kerala
കോട്ടയം മെഡിക്കല്‍ കോളജില്‍ തറയില്‍ പാകിയിരുന്ന ടൈലുകള്‍ പൊട്ടിത്തെറിച്ചു
ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18ാം വാര്‍ഡായ ഇഎന്‍ടി വിഭാഗത്തിലാണ് സംഭവം.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തറയില്‍ പാകിയിരുന്ന ടൈലുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി പരാതി. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ആശുപത്രിയിലെ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 18ാം വാര്‍ഡായ ഇഎന്‍ടി വിഭാഗത്തിലാണ് സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാര്‍ഡില്‍ ഉണ്ടായിരുന്നു.
ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി. വിവരം അറിഞ്ഞെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ ഒപി വിഭാഗത്തിലെ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. കെട്ടിടത്തിനു തകരാര്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ പരിശോധനകള്‍ നടന്നു വരികയാണ്. 18ാം വാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് ഇവിടത്തെ രോഗികളെ ഉടന്‍ തന്നെ മാറ്റാനായിരുന്നു തീരുമാനം. ഇവിടെ 1975 കാലഘട്ടത്തില്‍ നിര്‍മിച്ച മൂന്നു കെട്ടിടങ്ങളില്‍ ഒന്നാണ് ഒപി ബ്ലോക്ക്. ഇതിനൊപ്പം നിര്‍മിച്ചിരുന്ന സര്‍ജിക്കല്‍ ബ്ലോക്കിലെ കെട്ടിടം ഇടിഞ്ഞാണ് കഴിഞ്ഞ ജൂലൈ 3ന് ഒരാള്‍ മരിച്ചത്. ആ കെട്ടിടം, പൊളിക്കുന്നതിനുവേണ്ടി അടച്ചിട്ടിരിക്കുകയാണ്. ആര്‍എംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍ രാത്രി സ്ഥലത്തെത്തി രോഗികളെ മാറ്റുന്നതിനു നേതൃത്വം നല്‍കി.
kerala
എസ്‌ഐആര്‍; പരാതികളും എതിര്‍പ്പുകളും ഇന്നുമുതല്‍ അറിയിക്കാം
ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ പരാതി ഉന്നയിക്കാന്‍ അവസരമുണ്ടാകും.
സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച എസ്‌ഐആര്‍ കരട് പട്ടികയിലെ പരാതികളും എതിര്‍പ്പുകളും ഇന്നുമുതല്‍ അറിയിക്കാം. ജനുവരി 22 വരെ കരട് പട്ടികയിന്‍മേല്‍ പരാതി ഉന്നയിക്കാന്‍ അവസരമുണ്ടാകും.
ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും, തുടര്‍ന്ന് ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കും. എസ്‌ഐആര്‍ വിവരശേഖരണത്തിനു ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ആകെയുള്ള 2.78 കോടി വോട്ടര്‍മാരില്‍ 24,08,503 വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്താണ്.
കരട് വോട്ടര്‍ പട്ടികയുടെ വിവരങ്ങള്‍ കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് പുതുതായി ചേര്‍ക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമര്‍പ്പിച്ച് പട്ടികയില്‍ ഇടംനേടാം. അതേസമയം എസ്‌ഐആറിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
kerala
മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഭൂമി കുലുക്കം
രാത്രി 11:20യോടെയാണ് വലിയ ശബ്ദവും സെക്കന്‍ഡുകള്‍ നീണ്ടുനില്‍ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്.
മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഭൂമി കുലുക്കമുണ്ടായതായി നാട്ടുകാര്‍. കോട്ടക്കല്‍, വേങ്ങര, ഇരിങ്ങല്ലൂര്‍, ഊരകം തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. രാത്രി 11:20യോടെയാണ് വലിയ ശബ്ദവും സെക്കന്‍ഡുകള്‍ നീണ്ടുനില്‍ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്.
ഭൂമികുലുക്കം ആണെന്ന് പറയാനാകില്ലെന്നും തീവ്രത കുറഞ്ഞ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നുമാണ് അധികൃതര്‍ പറയുന്നത്.
kerala
കണ്ണൂരിൽ കാർ–സ്കൂട്ടർ കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു; മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്ക്
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം അപകടം നടന്നത്.
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂർ നെല്ലൂന്നി ലോട്ടസ് ഗാർഡനിലെ നിവേദിത രഘുനാഥ് (44)യും മകൻ സാത്വിക് (9)ഉം ആണ് മരിച്ചത്. മറ്റൊരു മകൻ ഋതിക് (11)നെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാത്വിക്കും ഋതിക്കും മട്ടന്നൂർ ശങ്കര വിദ്യാപിഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം അപകടം നടന്നത്. ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ കാറിന്റെ അടിയിൽ കുടുങ്ങി ഏകദേശം 50 മീറ്റർ വരെ കാർ മുന്നോട്ടുനീങ്ങി.
കാറിന്റെ അടിയിൽ കുടുങ്ങിയ സാത്വിക്കിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. നിവേദിത കാറിനടുത്തും ഋതിക് റോഡരികിലും തെറിച്ചുവീണു. ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണമായും കാറിന്റെ മുൻഭാഗവും തകർന്നു.
കുറ്റ്യാട്ടൂരിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നിവേദിതയും കുട്ടികളും അപകടത്തിൽപ്പെട്ടത്.
കുഞ്ഞമ്പുവിന്റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറിൽ ജോലി ചെയ്യുന്ന കെ.പി. രഘുനാഥാണ് ഭർത്താവ്. വൈഷ്ണവ് മൂത്ത മകനാണ്. സഹോദരി: ഗൗരി. ഉളിയിൽ പടിക്കച്ചാൽ സ്വദേശികളായ ഇവർ കുറച്ചുകാലമായി നെല്ലൂന്നിയിലാണ് താമസം. സംസ്‌കാരം ബുധനാഴ്ച 2.30ന് പൊറോറ നിദ്രാലയത്തിൽ നടക്കും.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala16 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala3 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala3 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala3 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി.ഡി സതീശന്
-
india3 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
News12 hours agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
