Connect with us

Sports

ബ്ലാസ്റ്റേഴ്‌സിന് കടുത്ത തിരിച്ചടി; ടീമില്‍ നിന്ന് വിടപറഞ്ഞ് അഡ്രിയാന്‍ ലൂണ

അഡ്രിയാന്‍ ലൂണ ഈ സീസണില്‍ ക്ലബ്ബിനായി കളിക്കില്ല.

Published

on

പുതുവത്സരത്തില്‍ മഞ്ഞപ്പടയെ നിരാശനാക്കി ലൂണ. ഈ സീസണില്‍ ക്ലബ്ബിനായി കളിക്കില്ല. 2025-26 സീസണില്‍ താരം വായ്പാടിസ്ഥാനത്തില്‍ ഒരു വിദേശ ക്ലബ്ബിലേക്ക് മാറുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ക്ലബ്ബും താരവും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. ഐഎസ്എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും താരത്തിന്റെ വ്യക്തിപരമായ താല്‍പ്പര്യവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. 33-കാരനായ ലൂണയുടെ അഭാവം വരാനിരിക്കുന്ന സീസണില്‍ ബ്ലാസ്റ്റേഴ്സിന് കടുത്ത തിരിച്ചടിയാകും.

 

 

Sports

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ സ്‌ക്വഡില്‍ ഷമി തിരിച്ചെത്തിയേക്കും, സഞ്ജുവിന്റെ സാധ്യത മങ്ങി

അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് മുന്നില്‍കണ്ടായിരിക്കും ടീമിനെ ഒരുക്കുകയെന്നാണ് വിവരം.

Published

on

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് മുന്നില്‍കണ്ടായിരിക്കും ടീമിനെ ഒരുക്കുകയെന്നാണ് വിവരം. ജനുവരി 11 നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുന്നത്.

ദീര്‍ഘനാളായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുനില്‍ക്കുന്ന പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് അടുത്തുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സെലക്ടര്‍മാര്‍ താരത്തെ പരിഗണിക്കാനാണ് സാധ്യത. അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്സ് മാത്രമാണ് ആശങ്ക. ആഭ്യന്തര ടൂര്‍ണമെന്റുകളിലെ ഷമിയുടെ പ്രകടനം മാനേജ്മെന്റ് സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്.

അദ്ദേഹത്തെപ്പോലൊരു ബൗളര്‍ക്ക് വിക്കറ്റ് നേടാനാകും. സെലക്ഷന്‍ റഡാറില്‍ നിന്ന് താരം പുറത്തായിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹം പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും വിക്കറ്റെടുക്കാനുള്ള കഴിവും കണക്കിലെടുത്ത് ഷമി ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം താരം ഇന്ത്യക്കായി കളിച്ചിട്ടില്ല.

അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും ടീമില്‍ ഇടംപിടിച്ചേക്കും. നേരത്തേ കിവീസിനെതിരായ ടി20 പരമ്പരയിലും ടി20 ലോകകപ്പ് സ്‌ക്വാഡിലും ഇഷാന്‍ കിഷന്‍ ഇടംപിടിച്ചിരുന്നു. സഞ്ജു സാംസണ്‍ ആദ്യ വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്‌ക്വാഡിലുള്ളപ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായാണ് കിഷാനെ ടീമിലെടുത്തത്. എന്നാല്‍ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ടീമിലെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. സഞ്ജുവിന് പുറമേ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തും ടീമില്‍ നിന്ന് പുറത്തായേക്കു. നിലവില്‍ മിന്നും ഫോമിലുള്ള കിഷനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുണ്ടാകും. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. പരിക്കേറ്റ് പുറത്തായിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തും. എന്നാല്‍ ഉപനായകനായ ശ്രേയസ്സ് അയ്യര്‍ ടീമിലെത്താനുള്ള സാധ്യതയില്ല. പരിക്കേറ്റ് ദീര്‍ഘനാളായി കളിക്കളത്തിന് പുറത്തിരിക്കുന്ന താരം നിലവില്‍ ബിസിസിഐയുടെ ദേശീയ അക്കാദമിയില്‍ പരിശീലനത്തിലാണ്. വേഗത്തില്‍ ശരീരഭാരം കുറയുന്നതിനാല്‍ ഉടന്‍ അയ്യരുടെ തിരിച്ചുവരവുണ്ടായേക്കില്ല.

 

Continue Reading

News

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ

പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

Published

on

റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസവും മുൻ റയൽ മഡ്രിഡ് താരവുമായ റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തി. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

അവധിക്കാലം ആഘോഷിക്കാനായി ബ്രസീലിലെത്തിയ കാർലോസ് പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കാലിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഫുൾ ബോഡി എം.ആർ.ഐ പരിശോധനയിലാണ് ഹൃദയത്തിൽ ഗുരുതര പ്രശ്നങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച താരത്തെ കാർഡിയാക് കത്തീറ്ററൈസേഷനു വിധേയനാക്കി.

ഏകദേശം 40 മിനിറ്റ് മാത്രം നീണ്ടുനിൽക്കേണ്ട ശസ്ത്രക്രിയ സങ്കീർണതകൾ കാരണം മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് സ്പാനിഷ് മാധ്യമമായ ഡിയാരിയോ എ.എസ് റിപ്പോർട്ട് ചെയ്യുന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും താരം അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂർ കൂടി കാർലോസ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും വ്യക്തമാക്കി.

1990 മുതൽ 2016 വരെ നീണ്ടു നിന്ന ക്ലബ്-ദേശീയ ടീം കരിയറിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റോബർടോ കാർലോസ്. 1992 മുതൽ 2006 വരെ ബ്രസീൽ ദേശീയ ടീമിന്റെ സ്ഥിരാംഗമായിരുന്നു. പത്തുവർഷത്തിലേറെ നീണ്ട റയൽ മഡ്രിഡ് കരിയറിലൂടെ ആധുനിക ഫുട്ബോളിലെ ഇതിഹാസ പ്രതിരോധ താരങ്ങളുടെ പട്ടികയിൽ ഇടംനേടി.

ആക്രമണ സ്വഭാവമുള്ള ലെഫ്റ്റ് ബാക്കായിരുന്ന കാർലോസ് ബ്രസീലിനായി 125 മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞു. 2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെയും 1998 ലോകകപ്പ് റണ്ണർ അപ്പ് ടീമിന്റെയും അംഗമായിരുന്നു. 1997ൽ ഫ്രാൻസിനെതിരായ മത്സരത്തിൽ 35 യാർഡ് അകലെ നിന്ന് ഇടംകാലിൽ തൊടുത്തുവിട്ട ‘ബനാന ഫ്രീകിക്ക്’ ഗോൾ ഇന്നും ഫുട്ബോൾ ചരിത്രത്തിലെ അത്ഭുത നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

2012ൽ റഷ്യൻ ക്ലബിൽ കളിച്ച് സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം 2015ലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മുൻപിൽ താരം എത്തിയത്. ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസ് താരമായും കോച്ചായും ഒരു സീസൺ നിറഞ്ഞുനിന്ന റോബർടോ കാർലോസ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കും പ്രിയങ്കരനായി.

Continue Reading

News

വിജയ് ഹസാരെ ട്രോഫി: രാജസ്ഥാനെ അവസാന പന്തിൽ മറികടന്ന് കേരളത്തിന് തകർപ്പൻ ജയം

343 റൺസ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന കേരളം ടൂർണമെന്റിലെ നാലാം മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി.

Published

on

അഹമ്മദാബാദ്: രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അതേ വേഗത്തിൽ പിന്തുടർന്ന് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് നാടകീയ ജയം. 343 റൺസ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന കേരളം ടൂർണമെന്റിലെ നാലാം മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ കരൺ ലംബ (119), ദീപക് ഹൂഡ (86) എന്നിവരുടെ മികവിൽ വലിയ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ നായകൻ രോഹൻ കുന്നുമ്മലിനെ നഷ്ടപ്പെട്ടെങ്കിലും കൃഷ്ണ പ്രസാദും (53) ബാബ അപരാജിതും (116 പന്തിൽ 126) രണ്ടാം വിക്കറ്റിൽ 155 റൺസിന്റെ നിർണായക കൂട്ടുകെട്ട് തീർത്തു.

തുടർന്ന് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീൻ (28), അങ്കിത് ശർമ (27) എന്നിവർ ചേർന്ന് റൺചേസ് മുന്നോട്ട് കൊണ്ടുപോയി. ബാബ അപരാജിത് പുറത്തായതോടെ സമ്മർദ്ദം ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ഏഡൻ ആപ്പിൾ ടോം കളി പൂർണമായും കൈയിലെടുത്തു. 18 പന്തിൽ അഞ്ച് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 40 റൺസ് നേടി പുറത്താകാതെ നിന്ന ആപ്പിൾ ടോം കേരള വിജയത്തിന് മുദ്രവച്ചു. എം.ഡി നിധീഷും (2) ഒമ്പതാം വിക്കറ്റിൽ പുറത്താകാതെ നിന്നു.

രാജസ്ഥാനുവേണ്ടി അങ്കിത് ചൗധരി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കേരളത്തിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റുകൾ നേടി. ടൂർണമെന്റിൽ ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം രണ്ട് തോൽവികൾ വഴങ്ങിയ കേരളം ഈ വിജയത്തോടെ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി.

 

Continue Reading

Trending