News
20 വര്‍ഷത്തിന് ശേഷം 4k ദൃശ്യ മികവോടെ ‘ഉദയനാണ് താരം’; റീ റിലീസ് ജനുവരി അവസാനം
റീ റിലീസിനുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്.
കൊച്ചി: റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍-ശ്രീനിവാസന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉദയനാണ് താരം’ 20 വര്‍ഷത്തിന് ശേഷം 4k ദൃശ്യ മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്. 2026 ജനുവരി അവസാനത്തോടെ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.
മോഹന്‍ലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. റിലീസ് സമയത്ത് ബോക്സ് ഓഫിസില്‍ വലിയ വിജയം നേടിയ ചിത്രത്തിന് പ്രേക്ഷക പ്രശംസയും ഒരുപോലെ ലഭിച്ചിരുന്നു. റീ റിലീസിനുള്ള ഒരുക്കങ്ങള്‍ പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്.
സിനിമയ്ക്കുള്ളിലെ സിനിമ എന്ന വ്യത്യസ്ത ആശയവുമായി എത്തിയ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരന് നിര്‍മ്മിച്ചതാണ്. ഉദയഭാനു എന്ന കഥാപാത്രമായി മോഹന്‍ലാലും സരോജ്കുമാര്‍ എന്ന രാജപ്പന് ആയി ശ്രീനിവാസനും നടത്തിയ അഭിനയമാണ് ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കിയത്. മീനയാണ് നായിക. ശ്രീനിവാസന് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായി നടത്തിയ തകര്‍പ്പന്‍ പ്രകടനവും സിനിമയുടെ പ്രധാന ആകര്‍ഷണമായിരുന്നു. മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
എഡിറ്റര്‍ : രഞ്ജന്‍ എബ്രഹാം , എക്സിക്യൂട്ട് പ്രൊഡ്യൂസര്‍ : കരീം അബ്ദുള്ള , ആര്‍ട്ട് : രാജീവന് , പ്രൊഡക്ഷന്‍ കണ്ട്രോളര് : ആന്റോ ജോസഫ് , മേക്കപ്പ് : പാണ്ഡ്യന് , കോസ്റ്റ്യൂംസ് : സായി , ഓഫിസ് ഇന്‍ചാര്‍ജ് . ബിനീഷ് സി കരുണ്‍ , മാര്‍ക്കറ്റിങ് ഹെപ്പ് ബോണി അമ്പനാര്‍ , ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന് : മദന്‍ മേനോന് , കളറിസ്റ്റ് രാജ പാണ്ഡ്യന് ( പ്രസാദ് ലാബ് ) , ഷാന്‍ ആഷിഫ് ( ഹൈ സ്റ്റുഡിയോസ് ) , 4k റീ മാസ്റ്ററിങ് : പ്രസാദ് ലാബ് , മിക്സിംഗ് : രാജാകൃഷ്ണന് , സ്റ്റില്‍സ് : മോമി & ജെപി , ഡിസൈന്‍സ് . പ്രദീഷ് സമ , പി.ആര്.ഓ : പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്ത്തകന് .
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
india1 day ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf17 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News3 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala2 days agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
