Connect with us

kerala

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; പ്രതികള്‍ പിടിയില്‍

പെണ്‍കുട്ടി പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട്ടേക്ക് 23ന് എത്തുകയും തുടര്‍ന്ന് പീഡനത്തിരയാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Published

on

കോഴിക്കോട്: മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. കാസര്‍കോട് സ്വദേശികളായ ഷമീം, റായിസ് എന്നിവര്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിനിക്കാണ് മയക്ക്മരുന്ന് നല്‍കി പീഡിപ്പിച്ചത്. ബീച്ചില്‍ നിന്ന് താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്ക് മരുന്ന് നല്‍കി കുട്ടിയെ പീഡിപ്പിക്കികയായിരുന്നു. തുടര്‍ന്ന് 4,000 രൂപ നല്‍കി കോഴിക്കോട് ബീച്ചില്‍ ഇറക്കി വിടുകയും ചെയ്തു.

പെണ്‍കുട്ടി പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട്ടേക്ക് 23ന് എത്തുകയും തുടര്‍ന്ന് പീഡനത്തിരയാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തിന് ശേഷം ബീച്ചില്‍ ഇറക്കിവിട്ട പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണ പൊലീസ് കണ്ടെത്തുകയും മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

 

kerala

വീട് പാലുകാച്ചലിന് പാരിതോഷികം കൈപ്പറ്റി; കണ്ണൂരില്‍ എസ്‌ഐക്കെതിരെ നടപടി

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് സ്ഥലം മാറ്റി.

Published

on

കണ്ണൂര്‍: വീട് പാലുകാച്ചലിന് ചെങ്കല്‍ ക്വാറി ഉടമയില്‍ നിന്ന് പാരിതോഷികം കൈപ്പറ്റിയ പൊലീസുകാരനെതിരെ നടപടി. കണ്ണവം എസ്ഐ ഷഫാത്ത് മുബാറകിനെതിരെയാണ് നടപടി. ചൊക്ലി പൊലീസ് സ്റ്റേഷനിലേക്ക് ഷഫാത്തിനെ സ്ഥലം മാറ്റി.

പുതുതായി നിര്‍മിച്ച വീട്ടിലെ പാലുകാച്ചല്‍ ചടങ്ങില്‍ പ്രദേശത്തെ നിരവധിപേരെ ഇയാള്‍ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചെത്തിയ ചെങ്കല്‍ ക്വാറി ഉടമ ഫ്രിഡ്ജ് സമ്മാനിക്കുകയായിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് സ്ഥലം മാറ്റിയത്.

Continue Reading

india

യെലഹങ്ക: കേരള സര്‍ക്കാര്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്: കര്‍ണാടക സിപിഎം

Published

on

ബെംഗളൂരു: യെലഹങ്കയിലെ പ്രശ്‌നത്തില്‍ കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് കര്‍ണാടക സിപിഎം. കേരള സിപിഎം ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തില്‍ ശ്രദ്ധതിരിക്കാന്‍ കാരണമാകുമെന്നും കര്‍ണാടക സിപിഎം പാര്‍ട്ടിയുടെ കേരള ഘടകത്തെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യെലഹങ്ക കുടിയൊഴിപ്പിക്കലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ കേരളത്തില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെ കര്‍ണാടകയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടരുതെന്ന മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം അനധികൃത കുടിയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്തതെന്നും ഇതിനെ മുസ്ലിം വിരുദ്ധ നീക്കമായി ഉയര്‍ത്തിക്കാണിക്കുന്നത് ശരിയല്ലെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

 

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; യാത്രാദുരിതത്തില്‍ പ്രതിഷേധത്തിന് യുഡിഎഫ്

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.

Published

on

താമരശ്ശേരി: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാന്‍ വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് കാരണം താമരശ്ശേരി ചുരത്തില്‍ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. പുലര്‍ച്ചെ മുതല്‍ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തില്‍ നിലവില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. പകല്‍ സമയങ്ങളില്‍ മള്‍ട്ടി ആക്‌സില്‍ ചരക്ക് വാഹനങ്ങള്‍ ചുരത്തില്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്ക് രാത്രിയില്‍ മാത്രമേ അനുമതിയുള്ളൂ. ഗതാഗതം സുഗമമാക്കാന്‍ ചുരത്തിലെ പ്രധാന വളവുകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

യാത്രാദുരിതത്തില്‍ പ്രതിഷേധിച്ച് നാളെ കളക്ടറേറ്റിന് മുന്നില്‍ യുഡിഎഫ് രാപ്പകല്‍ സമരം സംഘടിപ്പിക്കും. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധിഖ്, ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, ബദല്‍ റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.

 

Continue Reading

Trending