Connect with us

kerala

ചെരുപ്പ് മാറിയെന്നാരോപണം; കോഴിക്കോട് ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനം

ചെരുപ്പ് മാറിയിട്ടെന്ന കാരണത്താല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി.

Published

on

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടെന്ന കാരണത്താല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ആക്രമണം നേരിട്ടത്. ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.

മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ സഹോദരന്റെ സുഹൃത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ വിദ്യാര്‍ത്ഥി സഹോദരനെ കാണാനായി വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. ആ സമയത്ത് ചെരുപ്പ് മാറിയിട്ടെന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. മര്‍ദ്ദനത്തില്‍ കുട്ടിക്ക് നെഞ്ചിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ അമ്മ തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

kerala

ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍; റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നാണ് കുഞ്ഞ് പെട്ടെന്ന് റോഡ് മുറിച്ച് മറുവശത്തേക്ക് ഓടിയത്.

Published

on

പാലക്കാട്: രക്ഷിതാവിന്റെ കൈവിട്ട് അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിയ പിഞ്ചുബാലന് ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ രക്ഷയായി. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂര്‍ സ്‌കൂളിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു സംഭവം. ഗുരുവായൂരില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ‘ മയില്‍വാഹനം ‘ ബസിന്റെ മുന്നിലേക്ക്, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നാണ് കുഞ്ഞ് പെട്ടെന്ന് റോഡ് മുറിച്ച് മറുവശത്തേക്ക് ഓടിയത്.

നിമിഷങ്ങള്‍ക്കുള്ളില്‍ അപകടസാധ്യത തിരിച്ചറിഞ്ഞ ബസ് ഡ്രൈവര്‍ അനൂപ് അതിവേഗം സഡന്‍ ബ്രേക്ക് പ്രയോഗിച്ചതോടെ ബസ് നിര്‍ത്തുകയും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഡ്രൈവര്‍ അനൂപിന്റെ സമയോചിതമായ ഇടപെടലും മനസാന്നിധ്യവുമാണ് ഒരു പിഞ്ചുജീവന്‍ നഷ്ടപ്പെടാതെ രക്ഷപ്പെടാന്‍ കാരണമായത്. സംഭവത്തില്‍ നാട്ടുകാരും യാത്രക്കാരും ഡ്രൈവറെ അഭിനന്ദിച്ചു.

Continue Reading

kerala

കണ്ണൂരില്‍ വനത്തിനകത്ത് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്നലെയാണ് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം രാജേഷ് ഉള്‍വനത്തിലേക്ക് കടന്നത്.

Published

on

കണ്ണൂരില്‍ വനത്തിനകത്ത് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയൂര്‍ അമ്പായത്തോടിലെ വനത്തിനകത്താണ് മധ്യവയസ്‌കനെ കാണാതായത്.

അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം രാജേഷ് ഉള്‍വനത്തിലേക്ക് കടന്നത്.

Continue Reading

kerala

യുവതിയെ രാത്രിയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

രണ്ടര കിലോമീറ്ററോളം നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്.

Published

on

രാത്രിയില്‍ യാത്രയ്ക്കിടെ യുവതിയെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിള്‍ പേ വര്‍ക്ക് ചെയ്യാത്തതാണ് ബസ്സില്‍ നിന്ന് ഇറക്കിവിടാന്‍ കാരണമെന്നാണ് പറയുന്നത്. സംഭവത്തില്‍ പരാതിയുമായി യുവതി രംഗത്ത് എത്തി.രണ്ടര കിലോമീറ്ററോളം നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്.

26ാം തീയതി രാത്രി 9 മണിക്കായിരുന്നു സംഭവം. വെള്ളറട സ്വദേശിയും , കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യ ആണ് പരാതി നല്‍കിയത്. യുവതി 18 രൂപയുടെ ടിക്കറ്റ് എടുത്ത് ഗൂഗിള്‍ പേ ഉപയോഗിച്ചെങ്കിലും സെര്‍വര്‍ തകരാര്‍ കാരണം യഥാക്രമം ഇടപാട് നടത്താന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രകോപിതനായ കണ്ടക്ടര്‍ തോലടിയില്‍ ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതി.

‘സര്‍വറിന്റെ തകരാറാണെന്നും, അല്പസമയത്തിനകം കാശ് അയക്കാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന വെള്ളറടയില്‍ ഇറങ്ങേണ്ട തനിക്ക് അവിടെനിന്നും കാശ് തരപ്പെടുത്തി നല്‍കാന്‍ കഴിയും എന്നും കണ്ടക്ടറോട് പറഞ്ഞു. എന്നാല്‍ കണ്ടക്ടര്‍ ഇതിന് വഴങ്ങിയില്ല. ഇത്തരം തട്ടിപ്പുകാരെ തനിക്കറിയാമെന്നും, ബസ്സില്‍ നിന്ന് ഇറങ്ങെടീ എന്ന് ആക്രോശിച്ചുകൊണ്ട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു’ ദിവ്യയുടെ പരാതിയില്‍ പറയുന്നു.

തെരുവു വിളക്കുകള്‍ പോലും ഇല്ലാത്ത തോലടിയില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിച്ച ശേഷം രണ്ടര കിലോമീറ്റര്‍ നടക്കുകയായിരുന്നുവെന്നും ദിവ്യ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രകയായ ദിവ്യ പലപ്പോഴും ഗൂഗിള്‍ പേ ഉപയോഗിച്ച് തന്നെയാണ് ടിക്കറ്റുകള്‍ എടുക്കാറുള്ളത്. സംഭവത്തില്‍ യുവതി വകുപ്പ് മന്ത്രിക്കും, വെള്ളറട സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ദിവ്യയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വകുപ്പുതല അന്വേഷണം നടത്തുമെന്നും ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി.

Continue Reading

Trending