Connect with us

kerala

പിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്‍

കര്‍ണാടക സര്‍ക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുളളതാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ ദക്ഷിണേന്ത്യയിലെ ഏജന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുളളതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മെഡിസെപ്പിനെതിരെ സംഘടിപ്പിച്ച വായ്‌മൂടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജീവനക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എസ്. ശബരീനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ഗോപകുമാര്‍, ട്രഷറര്‍ ഡോ. ആര്‍. രാജേഷ് എന്നിവരടക്കം സംസ്ഥാന നേതാക്കളായ എസ്. ബിനോജ്, എസ്. നൗഷാദ്, ഡോ. ജി.പി. പത്മകുമാര്‍, ആര്‍. വിനോദ്കുമാര്‍, ജില്ല പ്രസിഡന്റുമാരായ എ. നിസാമുദ്ദീന്‍, യു. ഉന്മേഷ്, ഷാജി ജോണ്‍, കെ.പി. പ്രശാന്ത്, ആര്‍. ശ്യംരാജ് എന്നിവരും സെക്രട്ടറിമാരായ ഷാജികുമാര്‍ തിരുപുറം, എം.എസ്. രാകേഷ്, നൗഫല്‍, ഡോ. അരവിന്ദ്, പ്രകാശ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

kerala

പിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്‍

കര്‍ണാടക സര്‍ക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുളളതാണെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ ദക്ഷിണേന്ത്യയിലെ ഏജന്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുളളതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മെഡിസെപ്പിനെതിരെ സംഘടിപ്പിച്ച വായ്മൂടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എസ്. ശബരീനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സി. സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി. ഗോപകുമാര്‍, ട്രഷറര്‍ ഡോ. ആര്‍. രാജേഷ് എന്നിവരടക്കം സംസ്ഥാന നേതാക്കളായ എസ്. ബിനോജ്, എസ്. നൗഷാദ്, ഡോ. ജി.പി. പത്മകുമാര്‍, ആര്‍. വിനോദ്കുമാര്‍, ജില്ല പ്രസിഡന്റുമാരായ എ. നിസാമുദ്ദീന്‍, യു. ഉന്മേഷ്, ഷാജി ജോണ്‍, കെ.പി. പ്രശാന്ത്, ആര്‍. ശ്യംരാജ് എന്നിവരും സെക്രട്ടറിമാരായ ഷാജികുമാര്‍ തിരുപുറം, എം.എസ്. രാകേഷ്, നൗഫല്‍, ഡോ. അരവിന്ദ്, പ്രകാശ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

 

Continue Reading

kerala

ചെരുപ്പ് മാറിയെന്നാരോപണം; കോഴിക്കോട് ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനം

ചെരുപ്പ് മാറിയിട്ടെന്ന കാരണത്താല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി.

Published

on

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടെന്ന കാരണത്താല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ആക്രമണം നേരിട്ടത്. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.

മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ വിദ്യാര്‍ത്ഥി സഹോദരനെ കാണാനായി വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. ആ സമയത്ത് ചെരുപ്പ് മാറിയിട്ടെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. മര്‍ദ്ദനത്തില്‍ കുട്ടിക്ക് നെഞ്ചിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അമ്മ തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍; റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നാണ് കുഞ്ഞ് പെട്ടെന്ന് റോഡ് മുറിച്ച് മറുവശത്തേക്ക് ഓടിയത്.

Published

on

പാലക്കാട്: രക്ഷിതാവിന്റെ കൈവിട്ട് അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിയ പിഞ്ചുബാലന് ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ രക്ഷയായി. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂര്‍ സ്‌കൂളിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു സംഭവം. ഗുരുവായൂരില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ‘ മയില്‍വാഹനം ‘ ബസിന്റെ മുന്നിലേക്ക്, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നാണ് കുഞ്ഞ് പെട്ടെന്ന് റോഡ് മുറിച്ച് മറുവശത്തേക്ക് ഓടിയത്.

നിമിഷങ്ങള്‍ക്കുള്ളില്‍ അപകടസാധ്യത തിരിച്ചറിഞ്ഞ ബസ് ഡ്രൈവര്‍ അനൂപ് അതിവേഗം സഡന്‍ ബ്രേക്ക് പ്രയോഗിച്ചതോടെ ബസ് നിര്‍ത്തുകയും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ അനൂപിന്റെ സമയോചിതമായ ഇടപെടലും മനസാന്നിധ്യവുമാണ് ഒരു പിഞ്ചുജീവന്‍ നഷ്ടപ്പെടാതെ രക്ഷപ്പെടാന്‍ കാരണമായത്. സംഭവത്തില്‍ നാട്ടുകാരും യാത്രക്കാരും ഡ്രൈവറെ അഭിനന്ദിച്ചു.

Continue Reading

Trending