india
യെലഹങ്ക സംഭവത്തിന്റെ യാഥാര്‍ത്ഥ്യം
അഡ്വ. മുഹമ്മദ് ഷാ
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹി തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വ്യക്തിപരമായ ഒരു യാത്ര എനിക്ക് ബാംഗ്‌ളൂരിലേക്കുണ്ടായിരുന്നു. ഇതെഴുതുമ്പോഴും ബാംഗ്ലൂരില്‍ തന്നെയുണ്ട്. ഈ സമയത്താണ് യലഹങ്കയിലെ കുടിയൊഴിപ്പിക്കല്‍ നടന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റ് ഇടതു നേതാക്കളും ഈ വിഷയത്തില്‍ നടത്തിയത് കൃത്യമായ മുതലെടുപ്പ് രാഷ്ട്രിയമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം കിട്ടിയ ഒരു കച്ചിത്തുരുമ്പ് എന്ന നിലയിലാണ് കര്‍ണാടക വിഷയം കേരളത്തില്‍ ചര്‍ച്ചയാക്കിയത്. മുസലിംലീഗ് ഈ വിഷയത്തില്‍ തികച്ചും പ്രായോഗികമായ ഇടപെടലുകളാണ് നടത്തിയത്. സാദിഖലി തങ്ങളോടും, കുഞ്ഞാലിക്കുട്ടിയോടും, കെ.സി വേണു ഗോപാലിനോടും, യൂത്ത് ലീഗ് നേതാക്കളോടും കര്‍ണാടകയിലെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചു. ഉടനടി പുനരധിവാസം ഉറപ്പാക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. ഇന്ത്യയിലെവിടെയും സംഭവിച്ചിട്ടില്ലാത്ത രൂപത്തില്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് തയ്യാറാക്കി. രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴില്‍ 11 ലക്ഷത്തിന്റെ ഫ്‌ളാറ്റുകളാണ് ഇന്ന് വിതരണം ചെയ്യുന്നത്. ബയ്യപ്പനഹള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയായ ഫ്‌ളാറ്റുകളാണ് അനുവദിച്ചത്. 11.20 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റുകള്‍ക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജി.ബി.എ) സബ്സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി കൂടി ലഭി ക്കുന്നതോടെ ജനറല്‍ വിഭാഗക്കാര്‍ക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും. ജനറല്‍ വിഭാഗത്തിന് ബാക്കി 25 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നല്‍കും. പട്ടിക വിഭാഗങ്ങള്‍ ക്ക് 9.50 ലക്ഷം രൂപ മൊത്തം സബ്സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും.
കേരളത്തില്‍ കുടിയൊഴിപ്പിക്കപ്പെടലിലും ഭൂമിയേറ്റെടുക്കലിന്റെയും ഇരകളായ നൂറുകണക്കിന് ആളുകള്‍ക്ക് വേണ്ടി ഹൈക്കോടതിയിലും, ആര്‍ബിട്രേറ്റര്‍മാരുടെ മു മ്പിലും കേസ് നടത്തിക്കൊണ്ടിരിക്കുന്ന അഭിഭാഷകനെന്ന നിലക്ക് നിയമപരമായും വസ്തുതാപരമായും വിഷയങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചു. സുഹൃത്തായ കര്‍ണാടക ഹൗസിംഗ് ന്യൂനപക്ഷ ക്ഷേമ വഖഫ് മന്ത്രി സമീര്‍ അഹമ്മദ് ഖാനെ വിളിച്ചമ്പേഷിച്ചപ്പോള്‍ 10.12:2025 ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ഇരുന്നാല്‍ രേഖകള്‍ സഹിതം ചര്‍ച്ച ചെയ്യാമെന്നും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിക്കാമെന്നും പറഞ്ഞു. റവന്യൂ, സര്‍വേ, ജി.ബി.ഡി, സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ്, ഭവന നിര്‍മ്മാണ വകുപ്പ് ഉദ്യോഗസ്ഥരോടും ചര്‍ച്ച ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തെ യലഹങ്ക മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സാറ്റലൈറ്റ് മാപ്പ് ഓരോ മാസക്കണക്കിന് അവര്‍ കാണിച്ച് തന്നു.
മാപ്പ് പ്രകാരം 2010ല്‍ വിരളിലെണ്ണാവുന്ന വിടുകളേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും അധികം വീടുകള്‍ അവിടെ പണിതിരിക്കുന്നത് 2021 ഫെബ്രുവരിക്കും, 2022 ഒക്ടോബറിനും ഇടയിലാണ്. 15 ഓളം വീടുകള്‍ പണിതിരിക്കുന്നത് 2025 മെയ് മാസത്തിലാണ്. യെലഹങ്കയില്‍ ഉള്ള രണ്ട് ഭൂമാഫിയ സംഘങ്ങള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സാധാരണ പാവപ്പെട്ട ജനങ്ങളില്‍ നിന്നും പാട്ടമായും വാടകയായും പണം വാങ്ങി കൈവശം കൊടുക്കുകയും അങ്ങനെ ചേരികള്‍ ഉണ്ടാക്കുകയും ചെയ്യുന്ന രീതി അവിടെയുണ്ട്. ഇതിന് ചില ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്.
ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരില്‍ എല്ലാ ജാതി മതക്കാരുമുണ്ട്. ഇത് കച്ചവട താല്‍പര്യം മാത്രമാണ്. അങ്ങനെ വഞ്ചിക്കപ്പെടുന്ന പാവപ്പെട്ടവരെ പുനരധിവസി പ്പിക്കുന്നതിനും, സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാനുമുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. അതിന്റെ ഭാഗം കൂടിയാണ് ഈ നടപടി. ഇവിടെ സര്‍ക്കാര്‍ 6 തവണ കൈവശക്കാര്‍ക്ക് നോട്ടീസ് കൊടുത്തിട്ടുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്. ഭൂമി സ്വമേധയാ ഒഴിഞ്ഞ് തരാന്‍ സമ്മത പത്രം നല്‍കുന്ന മുറക്ക് പകരം ഭൂമി നല്‍കാമെന്ന് സാധാരണ ജനങ്ങളെ അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ ജനങ്ങള്‍ അതിന് തയ്യാറാകാതിരുന്നത് ഇടനിലക്കാരായ ആളുകളുടെ പ്രേരണയിലാ ണെന്ന് അധികൃതര്‍ സംശയിക്കുന്നു. കാരണം അവരുടെ വരുമാന മാര്‍ഗമാണ് ഈ ഭൂമി. സാധാരണ ജനങ്ങളെ പുനരധിവസിപ്പിച്ചാല്‍ അവര്‍ ചിത്രത്തില്‍ നിന്ന് പുറ ത്താകും എന്നതാണ് ഇതിന് കാരണമെന്ന് അധികൃതര്‍ കരുതുന്നു.
മറ്റൊരു വിഷയം അവര്‍ പറയുന്നത് ഈ ഭൂമി വലിയ ക്വാറി പിറ്റുകളായി മാറിയിരിക്കുകയാണ്. സുരക്ഷിതത്വം തീരെയില്ലാത്ത ഈ സ്ഥലം ആരോഗ്യപരമായും, പാ രിസ്ഥിതികമായും ആവാസ യോഗ്യമല്ല. ജനങ്ങളെ അവിടെ നിന്ന് മാറ്റി പാര്‍പ്പിക്കേണ്ടതനിവാര്യമാണ്. എന്നാല്‍ ബാഹ്യ പ്രേരണയില്‍ അപകടം തിരിച്ചറിയാനും, അവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകുല്യത്തെ കുറിച്ചും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നത് പരിതാപകരമായ അവസ്ഥയാണെന്ന് അധികൃതര്‍ പറയുന്നു. ഈ ഭൂമി ആകെ ഉപയോഗിക്കാന്‍ കഴിയൂന്നത് ഖരമാലിന്യ സംസ്‌കരണത്തിനാണെന്ന് മനസിലാക്കി 2016ല്‍ അതിനായി ഈ സര്‍ക്കാര്‍ ഭൂമി മാറ്റിവെച്ചെങ്കിലും നാളിത് വരെ അത് നടപ്പായിട്ടില്ല എന്നും അധിക്യതര്‍ പറയുന്നു. കുടിയൊഴിക്കപ്പെട്ടത് 187 കുടുംബങ്ങളിലുള്ള 1045 ആളുകളാണ്. അവര്‍ക്ക് ഭൂമിക്ക് പകരം അടിയന്തിര താമസ സൗകര്യമാണ് എന്ന അവശ്യം പരിഗണിച്ച് മുഖ്യമന്ത്രിയുടെ 1 ലക്ഷം വീട് പദ്ധതിയില്‍ പെടുത്തി 187 ഫ്‌ളാറ്റുകള്‍ പുതൂവല്‍സര പുലരിയില്‍ ഇവര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം നിലവില്‍ കുടിയൊഴിക്കപ്പെട്ടവര്‍ക്ക് വേണ്ടി സ്‌കൂളുകള്‍ റിലീഫ് സെന്ററുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചില ആളുകളെ ആരോ ഉപദേശിച്ചിരിക്കുന്നത് വീട് പൊളിച്ച സ്ഥലത്ത് നിന്ന് മാറിക്കൊടുത്താല്‍ പുനരധിവസിപ്പിക്കില്ല എന്നാണ്. കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുന്ന നമ്മുടെ നാട്ടിലെ സി.പി.എമ്മുകാര്‍ക്കാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ താക്കിത് നല്‍കിയത്.
(സെക്രട്ടറി മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റി)
india
ആർഎസ്എസിനും ബജ്‌റങ് ദളിനും മുന്നറിയിപ്പ്; സമാധാനം തകർത്താൽ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രിയങ്ക് ഖാർഗെ
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ ആർ.എസ്.എസ്, ബജ്‌റങ് ദൾ തുടങ്ങിയ സംഘടനകളെ നിരോധിക്കാൻ സർക്കാർ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരു: സംഘപരിവാർ സംഘടനകൾക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ ആർ.എസ്.എസ്, ബജ്‌റങ് ദൾ തുടങ്ങിയ സംഘടനകളെ നിരോധിക്കാൻ സർക്കാർ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“കർണാടകയിൽ സമാധാനം ലംഘിക്കപ്പെട്ടാൽ ബജ്‌റങ് ദളിനും ആർ.എസ്.എസിനും നിരോധനം ഏർപ്പെടുത്തും. അതിന് സർക്കാർ ഒരു മടിയും കാണിക്കില്ല,” എന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് ഖാർഗെ, സംഘപരിവാർ സംഘടനകൾക്കെതിരെ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് ആദ്യമായല്ല. 2023 മെയ് മാസത്തിൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, ക്രമസമാധാനത്തിന് ഭീഷണിയാകുന്ന ഏത് സംഘടനയ്‌ക്കെതിരെയും—ആർ.എസ്.എസ് ആയാലും, ബജ്‌റങ് ദളായാലും, പി.എഫ്.ഐ ആയാലും—കർശന നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ നിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാനത്ത് സമാധാനവും സൗഹാർദവും നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അത് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി ആവർത്തിച്ചു.
india
റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ കവർച്ചക്ക് ശ്രമം; യുവദമ്പതികൾ അറസ്റ്റിൽ
പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മംഗളൂരു: പുത്തൂരിൽ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ചക്ക് ശ്രമിക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
റിട്ട. പ്രിൻസിപ്പൽ എ.വി. നാരായണയുടെ വീട്ടിൽ കവർച്ചക്ക് ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ മാസം 17-ന് അർധരാത്രിയോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ച രണ്ട് അജ്ഞാതർ പിൻവാതിലിലൂടെ വീട്ടിൽ കയറി നാരായണയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സംഘർഷത്തിനിടെ നാരായണയുടെ ഭാര്യക്ക് പരിക്കേറ്റു. നിലവിളിയും ബഹളവും കേട്ടതോടെ അക്രമികൾ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വസ്തുക്കൾ ഒന്നും മോഷ്ടിക്കപ്പെട്ടില്ല.
പുത്തൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
india
‘ഹിന്ദുക്കള്‍ക്ക് രണ്ടോ മൂന്നോ കുട്ടികള്‍ വേണം; മുസ്‌ലികള്‍ ഏഴും എട്ടും പ്രസവിക്കരുത്’ -വീണ്ടും വിദ്വേഷ പ്രസംഗവുമായി അസ്സം മുഖ്യമന്ത്രി
ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു
ഗുവാഹതി: അസമിലെ ഹിന്ദു ദമ്പതികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും മുസ്ലിംകള്‍ ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും ആവശ്യപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
‘ഹിന്ദുക്കളില്‍ ജനനനിരക്ക് കുറഞ്ഞുവരികയാണ്. അതിനാല്‍ ഒരു കുട്ടിയില്‍ നിര്‍ത്താതെ കുറഞ്ഞത് രണ്ട് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കാന്‍ ഹിന്ദു ജനങ്ങളോട് ആവശ്യപ്പെടുന്നു. മുസ്ലിംകള്‍ ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും പറയുന്നുണ്ട്. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാതെ പോയാല്‍ ഹിന്ദു വീടുകള്‍ നോക്കാന്‍ ആരുമുണ്ടാകില്ല’എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
രണ്ട് ദിവസം മുന്‍പ് നടത്തിയ പ്രസ്താവനയിലും മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. അസമില്‍ ബംഗ്ലാദേശ് വംശജരായ മിയ മുസ്ലിംകളുടെ ജനസംഖ്യ 2027ലെ സെന്‍സസോടെ 40 ശതമാനമാകും എന്നും അദ്ദേഹം പറഞ്ഞു. തന്റെ വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടത്തില്‍ ഈ വിഭാഗത്തിന്റെ ജനസംഖ്യ 21 ശതമാനമായിരുന്നുവെന്നും 2011ലെ സെന്‍സസില്‍ അത് 31 ശതമാനമായി ഉയര്‍ന്നുവെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.
മുസ്ലിം ജനസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നാല്‍ മറ്റുള്ളവര്‍ ഇല്ലാതാകുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. പതിറ്റാണ്ടുകളായി തുടരുന്ന കുടിയേറ്റം കാരണം തദ്ദേശീയ അസം ജനത വലിയ വെല്ലുവിളി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അസം ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഈ വിവാദ പരാമര്‍ശങ്ങള്‍.
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india3 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
-
india2 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala1 day agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala1 day agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local3 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
