Connect with us

Sports

ബോളിങ്ങില്‍ കരുത്തരായി അങ്കിത് ശര്‍മയും ബാബാ അപരാജിതും; വിജയ് ഹസാരെയില്‍ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം

കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.

Published

on

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെ ഒതുക്കി കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മധ്യപ്രദേശിന് മോശമല്ലാത്ത തുടക്കമായിരുന്നു. ഒന്നാം വിക്കറ്റില്‍ ഹര്‍ഷ് ഗാവ്ലി (22) യാഷ് ദുബെ (13) സഖ്യം 32 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 10-ാം ഓവറില്‍ ദുബെയെ പുറത്താക്കി അങ്കിത് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ഗാവ്ലി, ശുഭം ശര്‍മ (3) എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ അങ്കിത് മടക്കി.

തുടര്‍ന്ന് ക്രീസിലെത്തിയ വെങ്കടേഷ് അയ്യര്‍ (8) റണ്ണൗട്ടാവുകയും ചെയ്തത് മധ്യ പ്രദേശിന് തിരിച്ചടിയായി. 22-ാം ഓവറില്‍ രാഹുല്‍ ബതാമിനേയും (3) അങ്കിത് ബൗള്‍ഡാക്കി. ഇതോടെ അഞ്ചിന് 78 എന്ന നിലയിലായി മധ്യ പ്രദേശ്. തുടര്‍ന്ന് മന്ത്രി – സരന്‍ഷ് ജെയ്ന്‍ (9) സഖ്യം 24 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബാബാ അപരാജിതിന് മുന്നില്‍ ജെയ്ന്‍ കീഴടങ്ങി.

സ്‌കോര്‍ ആറിന് 102. ശിവാംഗ് കുമാര്‍ (0), ആര്യന്‍ പാണ്ഡെ (15) എന്നിവരെ കൂടി അപരാജിത് ബൗള്‍ഡാക്കിയതോടെ മധ്യ പ്രേദശ് എട്ടിന് 144 എന്ന നിലയിലായി. പിന്നീടാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ച കൂട്ടുകെട്ടുണ്ടായത്. ത്രിപുരേഷ് സിംഗ് (37) – ഹിമാന്‍ഷു സഖ്യം 66 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 46-ാം ഓവറില്‍ ഹിമാന്‍ഷു മടങ്ങുമ്പോള്‍ മധ്യ പ്രദേശിന് 210 റണ്‍സായിരുന്നു. ഏദന്‍ ആപ്പിള്‍ ടോമിന് വിക്കറ്റ് നല്‍കിയ ഹിമാന്‍ഷു ഏഴ് ബൗണ്ടറികള്‍ നേടി. ത്രിപുരേഷ് 46-ാം ഓവറിലും വീണു. കുമാര്‍ കാര്‍ത്തികേയ (1) പുറത്താവാതെ നിന്നു.

നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, ഷറഫുദ്ദീന്‍ എന്നിവര്‍ തിരിച്ചെത്തി. അഹമ്മദ് ഇമ്രാന്‍, അഭിഷേക് നായര്‍, അഖില്‍ സ്‌കറിയ എന്നിവരാണ് വഴി മാറിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്.

india

തോറ്റ് തോറ്റ് ശ്രീലങ്ക; ഇന്ത്യക്ക് 30 റൺസ് ജയം

Published

on

തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ നാലാം വനിത ട്വന്റി 20 മത്സരം 30 റൺസിന് ജയിച്ച ഇന്ത്യ (4-0) പരമ്പരയിൽ ഏകപക്ഷീയ ലീഡ് തുടർന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഓപണർമാരായ സ്മൃതി മന്ദാനയുടെയും (48 പന്തിൽ 80) ഷഫാലി വർമയുടെയും (46 പന്തിൽ 79) അർധ സെഞ്ച്വറി മികവിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന റെക്കോഡ് സ്കോറിലെത്തി. അതേനാണയത്തിൽ തിരിച്ചടിച്ച ലങ്കയുടെ മറുപടി നിശ്ചിത ഓവറിൽ ആറിന് 191ൽ അവസാനിച്ചു.

വനിത ട്വന്റി20 ചരിത്രത്തിൽ ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന ഇന്നിങ്സ് ടോട്ടലാണ് കാര്യവട്ടത്ത് പിറന്നത്. 2024ൽ നവി മുംബൈയിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 217/4 റൺസ് പഴങ്കഥയായി. കൂട്ടുകെട്ടിലും ഇന്ത്യ റെക്കോഡിട്ടു. 2019ൽ വിൻഡീസിനെതിരെ കുറിച്ച 143 റൺസിന്റെ സ്വന്തം റെക്കോഡാണ് 162 റൺസടിച്ച് സ്മൃതിയും മന്ദാനയും തന്നെ പുതുക്കിയത്. ഇരു ടീമും 40 ഓവറിൽ അടിച്ചുകൂട്ടിയത് 412 റൺസാണ്. ഏറ്റവും കൂടുതൽ റൺസ് പിറന്ന രണ്ടാമത്തെ മത്സരമെന്ന റെക്കോഡും നേടി.

ഗ്രീൻഫീൽഡിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. എന്നാൽ, പരമ്പരയിൽ ആദ്യമായി ബാറ്റിങ്ങോടെ തുടങ്ങാൻ അവസരം ലഭിച്ച ഇന്ത്യ അവസരം ശരിക്കും മുതലാക്കുകയായിരുന്നു. ആദ്യ പന്തുമുതൽ ആക്രമിച്ച് കളിച്ച ഷഫാലിയും സ്മൃതിയും ശ്രീലങ്കൻ ബൗളർമാരെ അടിച്ചു നിലംപരിശാക്കി. പവർപ്ലേയുടെ ആദ്യ ആറ് ഓവറുകളിൽ ഇരുവരും 61 റൺസാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്കൻ ബൗളർമാർക്ക് അമ്പയറിന് മുന്നിൽ ഒന്ന് ഉറക്കെ ഒച്ചവെക്കാൻപോലും കഴിയാത്ത രീതിയിൽ റൺസ് നേടിയ ഇരുവരും 11 ഓവറിൽ ടീം സ്കോർ 100 കടത്തി. തൊട്ടുപുറകെ പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറി നേരിട്ട 30ാം പന്തിൽ ഷഫാലി പൂർത്തിയാക്കി.

Continue Reading

india

ഗൗതം ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്തിന് യാതൊരു മാറ്റവുമില്ല: ബിസിസിഐ

Published

on

മുംബൈ: മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ‌ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന വാദങ്ങൾ ബിസസിഐ തള്ളി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് യാതൊരു വിധത്തിലുമുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കി. അതോടെ ​ഗൗതം ​ഗംഭീർ തന്നെ പരിസീലക സ്ഥാനത്ത് തുടരുമെന്ന കാര്യത്തിൽ വ്യക്തതയായി.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ യാതൊന്നും ശരിയല്ല. വെറും ഊഹാപോഹങ്ങൾ മാത്രമാണത്. ചില പ്രശസ്തമായ മാധ്യമങ്ങൾ പോലും തെറ്റായവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ബിസിസഐ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേവജിത് സൈകിയ പറഞ്ഞു. ഈ പ്രചരിക്കുന്നത് വെറും അടിസ്ഥാനരഹിതമായ വാർത്തകളാണെന്നതിൽ കൂടുതലൊന്നും പറയാനില്ല. ദേവജിത് സൈകിയ പറഞ്ഞു.

ഈ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ഇതോടെയാണ് ​ഗൗതം ​ഗംഭീർ ടെസ്റ്റ് പരിസീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്നും വിവിഎസ് ലക്ഷ്മൺ പരിശീലകനായേക്കുമെന്ന വാർത്തകൾ ശക്തമായത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോട് സ്വന്തം നാട്ടിൽ 12 വർഷങ്ങൾക്ക് ശേഷം തോൽവി വഴങ്ങിയിരുന്നു. തുടർന്ന് ബോർഡർ ​ഗവാസ്കർ ട്രോഫിയിലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇല്ലാതെയായത്. ദക്ഷിണാഫ്രിക്കയോടുള്ള പരാജയത്തോടെ 2025-27 ലേക്കുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ നിലവിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.

Continue Reading

Cricket

വിജയപ്രതീക്ഷയില്‍ ഇന്ത്യ; ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 ഇന്ന്

തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് രാത്രി ഏഴ് മണി മുതല്‍ ആരംഭിക്കും.

Published

on

ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന്. തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് രാത്രി ഏഴ് മണി മുതല്‍ ആരംഭിക്കും.

ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. വിജയം തുടര്‍ച്ച പ്രതീക്ഷിച്ചാണ് നാലാം മത്സരത്തിലും ഹര്‍മന്‍പ്രീത് കൗറും സംഘവും ഇറങ്ങുക. എന്നാല്‍ പരമ്പര നഷ്ടമായെങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ ആശ്വാസ ജയം പ്രതീക്ഷിച്ചാണ് ശ്രീലങ്ക എത്തുന്നത്.

ദീപ്തി ശര്‍മയുടെയും രേണുക സിംഗ് താക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീന്‍ഫീല്‍ഡ് ഇന്ത്യക്ക് വിജയം ഉറപ്പിച്ചത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോമാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ ആശ്വാസം.

അതേസമയം ശ്രീലങ്കയെ വലയ്ക്കുന്നത് ബാറ്റിംഗ് നിരയുടെ പരാജയമാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 30-ന് കാര്യവട്ടത്ത് തന്നെ നടക്കും.

അന്താരാഷ്ട്ര ട്വന്റി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത വനിതാ താരമെന്ന റെക്കോര്‍ഡിന് അരികയാണ് ദീപ്തി ശര്‍മ. 151 വിക്കറ്റുമായി നിലവില്‍ ഓസ്‌ട്രേലിയന്‍ താരം മേഘന്‍ ഷൂട്ടുമായി റെക്കോര്‍ഡ് പങ്കിടുക്കുകയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍. പരമ്പര പിടിച്ചതോടെ ടീമില്‍ പരീക്ഷണങ്ങള്‍ക്കും ഇന്ത്യ മുതിര്‍ന്നേക്കും. ജി കമാലിനിക്ക് അരങ്ങേറ്റത്തിന് അവസരം കൊടുക്കുന്നതിനൊപ്പം ഹര്‍ലീന്‍ ഡിയോളും പ്ലെയിങ് ഇലവനില്‍ എത്തിയേക്കും.

 

Continue Reading

Trending