kerala
പുണെയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു; പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ ബന്ധുക്കളും എത്തി
നേരത്തെ കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.
താനൂരില്‍നിന്നും നാടുവിട്ട് പുണെയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് പൊലീസ് സംഘത്തിനൊപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളെ സ്വീകരിക്കാന്‍ ബന്ധുക്കളും എത്തിയിരുന്നു. നേരത്തെ കുട്ടികളുമായി മാതാപിതാക്കള്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.
പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയാണ്. തുടര്‍ന്ന് സി.ഡബ്ല്യു.സിയില്‍ ഹാജരാക്കും. ശേഷം കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിടും എന്നാണ് വിവരം.
അതേസമയം പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി അക്ബര്‍ റഹീമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. നേരത്തെ മുംബൈയില്‍നിന്ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് കൗണ്‍സെലിങ് നല്‍കുമെന്നും മാനസിക പിന്തുണ ഉറപ്പാക്കുമെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ബുധനാഴ്ചയാണ് പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികളെ കാണാതായത്. പുണെയിലെ ലോണാവാല റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്.
kerala
പാലത്തായി പീഡനക്കേസ്; വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം നേതാവ് ഹരീന്ദ്രന്‍
പ്രതി ഹിന്ദുവായതിനാല്‍ മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്‍ ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രന്‍. പ്രതി ഹിന്ദുവായതിനാല്‍ മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്‍ ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.
അതേസമയം, പ്രതി പത്മരാജനെ അനുകൂലിച്ച് ബി.ജെ.പിസംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിരുന്നു. തലശ്ശേരി പോക്സോ കോടതി ഈ മാസം 15ആണ്.
ഈ മാസം 15നാണ് പാലത്തായി പീഡനക്കേസില്‍ അധ്യാപകനായ ആര്‍എസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂര്‍ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാര്‍ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജന്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376എബി
ഐപിസി പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്സോ സെക്ഷന്‍ 5(എഫ്) പ്രകാരം 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ സെക്ഷന്‍ 5(എല്‍) പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.
kerala
സ്പായിലെ മാലമോഷണ കേസ്: പണം തട്ടിയ എസ്ഐ ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവില്‍ പൊലീസ് ഓഫീസറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. കെ. ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ശക്തമാക്കി. സ്പാ നടത്തുന്ന യുവതിയെയും ഉള്‍പ്പെടെ മൂന്ന് പേരെ പ്രതികളായി പൊലീസ് ചേര്‍ത്തിട്ടുണ്ട്. ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് ഇതിനകം പിടികൂടിയപ്പോള്‍, യുവതി ഒളിവിലാണ്.
സംഭവം നവംബര്‍ 8നാണ് നടന്നത്. സിപിഒ സ്പായില്‍ എത്തിയതിന് പിന്നാലെ യുവതി മാല നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്കി. സിപിഒ മാല എടുത്തുവെന്നാണ് അവള് ആരോപിച്ചത്. തുടര്‍ന്ന് എസ്ഐ ബൈജുവും സംഘവും മോഷണവിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.
kerala
കേരളത്തില്‍ ഇന്ന് കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും. 26 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന്നും സാധ്യതയുണ്ട്.
കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 24 വരെ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ആഴക്കടലിലെത്തിയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതമായ തീരങ്ങളിലേക്ക് മടങ്ങണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും തെക്ക് കിഴക്കന്‍ അറബിക്കടലിലുള്ള ചക്രവാതച്ചുഴിയും സംസ്ഥാനത്തെ മഴ ശക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്.
ഈ മാസം 24 വരെ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. നാളെ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സമാന സാഹചര്യം പ്രതീക്ഷിക്കുന്നു.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

