News
വീണ്ടും വിജയം; ഒടിടിയിലും തരംഗമായി ‘എക്കോ’
തിയേറ്ററുകള്‍ക്കപ്പുറം ഒടിടിയിലും ലഭിക്കുന്ന മികച്ച പ്രതികരണത്തോടെ, ‘എക്കോ’
കൊച്ചി: തിയേറ്റര്‍ പ്രദര്‍ശനത്തിന് പിന്നാലെ ഒടിടിയിലും മികച്ച പ്രതികരണം നേടി മലയാള ചിത്രം ‘എക്കോ’. ദിന്‍ജിത്ത് അയ്യത്താന്‍-ബാഹുല്‍ രമേശ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം, ഈ വര്‍ഷത്തെ ശ്രദ്ധേയമായ മലയാള സിനിമകളിലൊന്നായി ഇതിനകം ഇടം നേടിയിരുന്നു. ഡിസംബര്‍ 31 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ‘എക്കോ’യുടെ സ്ട്രീമിങ് ആരംഭിച്ചത്.
തിയേറ്ററുകളില്‍ ചിത്രം ആഗോളതലത്തില്‍ ഏകദേശം 50 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലുള്ള പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചിത്രത്തിന് ലഭിച്ച സ്വീകാര്യതയുടെ തെളിവായി.
കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നീ ശ്രദ്ധേയ കൃതികള്‍ക്ക് ശേഷം എത്തുന്ന ഈ ചിത്രത്തിലും മൃഗങ്ങള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുള്ള കഥാവിഷ്‌കാരമാണ് അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളുള്ള അനിമല്‍ ട്രിയോളജിയിലെ അവസാന ഭാഗമായാണ് ‘എക്കോ’യെ വിശേഷിപ്പിക്കുന്നത്. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണെങ്കിലും, മൃഗസാന്നിധ്യം സൃഷ്ടിക്കുന്ന ധാര്‍മിക സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളുമാണ് ഈ കഥകളുടെ പൊതുവായ ആശയം.
വിനീത്, അശോകന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ താരങ്ങളുടെ പ്രകടനത്തോടൊപ്പം തിരക്കഥയുടെ ശക്തിയും ആഖ്യാന ശൈലിയും ഏറെ ചര്‍ച്ചയായി.
നിര്‍മ്മാണം എം. ആര്‍. കെ. ജയറാം, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം ബാഹുല്‍ രമേശ്, സംഗീതം മുജീബ് മജീദ്, എഡിറ്റര്‍ സൂരജ് ഇ എസ്, കലാസംവിധായകന്‍ സജീഷ് താമരശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റിയൂം ഡിസൈന്‍ സുജിത്ത് സുധാകരന്‍, പ്രോജക്ട് ഡിസൈനര്‍ സന്ദീപ് ശശിധരന്‍, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് ശ്രീക് വാരിയര്‍, ടീസര്‍ കട്ട് മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാഗര്‍, വിഎഫ്എക്‌സ്-ഐവിഎഫ്എക്‌സ്, സ്റ്റില്‍സ്-റിന്‍സണ്‍ എം ബി, മാര്‍ക്കറ്റിംഗ് & ഡിസൈനുകള്‍-യെല്ലോ ടൂത്ത്‌സ്, സബ്‌ടൈറ്റിലുകള്‍ വിവേക് രഞ്ജിത് (ബ്രേക്ക് ബോര്‍ഡേഴ്‌സ്), പിആര്‍ഒ-വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍, എ എസ്.
തിയേറ്ററുകള്‍ക്കപ്പുറം ഒടിടിയിലും ലഭിക്കുന്ന മികച്ച പ്രതികരണത്തോടെ, ‘എക്കോ’
kerala
തൊണ്ടി മുതല്‍ തിരിമറി കേസ്; ആന്‍ണി രാജു കുറ്റക്കാരന്‍
ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതിവിധി.
തിരുവനന്തപുരം: തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതിവിധി. ഒന്നാം പ്രതി ക്ലാര്‍ക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
പിന്നീട് ഓസ്‌ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട കഴിയവെ സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയ വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തി. സഹ തടവുകാരന്‍ ഓസ്‌ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പോലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ. കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം നടത്തിയത്. തൊണ്ടിമുതല്‍ ആന്റണി രാജുവിന് കൊടുത്തുവിട്ട ക്ലാര്‍ക്ക് ജോസാണ് ഒന്നാംപ്രതി.
പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു.
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 35 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99600 രൂപയും ഗ്രാമിന് 12450 രൂപയുമായി. ഇന്നലെ പവന് 12,485 രൂപയും ഗ്രാമിന് 99,880 രൂപയുമായിരുന്നു കേരളത്തിലെ സ്വര്‍ണവില.
ഒരു പവന്‍ ആഭരണത്തിന് ശനിയാഴ്ചത്തെ നിരക്ക് അനുസരിച്ച് 1,07,000 രൂപയെങ്കിലും നല്‍കണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നല്‍കേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് മലയാളികള്‍ കണക്കാക്കുന്നത്. ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടിച്ചേര്‍ന്ന് വില വീണ്ടും ഉയരുമെന്നതിനാല്‍ സ്വര്‍ണം നാണയമായി കൈവശം വെക്കുന്ന പതിവുമുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഡോളര്‍, രൂപ വിനിമയ നിരക്ക് ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
കോഴിക്കോട്: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ കാര്യമായ ഇടിവ്. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയില്‍ ലിറ്ററിന് 334 രൂപയിലാണ് വെളിച്ചെണ്ണയുടെ വ്യാപാരം നടന്നത്. ഓണക്കാലത്ത് 500 രൂപയ്ക്ക് മുകളിലെത്തിയ വിലയാണ് ഇപ്പോള്‍ വലിയ തോതില്‍ കുറഞ്ഞത്.
വന്‍തോതിലുള്ള വിളവെടുപ്പും വിപണിയിലെ ലഭ്യത വര്‍ധിച്ചതുമാണ് വില ഇടിയാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു.
തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ വിളവെടുപ്പ് വര്‍ധനയ്‌ക്കൊപ്പം ഇന്തോനേഷ്യയില്‍ നിന്നുള്ള നാളികേരവും വിപണിയിലെത്തുന്നുണ്ട്. നവംബര്‍ മുതല്‍ വിലക്കുറവ് നേരിടുന്ന നാളികേരം ഇപ്പോള്‍ കര്‍ഷകരില്‍ നിന്ന് കിലോഗ്രാമിന് 55 രൂപയ്ക്കാണ് ശേഖരിക്കുന്നത്. ഓണക്കാലത്ത് ഇത് 78 രൂപയായിരുന്നു. ഡിസംബര്‍ പകുതിയോടെ അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നു.
അന്ന് കിലോയ്ക്ക് 52 രൂപ ആയിരുന്നു വില.ഓണക്കാലത്ത് ആവശ്യകത ഉയര്‍ന്നതോടെ നാളികേരം, വെളിച്ചെണ്ണ, കൊപ്ര എന്നിവയുടെ വില റെക്കോര്‍ഡില്‍ എത്തിയിരുന്നു. കൊപ്രയ്ക്ക് അന്ന് കിലോയ്ക്ക് 270 രൂപവരെ വില ലഭിച്ചിരുന്നു. ഇപ്പോള്‍ അത് 200 രൂപയായി കുറഞ്ഞു. അടുത്ത കാലത്ത് 150 രൂപ വരെ താഴാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ സൂചിപ്പിക്കുന്നു. വിലക്കയറ്റം മൂലം മന്ദഗതിയിലായിരുന്ന നാളികേര വ്യാപാരം, വിലക്കുറവോടെ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് വിപണി.
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
india1 day ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf14 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News2 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala2 days agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
