kerala
കണക്കു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; വിദ്യാര്‍ഥിയുടെ കൈ അടിച്ച് തകര്‍ത്ത് ട്യൂഷന് അധ്യാപകന്
കണക്കു പരീക്ഷക്കയില്‍ 40ല്‍38 മാര്‍ക്ക് കിട്ടിയിട്ടും രണ്ടു മാര്‍ക്ക് കുറഞ്ഞതിനാണ് അധ്യാപകന് വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്.
കൊല്ലം: ട്യൂഷന് സെന്ററില്‍ നടത്തിയ പരീക്ഷയില്‍ രണ്ടു മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിനിയുടെ കൈ അടിച്ച് തകര്‍ത്ത് അധ്യാപകന്. ഏരൂര്‍ നെട്ടയം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ട്യൂഷന് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. സംഭവത്തില്‍ ട്യൂഷന് സെന്ററിലെ അധ്യാപകനായ രാജേഷിനെതിരെ പരാതി നല്കി രക്ഷിതാക്കള്‍.
കണക്കു പരീക്ഷക്കയില്‍ 40ല്‍38 മാര്‍ക്ക് കിട്ടിയിട്ടും രണ്ടു മാര്‍ക്ക് കുറഞ്ഞതിനാണ് അധ്യാപകന് വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതിനായി നാലുമാസമായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു.
വിരലുകള്‍ക്ക് പൊട്ടലേറ്റ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ക്ക് കുറഞ്ഞതിന് മറ്റു നിരവധി കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. അതേസമയം പഠിപ്പിച്ച കണക്ക് ബോധപൂര്‍വ്വം കുട്ടി തെറ്റിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന വിചിത്ര ന്യായമാണ് അധ്യാപകന് രക്ഷിതാക്കളോട് പറഞ്ഞത്. ഇതോടെ രക്ഷിതാക്കള്‍ ട്യൂഷന് സെന്റര്‍ തല്ലി തകര്‍ത്തു. വിഷയം ഏറ്റെടുത്ത് വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ട്യൂഷന് സെന്ററിനും അധ്യാപകനും എതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. കെഎസ്ആര്‍ടിസി ജീവനക്കാരനായ അധ്യാപകന് ചട്ടവിരുദ്ധമായാണ് ട്യൂഷന് സെന്റര്‍ നടത്തുന്നതെന്നും പരാതിയുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ എസ്.ഐ.ടി ചോദ്യം ചെയ്തത് മൂന്നര മണിക്കൂര്‍
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ എ.പത്മകുമാര്‍, ഗോവര്ദ്ധന് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അവധിക്കാല ബെഞ്ച് വിസമ്മതിച്ചു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്.ഐ.ടി ചോദ്യം ചെയ്തത് മൂന്നര മണിക്കൂര്‍. കഴിഞ്ഞ ശനിയാഴ്ചയാണ് എസ്ഐടി കടകംപള്ളിയെ ചോദ്യം ചെയ്തത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനേയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ എ.പത്മകുമാര്‍, ഗോവര്ദ്ധന് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അവധിക്കാല ബെഞ്ച് വിസമ്മതിച്ചു. ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും. അന്വേഷണം തണുപ്പന്‍ രീതിയിലല്ലേ എന്ന് മറ്റൊരു ബെഞ്ച് പരാമര്‍ശിച്ചില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാന്‍ കഴിയില്ലെന്നും എല്ലാവരെയും കണ്ടെത്തട്ടെ എന്നും ഹൈക്കോടതി അവധിക്കാല ബെഞ്ച്.
kerala
കൊല്ലത്ത് ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ കയറി യുവാവിന്റെ അതിക്രമം; പ്രതി കസ്റ്റഡിയില്‍
ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ കയറി അസഭ്യവര്‍ഷം നടത്തി.
കൊല്ലം: മദ്യപിച്ച് ഫിറ്റായി ഗാന്ധി പ്രതിമയ്ക്ക് നേരെ യുവാവിന്റെ അതിക്രമം. കൊല്ലം പുനലൂരിലാണ് സംഭവം. ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ കയറി അസഭ്യവര്‍ഷം നടത്തി. ഇതിന് പിന്നാലെ ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിക്കുകയും ചെയ്തു.
പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാള്‍ അതിക്രമം നടത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുനലൂര്‍ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്നും നാട്ടുകാര്‍ പറഞ്ഞു.
kerala
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്.
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു.
മുന്‍ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന് നായരാണ് ഭര്‍ത്താവ്. പരേതനായ പ്യാരേ ലാല്‍ ആണ് മറ്റൊരു മകന്. സംസ്കാരം നാളെ. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയ മോഹന്‍ലാല്‍ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala16 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
-
kerala18 hours agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
