india
ബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
ജനുവരി രണ്ടിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ജനുവരി രണ്ടിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ സിക്കന്ദരാബാദിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 70(2), 103(1) എന്നിവയും പോക്‌സോ നിയമത്തിലെ സെക്ഷൻ 5(എം), 6 എന്നിവയും ചുമത്തി പൊലീസ് കേസെടുത്തു. അതേ കെട്ടിടത്തിൽ താമസിക്കുന്ന രാജു, വീരു കാശ്യപ് എന്നിവരാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
ഓപ്പൺ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കെട്ടിടത്തിന് പിന്നിലെ വയലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന സംശയവും അദ്ദേഹം അറിയിച്ചു.
സീനിയർ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്ന് സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് പ്രതികൾ ഉണ്ടെന്ന വിവരം ലഭിച്ചു. പ്രദേശം വളഞ്ഞപ്പോൾ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തെന്നും, കാലിൽ വെടിവെച്ചാണ് ഇവരെ കീഴടക്കിയതെന്നും പൊലീസ് വ്യക്തമാക്കി. വെടിയേറ്റ പ്രതികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം പ്രദേശത്ത് ശക്തമായ പ്രതിഷേധത്തിനും വ്യാപകമായ ആശങ്കക്കും കാരണമായിട്ടുണ്ട്. കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു.
india
ധർമ്മശാല കോളജ് വിദ്യാർഥിനി മരണം: പ്രതിയായ അധ്യാപകനു ഇടക്കാല ജാമ്യം
ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് കോടതി ജാമ്യം നൽകിയത്.
ഹിമാചൽ പ്രദേശ് ധർമ്മശാലയിൽ 19 വയസ്സുള്ള കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് കോടതി ജാമ്യം നൽകിയത്.
സെപ്റ്റംബർ 18ന് മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് റാഗ് ചെയ്തതായും, തുടർന്ന് അധ്യാപകന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം നേരിട്ടതായും മരിച്ച പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പെൺകുട്ടി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈ സംഭവങ്ങൾ മൂലം മകൾ മാനസികമായി തകർന്നതായും ആരോഗ്യനില ഗുരുതരമായി മോശമായതായും പിതാവ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലെ ലുധിയാനയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 26നാണ് പെൺകുട്ടി മരിച്ചത്.
india
താനെയിൽ വൻ മയക്കുമരുന്ന് വേട്ട; 2 കോടിയുടെ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
ഡിസംബർ 30ന് മുംബൈ–നാഷിക് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് തെലങ്കാന മഹാബുധൻപൂർ സ്വദേശിയായ ചിന്ന ടാഗൂർ ലക്ഷ്മണിനെ പിടികൂടിയത്.
താനെ: മഹാരാഷ്ട്രയിലെ താനെയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 2 കോടി രൂപയിലധികം വിലമതിക്കുന്ന 638 കിലോ കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 30ന് മുംബൈ–നാഷിക് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് തെലങ്കാന മഹാബുധൻപൂർ സ്വദേശിയായ ചിന്ന ടാഗൂർ ലക്ഷ്മണിനെ പിടികൂടിയത്.
ഒഡിഷയും തെലങ്കാനയും കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ താനെയെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വലിയ മയക്കുമരുന്ന് വിതരണ സംഘങ്ങൾ സജീവമാണെന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
നിയമവിരുദ്ധ മാർക്കറ്റിൽ രണ്ട് കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജനുവരി മൂന്ന് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
india
ക്രൈസ്തവര്‍ക്കെതിരെ അതിക്രമം; ‘ബജ്റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണം’
നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ഈ സംഘടനകളിലെ അംഗങ്ങള്‍ ആക്രമിക്കുന്നുവെന്നാണ് പരാതി.
ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കzതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതോടെ ബജ്റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണമെന്ന ആവശ്യം ശക്തം. നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ഈ സംഘടനകളിലെ അംഗങ്ങള്‍ ആക്രമിക്കുന്നുവെന്നാണ് പരാതി. ഛത്തീസ്ഗഢിലും യു.പിയിലുമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹിന്ദു രക്ഷാ ദളിന്റെ പ്രവര്‍ത്തകര്‍ വീടുകളില്‍ ആയുധം വിതരണം ചെയ്തിരുന്നു. ഇതോടെയാണ് ഈ സംഘടനകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്. വാള്‍ , മഴു തുടങ്ങിയ മാരകായുധങ്ങളാണ് മുദ്രാവാക്യം മുഴക്കികൊണ്ട് വിതരണം ചെയ്തത് . ഇവരില്‍ പത്ത് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സംഘടനയെ നിരോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല.
മഹാരാഷ്ട്രയില്‍ മലയാളി വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ ബജ്റംഗദളിന്റെ അക്രമണത്തിനാണ് ഇരയായത്. മധ്യപ്രദേശിലെ ജംബുവയില്‍ ആയുധങ്ങളുമായി ബജ്റംഗദള്‍ പള്ളിയിലേക്ക് പ്രകടനം നടത്തിയിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിട്ടില്ല.
-
india2 days ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf1 day agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala13 hours agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News12 hours agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
