Connect with us

Sports

ഐഎസ്എല്‍ പ്രതിസന്ധി; ഞങ്ങള്‍ക്ക് കളിക്കണം, ഫിഫ ഇടപെടണം’ -ദയനീയ അപേക്ഷയുമായി താരങ്ങള്‍

ഇന്ത്യന്‍ ഫുട്ബാളിനെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ കെടുകാരസ്ഥതതക്കും നിസ്സഹായതക്കുമെതിരെ ഫിഫ അടിയന്തരമായി ഇടപെടണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു.

Published

on

ന്യൂഡല്‍ഹി: ഐഎസ്എല്‍ പ്രതിസന്ധിയില്‍ ഫിഫ ഇടപെടണമെന്ന് ഇന്ത്യന്‍ ഫുട്ബാളിലെ സൂപ്പര്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം സുനില്‍ ഛേത്രി, ദേശീയ താരങ്ങളായ ഗുര്‍പ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാന്‍, മന്‍വീര്‍ സിങ്, രാഹുല്‍ ഭേകെ ഉള്‍പ്പെടെ താരങ്ങളാണ് തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ഫുട്ബാളിനെ രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.

ഇന്ത്യന്‍ ഫുട്ബാളിനെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ കെടുകാരസ്ഥതതക്കും നിസ്സഹായതക്കുമെതിരെ ഫിഫ അടിയന്തരമായി ഇടപെടണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. ഗുര്‍പ്രീത് സിംഗാണ് വീഡിയോയുമായി ആദ്യം വന്നത്. ‘ഇത് ജനുവരി മാസം. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മത്സരങ്ങളുമായി ഞങ്ങള്‍ നിങ്ങളുടെ സ്‌ക്രീനുകള്‍ നിറയേണ്ട സമയം..’ എന്നദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

ഭയവും നിരാശയംകൊണ്ട് എന്തെങ്കിലും ഉറക്കെ പറയാന്‍ പോലും ഞങ്ങള്‍ക്ക് കഴിയാതായിരിക്കുന്നുവെന്ന് ഐ.എസ്.എല്‍ മുടക്കത്തിലൂടെ കളിക്കാര്‍ നേരിടുന്ന പ്രതിസന്ധിയും അനിശ്ചിതത്വവും വ്യക്താമക്കികൊണ്ട് സന്ദേശ് ജിങ്കാന്‍ പറയുന്നു. പരിഹാരമില്ലാതെ തുടരുന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിച്ച്, കളിക്കാര്‍, ജീവനക്കാര്‍, ഉടമകള്‍, ആരാധകര്‍ എന്നിവര്‍ വ്യക്തതയും സംരക്ഷണവും ഫുട്ബാളിന്റെ ഭാവിയും ഉറപ്പാക്കണമെന്ന് സുനില്‍ ഛേത്രിയും വീഡിയോയില്‍ ആവശ്യപ്പെട്ടു.

‘ഏറ്റവും സുപ്രധാനമായ ഒരു അഭ്യര്‍ഥനയുമായാണ് ഞങ്ങള്‍ എത്തുന്നത്. ഇന്ത്യന്‍ ഫുട്ബാള്‍ അധികൃതര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയുന്നില്ല. ഫുട്ബാള്‍ പൂര്‍ണമായ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുയാണ്. അതില്‍ നിന്നും രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമാണിത്. അതിനാല്‍ അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷനായ ഫിഫ ഇടപെട്ട് ഇന്ത്യന്‍ ഫുട്ബാളിനെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. സൂറിച്ചിലെ അധികാരികളിലേക്ക് ഈ സന്ദേശം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഞങ്ങളുടെ ആഹ്വാനം രാഷ്ട്രീയ പരമല്ല. ഒരു ഏറ്റുമുട്ടലുമല്ല. പക്ഷേ, അനിവാര്യമായ അഭ്യര്‍ഥനയാണ്. ഇത് വലിയ ശബ്ദമായി തോന്നിയേക്കാം, പക്ഷേ, ഒരു മാനുഷിക, കായിക, സാമ്പത്തിക പ്രതിസന്ധിയുടെ മുഖത്താണ് ഞങ്ങള്‍. അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. ദയവായി സഹായിക്കൂ’ -വിവിധ താരങ്ങള്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇന്ത്യയിലെയും ലോകഫുട്ബാളിലെയും അധികൃതരിലേക്കും ആരാധകരിലേക്ക് മുനയുള്ള ചോദ്യങ്ങള്‍ എറിയുന്നു.

പത്തുവര്‍ഷമായി ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് (എഫ്.എസ്.ഡി.എല്‍) മാസ്റ്റര്‍ റൈറ്റ്‌സ് കരാര്‍ കാലാവധി കഴിഞ്ഞതോടെയാണ് ഐ.എസ്.എല്‍ പ്രതിസന്ധിയിലായത്. പുതിയ കരാറുകാരെ കണ്ടെത്താന്‍ ഫെഡറേഷന് കഴിയാതായതോടെ സീസണ്‍ കിക്കോഫ് അനിശ്ചിതമായി വൈകി. ഇതിനകം തന്നെ വിവിധ ക്ലബുകള്‍ വിദേശ താരങ്ങളെ ഒഴിവാക്കുകയും, പരിശീലനം നിര്‍ത്തിവെക്കുകയും ചെയ്ത അവസ്ഥയിലാണ്.

വാണിജ്യ പങ്കാളിയെ കണ്ടെത്താന്‍ എ.ഐ.എഫ്.എഫ് നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഈ സാഹചര്യത്തില്‍ ഫെഡറേഷന്‍തന്നെ നേരിട്ട് രംഗത്തിറങ്ങി മത്സരങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

2025-26 സീസണില്‍ ഹോം-എവേ മത്സരങ്ങളില്ലാതെ രണ്ടോ മൂന്നോ വേദികള്‍ കേന്ദ്രീകരിച്ച് ടുര്‍ണമെന്റ് നടത്താനാണ് താല്‍കാലിക ധാരണ. അതേസമയം, ഫെബ്രുവരി അഞ്ചിന് ഐ.എസ്.എല്‍ തുടങ്ങുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തീയതികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.

 

Sports

മഞ്ഞപ്പട ആരാധകര്‍ക്ക് വീണ്ടും തിരിച്ചടി; ലൂണയ്ക്ക്‌ പിന്നാലെ നോഹ സദോയിയും ബ്ലാസ്റ്റേഴ്‌സ് വിട്ടു

നോഹയും ക്ലബ്ബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള കരാറാണിതെന്നും ക്ലബ് അറിയിച്ചു.

Published

on

ബ്ലാസ്റ്റേഴ്‌സിനു വീണ്ടും തിരിച്ചടി. ടിയാഗോ ആല്‍വസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ക്ക് പിന്നാലെ നോഹ സദോയിയും ക്ലബ്ബ് വിട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

2025-26 സീസണില്‍ താരം ലോണില്‍ ഒരു വിദേശ ക്ലബിന് വേണ്ടി കളിക്കുമെന്നാണ് മലയാളി ക്ലബ് അറിയിച്ചത്. നോഹയും ക്ലബ്ബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള കരാറാണിതെന്നും ക്ലബ് അറിയിച്ചു. പുതുവത്സരദിനത്തിലാണ് ആരാധകരെ ഞെട്ടിച്ച് പ്രിയപ്പെട്ട താരം അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി പ്രഖ്യാപിച്ചത്. താരവും ലോണടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബിന് വേണ്ടി കളിക്കാന്‍ പോവുകയാണെന്നാണ് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചത്.

ഐഎസ്എല്‍ തുടങ്ങാന്‍ വൈകുന്നത് ക്ലബ്ബുകളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. മുന്‍ ഗോവ എഫ്‌സി താരം കൂടിയായ നോഹ ബ്ലാസ്റ്റേഴ്‌സില്‍ തുടരുമെന്ന് പലരും കരുതിയിരുന്നു. 2026 മെയ് 31 വരെ നോഹയ്ക്ക് ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഉണ്ടായിരുന്നു. പക്ഷേ നിലവിലെ സാഹചര്യം താരത്തെ പുതിയ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

 

Continue Reading

News

കോഹ്‍ലി–രോഹിത്–അശ്വിൻ യാത്രയയപ്പ് ടെസ്റ്റ് നൽകണം; ബി.സി.സി.ഐയോട് മോണ്ടി പനേസർ

മൂവരും കൂടുതൽ ആദരവ് അർഹിക്കുന്ന താരങ്ങളാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായി പിന്മാറുന്നതിന് മുമ്പ് അവരുടെ പകിട്ടിനൊത്ത യാത്രയയപ്പ് മത്സരം സംഘടിപ്പിക്കണമെന്നും പനേസർ പറഞ്ഞു.

Published

on

മുംബൈ: കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ തൂണുകളായി കളംവാണ ശേഷം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോഹ്‍ലി, രോഹിത് ശർമ, ആർ. അശ്വിൻ എന്നിവർക്ക് അർഹിച്ച യാത്രയയപ്പ് നൽകണമെന്ന് ബി.സി.സി.ഐയോട് അഭ്യർത്ഥനയുമായി മുൻ ഇംഗ്ലീഷ് സ്പിൻ ബൗളർ മോണ്ടി പനേസർ. മൂവരും കൂടുതൽ ആദരവ് അർഹിക്കുന്ന താരങ്ങളാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണമായി പിന്മാറുന്നതിന് മുമ്പ് അവരുടെ പകിട്ടിനൊത്ത യാത്രയയപ്പ് മത്സരം സംഘടിപ്പിക്കണമെന്നും പനേസർ പറഞ്ഞു.

മൂന്ന് പ്രമുഖ താരങ്ങളുടെ കരിയർ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയതെന്ന് പനേസർ വിമർശിച്ചു. ഇംഗ്ലണ്ടിലെ മാതൃകയിൽ വിരമിക്കുന്ന താരങ്ങൾക്ക് യാത്രയയപ്പ് മത്സരം നൽകുന്ന പാരമ്പര്യം ഇന്ത്യയും പിന്തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീർഘകാലം രാജ്യത്തിനും ക്രിക്കറ്റിനുമായി സമർപ്പിച്ച കരിയറിനുള്ള ആദരവാണ് ഇത്തരം മത്സരങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടേണ്ടതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

“അശ്വിനും, രോഹിത് ശർമക്കും, വിരാട് കോഹ്‍ലിക്കുമായി ബി.സി.സി.ഐ യാത്രയയപ്പ് ടെസ്റ്റ് മത്സരം സംഘടിപ്പിക്കണം. അവർ അത്തരമൊരു ആദരവ് അർഹിക്കുന്നു. സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ എന്നിവർ വിരമിക്കുമ്പോൾ ഇംഗ്ലണ്ട് യാത്രയയപ്പ് മത്സരം സംഘടിപ്പിച്ച് ആദരിച്ചു. എന്നാൽ ഇന്ത്യ അതിൽ വീഴ്ച വരുത്തുകയാണ്,” പനേസർ പറഞ്ഞു.

കഴിഞ്ഞ വർഷം മേയിൽ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2024 ഡിസംബറിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ആർ. അശ്വിൻ വിരമിക്കൽ അറിയിച്ച് നാട്ടിലേക്ക് മടങ്ങി. മൂവരുടെയും അപ്രതീക്ഷിത വിരമിക്കൽ ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ നിരാശ സൃഷ്ടിച്ചിരുന്നു.

14 വർഷം ടെസ്റ്റ് ക്രിക്കറ്റ് കളിച്ച കോഹ്‍ലി 123 മത്സരങ്ങളിൽ നിന്ന് 9230 റൺസാണ് നേടിയത്; 30 സെഞ്ച്വറിയും 31 അർധസെഞ്ച്വറിയും കരിയറിലുണ്ട്. 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി രോഹിത് ശർമ 4031 റൺസ് നേടി; 12 സെഞ്ച്വറിയും 18 അർധസെഞ്ച്വറിയും ഉൾപ്പെടെ.

106 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 537 വിക്കറ്റുകൾ നേടിയ ആർ. അശ്വിൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി വിരമിച്ചു. രോഹിതും കോഹ്‍ലിയും ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തിൽ തുടരുകയാണ്. അശ്വിൻ എല്ലാ ഫോർമാറ്റുകളിലും വിരമിച്ചു.

Continue Reading

News

ഐപിഎല്‍ ടീമില്‍ ബംഗ്ലാദേശ് താരം; ഷാരൂഖ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ്

ഷാരൂഖ് ഖാന്‍ രാജ്യദ്രോഹിയാണെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തയാളാണെന്നും സംഗീത് സോം ആരോപിച്ചു.

Published

on

ലക്നൗ: ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഉള്‍പ്പെടുത്തിയതിനു പിന്നാലെ ബോളിവുഡ് താരവും ടീം ഉടമയുമായ ഷാരൂഖ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് ബിജെപി നേതാവ് സംഗീത് സോം. ഷാരൂഖ് ഖാന്‍ രാജ്യദ്രോഹിയാണെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തയാളാണെന്നും സംഗീത് സോം ആരോപിച്ചു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളും പീഡനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് താരത്തെ ഐപിഎല്‍ ടീമിലെടുക്കുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാതെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ ജനങ്ങളുടെ പിന്തുണ കൊണ്ടാണ് ഷാരൂഖ് ഖാന്‍ ഇന്നത്തെ ഉയരത്തിലെത്തിയതെന്നും, രാജ്യത്തോടുള്ള ഉത്തരവാദിത്തം അദ്ദേഹം ഓര്‍ക്കണമെന്നും സംഗീത് സോം വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തീരുമാനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഷാരൂഖ് ഖാനെതിരായ ബിജെപി നേതാവിന്റെ പരാമര്‍ശം രാഷ്ട്രീയ-കായിക രംഗങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

 

Continue Reading

Trending