Connect with us

Film

600 കോടി ഒ.ടി.ടി ഡീൽ; അല്ലു അർജുൻ–അറ്റ്‌ലി ചിത്രം ‘AA22 X A6’യ്ക്ക് നെറ്റ്ഫ്ലിക്സ് മുന്നിൽ

തിയറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിംഗിന് പ്രേക്ഷക സ്വീകാര്യത വർധിച്ചതോടെയാണ് വമ്പൻ സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾക്കായി പ്ലാറ്റ്‌ഫോമുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നത്.

Published

on

മുംബൈ: സിനിമയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, അല്ലു അർജുന്റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘AA22 X A6’ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. തിയറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിംഗിന് പ്രേക്ഷക സ്വീകാര്യത വർധിച്ചതോടെയാണ് വമ്പൻ സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾക്കായി പ്ലാറ്റ്‌ഫോമുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നത്.

ഈ സാഹചര്യത്തിൽ, ‘AA22 X A6’യുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ് മുന്നോട്ടുവന്നതായാണ് റിപ്പോർട്ടുകൾ. ഏകദേശം 600 കോടി രൂപയ്ക്കാണ് കരാർ ചർച്ചകൾ നടക്കുന്നതെന്ന സൂചനയുണ്ട്. ചർച്ചകൾ അവസാനഘട്ടത്തിലാണെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കരാർ യാഥാർഥ്യമാകുകയാണെങ്കിൽ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഒ.ടി.ടി ഡീലുകളിൽ ഒന്നായിരിക്കും ഇത്.

ഏപ്രിലിലാണ് അല്ലു അർജുൻ–അറ്റ്‌ലി കൂട്ടുകെട്ടിലെ ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഏകദേശം 1000 കോടി രൂപ ബജറ്റിലാണ് നിർമ്മിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായി ചിത്രം മാറുമെന്നാണ് വിലയിരുത്തൽ. ‘പുഷ്പ: ദ റൈസ്’, ‘പുഷ്പ: ദ റൂൾ’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് അല്ലു അർജുൻ ഈ മെഗാ പ്രോജക്ടിലേക്ക് കടക്കുന്നത്.

ദീപിക പദുകോൺ, ജാൻവി കപൂർ, രശ്മിക മന്ദാന, മൃണാൾ താക്കൂർ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിന് പുറമെ ഹോളിവുഡിലെ പ്രമുഖ വി.എഫ്.എക്‌സ് വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ട്. 2026-ന്റെ പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്നും 2027ൽ ചിത്രം തിയറ്ററുകളിലെത്തുമെന്നുമാണ് സൂചന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘രാജാസാബ്’ ട്രെയ്ലര്‍ 2.0 റിലീസ്; പ്രഭാസിന്റെ പാന്‍-ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ദൃശ്യ വിസ്മയം ജനുവരിയില്‍ എത്തുന്നു

കൗതുകവും വിസ്മയവും ഒരുപോലെ സൃഷ്ടിക്കുന്ന ബ്രഹ്‌മാണ്ഡ ദൃശ്യങ്ങളാണ് പുതിയ ട്രെയ്ലറിന്റെ മുഖ്യാകര്‍ഷണം.

Published

on

പ്രഭാസ് നായകനായി എത്തുന്ന പാന്‍-ഇന്ത്യന്‍ ഹൊറര്‍-ഫാന്റസി ചിത്രം ‘രാജാസാബ’ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നു. ചിത്രത്തിന്റെ അത്യാശ്ചര്യങ്ങള്‍ നിറഞ്ഞ ട്രെയ്ലര്‍ 2.0 ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുകയാണ്. കൗതുകവും വിസ്മയവും ഒരുപോലെ സൃഷ്ടിക്കുന്ന ബ്രഹ്‌മാണ്ഡ ദൃശ്യങ്ങളാണ് പുതിയ ട്രെയ്ലറിന്റെ മുഖ്യാകര്‍ഷണം. ജനുവരി 9നാണ് ‘രാജാസാബ്’ വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നത്.

ഐതിഹ്യങ്ങളും മിത്തുകളും, എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ ഈ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ ട്രെയ്ലര്‍ സൂചിപ്പിച്ചതുപോലെ, പ്രഭാസിന്റെ ഇരട്ടവേഷം ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നാണ്. രണ്ടാം ട്രെയ്ലര്‍ സിനിമയില്‍ ഒളിപ്പിച്ചിട്ടുള്ള കൂടുതല്‍ സര്‍പ്രൈസുകളിലേക്കാണ് വെളിച്ചം വീശുന്നത്.

ട്രെയ്ലറില്‍ സഞ്ജയ് ദത്ത്, സെറീന വഹാബ് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂര്‍ത്തങ്ങളും ശ്രദ്ധേയമാണ്. ഹൊറര്‍, ഫാന്റസി, റൊമാന്‍സ്, കോമഡി എന്നിവയെ മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമായി സമന്വയിപ്പിച്ചാണ് ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

‘കല്‍ക്കി 2898 എ.ഡി’യ്ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമായ ‘രാജാസാബ്’ ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത ഒരു സൂപ്പര്‍ നാച്ച്വറല്‍ ദൃശ്യ വിരുന്നായിരിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രഭാസിനൊപ്പം ബൊമന്‍ ഇറാനി, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള പുതിയ ലുക്കിലും സ്റ്റൈലിലും പ്രഭാസിനെ ഡബിള്‍ റോളില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനോടെയാണ് ‘രാജാസാബ’് പ്രേക്ഷകരിലേക്ക് എത്തുന്നത്. അമാനുഷിക ഘടകങ്ങളും മിത്തുകളും നിറഞ്ഞ ഒരു ഹൊറര്‍ എന്റര്‍ടെയ്നറായി ചിത്രത്തെ അവതരിപ്പിക്കുന്നതാണ് അണിയറപ്രവര്‍ത്തകര്‍. ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രാജാസാബ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍-ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.

പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് വിവേക് കുച്ചിബോട്ലയാണ്. ഇന്ത്യന്‍ സിനിമയില്‍ ഒരു ഹൊറര്‍ ചിത്രത്തിനായി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റ് ‘രാജാസാബിന്’ വേണ്ടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാങ്കേതിക വിഭാഗം, സംഗീതം-തമന്‍ എസ്.,ഛായാഗ്രഹണം-കാര്‍ത്തിക് പളനി,ചിത്രസംയോജനം-കോത്തഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍ – രാംലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍,വിഎഫ്എക്സ് – ആര്‍. സി. കമല്‍ കണ്ണന്‍ (ബാഹുബലി ഫെയിം),പ്രൊഡക്ഷന്‍ ഡിസൈന്‍ – രാജീവന്‍,ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ -എസ്. എന്‍. കെ.

 

Continue Reading

Film

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ്; നടന്‍ ജയസൂര്യയ്ക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമെന്ന് നിഗമനം

കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം.

Published

on

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍. ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം. നടനും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുകയാണ്.
അതേസമയം ഉടമയുമായുള്ളത് ബ്രാന്‍ഡ് അംബാസിഡര്‍ ബന്ധം മാത്രമാണെന്ന് ജയസൂര്യ മൊഴി നല്‍കിയിരുന്നു. താരത്തെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മൊഴി വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നല്‍കും.

തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ കഴിഞ്ഞ ദിവസവും ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഓണ്‍ലൈന്‍ ലേല ആപ്പ് ആയ സേവ് ബോക്‌സിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടാം തവണയാണ് താരത്തെ ചോദ്യം ചെയ്യുന്നത്.

ചെറിയ തുകയ്ക്ക് ലാപ്‌ടോപ്പും മൊബൈലും ലേലം ചെയ്‌തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരെ തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്. തൃശൂര്‍ സ്വദേശി സ്വാഫിഖ് റഹീമാണ് കേസില്‍ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിന്റെ ബ്രാന്റ് അംബാസിഡര്‍.

 

Continue Reading

Film

മമ്മുട്ടിയുടെ പ്രതിനായക വേഷം; കളങ്കാവല്‍ ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്രഖ്യാപിച്ചു

മറുഭാഷാ പ്രേക്ഷകരിലേക്ക് കൂടുതല്‍ റീച്ചിന് ഒടിടി റിലീസ് ചിത്രത്തെ സഹായിക്കും.

Published

on

മമ്മുട്ടി പ്രതിനായകനായി ബോക്‌സ് ഓഫിസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രം കളങ്കാവല്‍ ഒടിടിയിലേക്ക്. മമ്മൂട്ടി ഒരിക്കല്‍ക്കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയ ചിത്രത്തില്‍ വിനായകനായിരുന്നു നായകന്‍. മമ്മൂട്ടി ഒരു സീരിയല്‍ കില്ലറായി എത്തിയിരിക്കുന്ന ചിത്രത്തില്‍ വിനായകന്‍ ഒരു സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാരനാണ്. ഇരുവരും തമ്മിലുള്ള, പ്രകടനത്തിലെ കൊടുക്കല്‍വാങ്ങലുകളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ചിത്രം ബോക്‌സ് ഓഫീസിലും കുതിച്ചു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. തിയറ്ററുകളിലെത്തി 25-ാം ദിനത്തിലാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ ഒടിടി പ്രഖ്യാപനം വരുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.

ജനുവരി മാസത്തില്‍ എത്തും എന്നതല്ലാതെ തീയതി അറിയിച്ചിട്ടില്ല. അത് വൈകാതെ പ്രഖ്യാപിക്കും. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ നിര്‍മ്മാതാക്കള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മറുഭാഷാ പ്രേക്ഷകരിലേക്ക് കൂടുതല്‍ റീച്ചിന് ഒടിടി റിലീസ് ചിത്രത്തെ സഹായിക്കും. മലയാളത്തിന് പിന്നാലെ ചിത്രത്തിന്റെ ഹിന്ദി ടീസറും സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്.

‘കുറുപ്പി’ന്റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസിന്റെ സംവിധായകനായുള്ള അരങ്ങേറ്റമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം മുജീബ് മജീദിന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Continue Reading

Trending