Connect with us

kerala

‘ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്; അത് മത ഭക്തരുടേതല്ല,പിണറായി ഭക്തരുടേതാണ്’ -നജീബ് കാന്തപുരം എംഎല്‍എ

മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഒരു പാട്ടിനെതിരെ കേസെടുത്തത്. ആലോചിക്കുമ്പോള്‍ ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്.

Published

on

മലപ്പുറം: ‘ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്; അത് മത ഭക്തരുടേതല്ല,പിണറായി ഭക്തരുടേതാണ്’ എന്ന് നജീബ് കാന്തപുരം
എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയത് ആരാണെന്ന് ഈ തെരെഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നജീബ് ഫെയ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മത വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് ഒരു പാട്ടിനെതിരെ കേസെടുത്തത്. ആലോചിക്കുമ്പോള്‍ ഒരു വിഭാഗം ഭക്തരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. അത് മത ഭക്തരുടേതല്ല. പിണറായി ഭക്തരുടേതാണെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി; മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു

ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.

Published

on

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി. മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.

നേതൃത്വത്തിന് നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട്. ജില്ലയിലെ സിപിഎം ഭൂമി മണല്‍ ക്വാറി മാഫിയകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇതിനു കുട പിടിക്കുകയാണ് സിപിഐ നേതൃത്വവും. ദീര്‍ഘകാലമായി ഉയര്‍ത്തുന്ന വിമര്‍ശനം ആവര്‍ത്തിച്ചു കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നുള്ള ശിവരാമന്റെ പടിയിറക്കം.

വിമര്‍ശനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നേരെയും നീളുന്നുണ്ട്. ജില്ലയിലെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. നിലവിലെ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ പാല് കൊടുത്ത കയ്യില്‍ തന്നെ കൊത്തി. പാര്‍ട്ടിയില്‍ ഇനി തനിക്കിടമില്ല എന്നദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

‘മുഖത്ത് ആസിഡ് ഒഴിക്കും’; ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണ്‍കോളുകള്‍ വഴി ഭീഷണി

വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്ന് ഫേസ്ബുക്കിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തു.

Published

on

കൊച്ചി: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണ്‍കോളുകള്‍ വഴി ഭീഷണി. മുഖത്ത് ആസിഡ് ഒഴിക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്ന് ഫേസ്ബുക്കിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തു.

കമെന്റ്കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല. ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മാരെന്നാണ് ഭാഗ്യലക്ഷ്മി മറുപടിയെന്നോണം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

 

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

Published

on

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഗൗരവതരമായ കേസായതിനാല്‍ നിലവില്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഇതിനു മുമ്പ് എം. പദ്മകുമാറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് ചെയ്തതെന്നും സ്വര്‍ണക്കൊള്ളയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍, കേസുമായി ബന്ധപ്പെട്ട ഉത്തരവാദിത്വത്തില്‍ നിന്ന് പ്രതികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുകയാണെന്ന വസ്തുത കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചതെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. എഫ്.ഐ.ആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷയിലാണ് വിജിലന്‍സ് കോടതിയുടെ തീരുമാനം.

കള്ളപ്പണ ഇടപാടുകള്‍ പരിശോധിക്കാനാണ് രേഖകള്‍ ആവശ്യമെന്ന ഇ.ഡി വാദം കോടതി അംഗീകരിച്ചു. സമാന്തര അന്വേഷണം കേസിലെ കൂടുതല്‍ പ്രതികളിലേക്കെത്തുന്നതിന് തടസ്സമാകുമെന്ന എസ്.ഐ.ടി വാദം കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്ന് ഇ.ഡി വ്യക്തമാക്കിയതും കോടതി പരിഗണിച്ചു. രേഖകള്‍ കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചില്ല.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇ.ഡി അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, എസ്.ഐ.ടി എന്നിവര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നിലപാട് വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇ.ഡിക്ക് കൈമാറണമെന്നതാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതിയെ സമീപിച്ച ഇ.ഡി, വിജിലന്‍സ് കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചത്.

 

Continue Reading

Trending