india
ക്രൈസ്തവര്‍ക്കെതിരെ അതിക്രമം; ‘ബജ്റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണം’
നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ഈ സംഘടനകളിലെ അംഗങ്ങള്‍ ആക്രമിക്കുന്നുവെന്നാണ് പരാതി.
ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കzതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതോടെ ബജ്റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണമെന്ന ആവശ്യം ശക്തം. നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ഈ സംഘടനകളിലെ അംഗങ്ങള്‍ ആക്രമിക്കുന്നുവെന്നാണ് പരാതി. ഛത്തീസ്ഗഢിലും യു.പിയിലുമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹിന്ദു രക്ഷാ ദളിന്റെ പ്രവര്‍ത്തകര്‍ വീടുകളില്‍ ആയുധം വിതരണം ചെയ്തിരുന്നു. ഇതോടെയാണ് ഈ സംഘടനകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്. വാള് , മഴു തുടങ്ങിയ മാരകായുധങ്ങളാണ് മുദ്രാവാക്യം മുഴക്കികൊണ്ട് വിതരണം ചെയ്തത് . ഇവരില്‍ പത്ത് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സംഘടനയെ നിരോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല.
മഹാരാഷ്ട്രയില്‍ മലയാളി വൈദികന് ഉള്‍പ്പെടെയുള്ളവര്‍ ബജ്റംഗദളിന്റെ അക്രമണത്തിനാണ് ഇരയായത്. മധ്യപ്രദേശിലെ ജംബുവയില്‍ ആയുധങ്ങളുമായി ബജ്റംഗദള്‍ പള്ളിയിലേക്ക് പ്രകടനം നടത്തിയിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിട്ടില്ല.
ന്യൂഡല്‍ഹി: ചുമ നിയന്ത്രണ മരുന്നുകളുടെ വില്പനയില് കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്രഗ്സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ നിക്കം ചെയ്യും. ഇതിനായി കരട് വി ജ്ഞാപനം ഇറക്കി.
30 ദിവസത്തിനകം അഭിപ്രായങ്ങള്‍ അറിയിക്കാം. നീക്കം ചെയ്താല്‍ ടാബ്ലെറ്റുകള് വില്‍ക്കുംപോലെ എളുപ്പത്തില്‍ സിറപ്പുകള്‍ വില്‍ക്കാനാകില്ല. കര്‍ശന നിയമങ്ങള്‍ നിര്‍മ്മാണത്തിലും പാലിക്കണം. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ 20ലേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്നാട്ടിലെ ശ്രേഷന്‍ ഫാര്‍മയെന്ന തട്ടിക്കൂട്ട് കമ്പനി നിര്‍മ്മിച്ച കഫ് സിറപ്പാണിതെന്ന് കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടില്‍ ലബോറട്ടറികളിലെ പരിശോധനകളില്‍ ഉയര്‍ന്ന വിഷാംശമുള്ള രാസവസ്തുവായ ഡൈ എഥിലിന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മരണങ്ങള്‍ക്ക് പിന്നാലെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രേശന്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ കോള്‍ഡ്രിഫ് കഫ്
സിറപ്പ് നിര്‍മ്മാണം നിരോധിച്ചിട്ടുണ്ട്. രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളര്മാര്ക്കും കത്തയച്ചത്. മരുന്ന് നിര്‍മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണം.
ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നുമാണ് നിര്‍ദേശം.
india
‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി അഭിഷേക് ബാനര്‍ജി
കേന്ദ്ര സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. രാജ്യ ത്തെ തകര്‍ക്കാനാണ് ഗ്യാനേഷ് കുമാറിനെ കേന്ദ്രം അയച്ചിരിക്കുന്നതെന്നും ലോക്സഭാ അംഗം കൂടി യായ അഭിഷേക് ബാനര്‍ജി ആരോപിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അമിത് ഷായുടെ സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാര്‍. അതേ ഗ്യാനേഷ് കുമാറിനെയാണ് ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചിരിക്കുന്നത്. ഇ ത് കേവലം യാദൃശ്ചികമായി മാത്രം സംഭവിച്ചതാണെന്ന് കരുതാനാകില്ലെന്നും അഭി ഷേക് ബാനര്‍ജി ചൂണ്ടിക്കാട്ടി. മറിച്ച് ശ്രദ്ധാപൂര്‍വം ഡിസൈന്‍ ചെയ്ത ഒരു സ്ക്രിപ്റ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റേത് ഒരിക്കലും ഒരു നിയമനമായി കണക്കാക്കാനാകില്ല. അതൊരു നുഴഞ്ഞുകയറ്റമാണ്. ഭരണ ഘടനയെ തകര്‍ത്തു തരിപ്പണമാക്കുകയാണ് അയാളില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതല. ഭരണഘടന സ്ഥാപനങ്ങള്‍ തച്ചുതകര്‍ക്കുക, ജനാധിപത്യം ഇല്ലാതാക്കുക, റിപ്പബ്ലിക്കിന്റെ അടിത്തറ തന്നെ ഹൈജാക്ക് ചെയ്യുക. ഇതൊക്കെയാണ് അയാളുടെ ചുമതലകള്‍. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് നക്സ്സ് തകര്‍ത്തുകളയണമെന്നും അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ എസ്.ഐ.ആര് നടപടികളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേ ഷമായിരുന്നു അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം.
india
വിമാനത്താവളങ്ങളിലെ പരിശോധനക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി
അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി. ഇനി മുതല്‍ വിമാനത്താവളങ്ങളിലെ യൂനിഫോം ധരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബോഡി വേണ് കാമറകള്‍ (ബി.ഡ ബ്ലു.സി) ധരിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി) ഉത്തരവിട്ടു. യാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും അഴിമതി തടയാനും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തിന്റെ ഭാഗമാണിത്. ബാഗേജ് ക്ലിയറന്‍സിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ റെഡ് ചാനലില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ക്യാമറ ധരിക്കണം. യാത്രക്കാരുമായി ഇടപഴകുമ്പോള്‍ റെക്കോഡിങ് ആരംഭിക്കണം. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഇത് തുടരണം. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന വിവരം ഉദ്യോഗസ്ഥര്‍ യാത്ര ക്കാരെ അറിയിക്കണം. യൂനിഫോമിലെ വലതുവശത്ത്, തടസ്സമില്ലാതെ ദൃശ്യങ്ങള്‍ പതി
യുന്ന രീതിയിലാകണം ക്യാമറ ഘടിപ്പിക്കേണ്ടത്. വൈ ഫൈ, ബ്ലൂടുത്ത് അല്ലെങ്കില്‍ സിം സൗകര്യങ്ങള്‍ ഇല്ലാത്ത സ്റ്റാന്‍ഡ് എലോണ്‍ കാമറകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഓരോ ഷിഫ്റ്റിന് ശേഷവും റെക്കോര്‍ഡ് ചെയ്ത വിവരങ്ങള്‍ പാസ്വേഡുള്ള പ്ര ത്യേക കമ്പ്യൂട്ടറിലേക്ക് മാറ്റണം. ദൃശ്യങ്ങള്‍ 90 ദിവസത്തേക്ക് സൂക്ഷിക്കണം. കേസുകളോ അന്വേഷണമോ ഉണ്ടെങ്കില്‍ കൂടുതല്‍ കാലം സൂക്ഷിക്കണം. ദൃശ്യങ്ങള്‍ മാറ്റം വരുത്താനോ ഡിലീറ്റ് ചെയ്യാനോ പാടില്ല.
-
india3 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala11 hours agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
india3 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala3 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala3 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
kerala11 hours ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
News1 day agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala12 hours agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
