിക്ടിം’ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തില്‍നിന്നും മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും മാറാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഈ രാജ്യത്തെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഒപ്പിട്ട് നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്നും അറിയിച്ചു. ഇതോടെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

‘ഈ രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും നീതിയും സുരക്ഷയും വേണെമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കണം,’ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

ഉന്നാവ് കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ദല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. അതിനെതിരായാണ് പ്രതിഷേധം. ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉന്നാവിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ കുല്‍ദീപ് സിങ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

 

Continue Reading

india

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയമനിര്‍മ്മാണ സാധ്യത പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും സമാന നിയമനിര്‍മ്മാണം സാധ്യമാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.

Published

on

ചെന്നൈ; 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയുന്നതിനായി നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും സമാന നിയമനിര്‍മ്മാണം സാധ്യമാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.

ഇന്റര്‍നെറ്റിലൂടെ കുട്ടികള്‍ക്ക് അശ്ലീല ഉള്ളടക്കങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ജസ്റ്റിസുമാരായ ജി. ജയചന്ദ്രന്‍, കെ.കെ. രാമകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഓസ്ട്രേലിയയ്ക്ക് സമാനമായ നിയമം ഇന്ത്യയില്‍ കൊണ്ടുവരാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അത്തരമൊരു നിയമം നിലവില്‍ വരുന്നതുവരെ ബന്ധപ്പെട്ട അധികാരികള്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും, ഈ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ഡിസംബര്‍ 10നാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിച്ച് ഓസ്ട്രേലിയ നിയമം പാസാക്കിയത്.

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ട് എസ്. വിജയകുമാറാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. അശ്ലീല ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് അതിവേഗം എത്തുന്ന സാഹചര്യമുണ്ടെന്നും, അത് തടയുന്നതിനായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ പാരന്റല്‍ വിന്‍ഡോ സംവിധാനം ഒരുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ഓസ്ട്രേലിയ നിരോധിച്ചതുപോലെ ഇന്ത്യയും സമാന നിയമം കൊണ്ടുവരണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

 

Continue Reading

india

മൈസൂരു കൊട്ടാരത്തിന് സമീപം സ്ഫോടനം: മരണം മൂന്നായി, അന്വേഷണം ഊർജിതം

സംഭവസ്ഥലത്ത് തന്നെ മരിച്ച യു.പി സ്വദേശിയായ ബലൂൺ വിൽപനക്കാരൻ സലിം (40) കൂടാതെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.

Published

on

മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിൽ വ്യാഴാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സംഭവസ്ഥലത്ത് തന്നെ മരിച്ച യു.പി സ്വദേശിയായ ബലൂൺ വിൽപനക്കാരൻ സലിം (40) കൂടാതെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബംഗളൂരു സ്വദേശിയായ ടൂറിസ്റ്റ് ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വൈകി മരിച്ചത്.

ബലൂൺ നിറയ്ക്കാൻ ഉപയോഗിച്ച ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക വിശദീകരണം. എന്നാൽ മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്‌.സി. മഹാദേവപ്പ ഇത് തിരുത്തി. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചാണ് വാതകം നിർമിച്ചതെന്നും, ഹീലിയം അല്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

സംഭവത്തിൽ മൈസൂരു സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിന്റെ പശ്ചാത്തലം വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം, എൻ‌.ഐ‌.എ സംഘം സംഭവസ്ഥലം സന്ദർശിക്കുകയും സിറ്റി പൊലീസിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ സിറ്റി പൊലീസും എൻ‌.ഐ‌.എയും ചോദ്യം ചെയ്യുകയാണ്.

മന്ത്രി മഹാദേവപ്പ, മൈസൂരു ജില്ലാ കലക്ടർ ജി. ലക്ഷ്മികാന്ത് റെഡ്ഡി, പൊലീസ് കമ്മീഷണർ സീമ കലട്കർ എന്നിവർ കെ.ആർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.

“ഇത് അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ അപകടമാണ്. സലീം ഒരു സീസണൽ ബിസിനസുകാരനായിരുന്നു. സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് അദ്ദേഹം സ്വന്തമായി ഗ്യാസ് ഉണ്ടാക്കിയതാണ്. അത് ഹീലിയമായിരുന്നെങ്കിൽ സംഭവം കൂടുതൽ ഗുരുതരമാകുമായിരുന്നു. നഗരത്തിലെ ലോഡ്ജിൽ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നവർ കുടുംബാംഗങ്ങളാണ്,” മന്ത്രി പറഞ്ഞു.

എൻ‌.ഐ‌.എ വിവരശേഖരണം നടത്തുന്നതിനെക്കുറിച്ച് പ്രതികരിച്ച മന്ത്രി, മൈസൂരു ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ ഇത്തരമൊരു സംഭവത്തിൽ എൻ‌.ഐ‌.എ സിറ്റി പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് സാധാരണ നടപടിയാണെന്നും സിറ്റി പൊലീസ് പൂർണ സഹകരണം നൽകുന്നുണ്ടെന്നും വ്യക്തമാക്കി.

സംഭവത്തിൽ പരിക്കേറ്റ കൊൽക്കത്ത സ്വദേശി ഷാഹിന ഷാബർ (54), റെനെബെന്നൂർ സ്വദേശി കൊത്രേഷ് ബീരപ്പ ഗട്ടർ, ബന്ധുവായ വേദശ്രീ, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ലക്ഷ്മിയുടെ ബന്ധു രഞ്ജിത വിനോദ് (30) എന്നിവർ സുഖം പ്രാപിച്ചു വരികയാണ്.

പരിക്കേറ്റവരിൽ ഒരാളായ കൊത്രേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, മരിച്ച ബലൂൺ വിൽപനക്കാരനായ സലീമിനെതിരെ ദേവരാജ പൊലീസ് എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്തു.

സലീം ഏകദേശം 15 ദിവസം മുൻപാണ് മൈസൂരുവിലെത്തി ലഷ്കർ മൊഹല്ലയിലെ ഒരു സ്വകാര്യ ലോഡ്ജിൽ പ്രതിദിനം 100 രൂപ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയെയും മൂന്ന് കുട്ടികളെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രി 8.30ഓടെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം ബലൂണുകളിൽ ഗ്യാസ് നിറച്ച് വിൽക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രകാശിതമായ മൈസൂരു കൊട്ടാരത്തിന്റെ ദൃശ്യങ്ങൾ കാണാനും ഫോട്ടോ എടുക്കാനും നിരവധി പേർ പതിവായി എത്തുന്ന സ്ഥലമാണിത്.

Continue Reading

Trending