Connect with us

Sports

സെലക്ടര്‍മാര്‍ക്കുള്ള സഞ്ജുവിന്‌റെ മറുപടി; ഓപണിങ് കുപ്പായത്തില്‍ വീണ്ടും സെഞ്ച്വറി

ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി ഓപണറും ക്യാപ്റ്റനുമായ രോഹന്‍ എസ് കുന്നുമ്മലിനെ (124) കൂട്ടുപിടിച്ചാണ് സഞ്ജു സാംസണ്‍ സെഞ്ച്വറി കുറിച്ചത്.

Published

on

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ഓപണിങ് കുപ്പായത്തില്‍ സഞ്ജുവിന് വീണ്ടും സെഞ്ച്വറി. കേരളത്തിനായി സീസണിലെ ആദ്യമത്സരത്തിലാണ് സെഞ്ച്വറി. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിനായി ഓപണറും ക്യാപ്റ്റനുമായ രോഹന്‍ എസ് കുന്നുമ്മലിനെ (124) കൂട്ടുപിടിച്ചാണ് സഞ്ജു സാംസണ്‍ സെഞ്ച്വറി കുറിച്ചത്. മത്സത്തില്‍ കേരളം എട്ടുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി.

സഞ്ജു സാംസണിന്റെ വരവ് ആഘോഷമാക്കികൊണ്ടായിരുന്നു കേരളം ഇന്നിങ്‌സ് തുടങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ജാര്‍ഖണ്ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തിരുന്നു. കുമാര്‍ കുശാഗ്രയുടെ സെഞ്ച്വറി മികവില്‍ (143 നോട്ടൗട്ട്) മികവിലാണ് ജാര്‍ഖണ്ഡ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ കേരളം 42.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

ഓപണിങ് വിക്കറ്റില്‍ സഞ്ജുവും രോഹനും ചേര്‍ന്ന് റണ്‍ വേട്ട തുടങ്ങി. ഒന്നാം വിക്കറ്റില്‍ 212 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും വഴിപിരിഞ്ഞത്. 25 ഓവറില്‍ സ്‌കോര്‍ 200 കടത്തിയ ശേഷമാണ് രോഹന്‍ (124 റണ്‍സ്) പുറത്തായത്. 78 പന്തില്‍ 11 സിക്‌സുമായാണ് രോഹന്‍ കുന്നുമ്മല്‍ 124 റണ്‍സടിച്ചെടുത്തത്. പിന്നാലെ, സഞ്ജു സാംസണും സെഞ്ച്വറി തികച്ചു. 95പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ബൗണ്ടറിയുമായി സഞ്ജു 101റണ്‍സെടുത്ത് പുറത്തായി. പിന്നാലെ,ക്രീസിലെത്തിയ ബാബ അപരാജിതും (41), വിഷ്ണു വിനോദും (40)ചേര്‍ന്ന് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചു.

ട്വന്റി20 ക്രിക്കറ്റില്‍ ഓപണിങ് വേഷത്തില്‍ ഇന്ത്യക്കായി കളിച്ച് സെഞ്ച്വറി നേടുന്നത് പതിവാക്കിയ സഞ്ജു സാംസണ്‍ കേരളത്തിനായി ഏകദിനത്തിലും ഓപണിങ്ങ് റോള്‍ ഗംഭീരമാക്കുന്നതാണ് ശനിയാഴ്ച അഹമ്മദബാദില്‍ കണ്ടത്. ഗ്രൂപ്പ് ‘എ’യില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. അഞ്ചു മത്സരങ്ങളില്‍ രണ്ട് കളിയില്‍ കേരളം തോറ്റിരുന്നു. ത്രിപുര, രാജസ്ഥാന്‍ ടീമുകള്‍ക്കെതിരായിരുന്നു വിജയം. മധ്യപ്രദേശിനോടും, കര്‍ണാടകയോടും തോറ്റു. മൂന്നാം ജയവുമായി പോയന്റ് പട്ടികയിലും മൂന്നാം സ്ഥാനത്തേക്ക് കയറി.

 

main stories

ഒടുവില്‍ ബിജെപി സമ്മര്‍ദത്തിന് വഴങ്ങി ബിസിസിഐ; ബംഗ്ലാദേശ് താരത്തെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി

ലേലത്തിലൂടെ 9.2 കോടിക്ക് സ്വന്തമാക്കിയ മുസ്തഫിസുര്‍ റഹ്‌മാനെയാണ് കെകെആറിന് കൈവിടേണ്ടിവരുന്നത്.

Published

on

ഒടുവില്‍ ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദത്തിനും പിന്നാലെ ബംഗ്ലാദേശ് താരത്തെ ഒഴിവാക്കാന്‍ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നിര്‍ദേശം നല്‍കി ബിസിസിഐ. ലേലത്തിലൂടെ 9.2 കോടിക്ക് സ്വന്തമാക്കിയ മുസ്തഫിസുര്‍ റഹ്‌മാനെയാണ് കെകെആറിന് കൈവിടേണ്ടിവരുന്നത്. ഇനി ലേലപട്ടികയില്‍ നിന്ന് മറ്റൊരു താരത്തെ ടീമിന് പകരക്കാരനായി കണ്ടെത്തേണ്ടി വരും.

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനും ഉടമ ഷാറൂഖ് ഖാനുമെതിരെ ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തിയത്. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം ഷാറൂഖ് കണ്ടില്ലെന്ന് നടിക്കുന്നെന്നും മനപ്പൂര്‍വം ബംഗ്ലാദേശ് താരത്തെ ടീമില്‍ എടുത്തെന്നും ആരോപിച്ചു. ബിജെപി നേതാവും മുന്‍ എംപിയുമായ സംഗീത് സോം ഷാറൂഖിനെ ചതിയനെന്നും അധിക്ഷേപിച്ചിരുന്നു.

എന്നാല്‍, ഷാറൂഖിന്റെയും കെകെആറിന്റെയും ഭാഗത്ത് തെറ്റില്ലെന്നും ബിജെപി തന്നെ നിയന്ത്രിക്കുന്ന ബിസിസിഐ തന്നെ അല്ലേ ബംഗ്ലാദേശ് താരത്തെ ലേലത്തില്‍ ഉള്‍പ്പെടുത്തിയതെന്നും കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തിരിച്ചടിച്ചിരുന്നു.

 

 

Continue Reading

News

മുസ്തഫിസുറിനെ പുറത്താക്കാന്‍ നീക്കം; കൊല്‍ക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ

മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ താരലേലത്തില്‍ വാങ്ങിയതിന്റെ പേരില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.

Published

on

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിലുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ ബിസിസിഐയുടെ അസാധാരണ ഇടപെടല്‍. ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു ഒഴിവാക്കണമെന്ന് ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടു. ബംഗ്ലദേശ് താരത്തെ ടീമിലെടുത്തതില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ബിസിസിഐയുടെ അസാധാരണ ഇടപെടല്‍.

കൊല്‍ക്കത്തയോട് ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ സ്ഥിരീകരിച്ചു. മുസ്തഫിസുറിനു പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്താന്‍ കൊല്‍ക്കത്തയെ ബിസിസിഐ അനുവദിക്കുമെന്നും സൈകിയ വ്യക്തമാക്കി. 9.20 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ താരലേലത്തില്‍ വാങ്ങിയതിന്റെ പേരില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒരു ബംഗ്ലദേശി താരത്തെ വാങ്ങിയ ഷാറുഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്തു തുടരാന്‍ ഇനി അവകാശമില്ലെന്നും സംഗീത് സോം പറഞ്ഞു. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഷാറുഖ് ഖാനെയും പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.

 

Continue Reading

Sports

ഐഎസ്എല്‍ പ്രതിസന്ധി; ഞങ്ങള്‍ക്ക് കളിക്കണം, ഫിഫ ഇടപെടണം’ -ദയനീയ അപേക്ഷയുമായി താരങ്ങള്‍

ഇന്ത്യന്‍ ഫുട്ബാളിനെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ കെടുകാരസ്ഥതതക്കും നിസ്സഹായതക്കുമെതിരെ ഫിഫ അടിയന്തരമായി ഇടപെടണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു.

Published

on

ന്യൂഡല്‍ഹി: ഐഎസ്എല്‍ പ്രതിസന്ധിയില്‍ ഫിഫ ഇടപെടണമെന്ന് ഇന്ത്യന്‍ ഫുട്ബാളിലെ സൂപ്പര്‍ താരങ്ങള്‍. ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം സുനില്‍ ഛേത്രി, ദേശീയ താരങ്ങളായ ഗുര്‍പ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാന്‍, മന്‍വീര്‍ സിങ്, രാഹുല്‍ ഭേകെ ഉള്‍പ്പെടെ താരങ്ങളാണ് തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ഫുട്ബാളിനെ രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.

ഇന്ത്യന്‍ ഫുട്ബാളിനെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ കെടുകാരസ്ഥതതക്കും നിസ്സഹായതക്കുമെതിരെ ഫിഫ അടിയന്തരമായി ഇടപെടണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. ഗുര്‍പ്രീത് സിംഗാണ് വീഡിയോയുമായി ആദ്യം വന്നത്. ‘ഇത് ജനുവരി മാസം. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ മത്സരങ്ങളുമായി ഞങ്ങള്‍ നിങ്ങളുടെ സ്‌ക്രീനുകള്‍ നിറയേണ്ട സമയം..’ എന്നദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

ഭയവും നിരാശയംകൊണ്ട് എന്തെങ്കിലും ഉറക്കെ പറയാന്‍ പോലും ഞങ്ങള്‍ക്ക് കഴിയാതായിരിക്കുന്നുവെന്ന് ഐ.എസ്.എല്‍ മുടക്കത്തിലൂടെ കളിക്കാര്‍ നേരിടുന്ന പ്രതിസന്ധിയും അനിശ്ചിതത്വവും വ്യക്താമക്കികൊണ്ട് സന്ദേശ് ജിങ്കാന്‍ പറയുന്നു. പരിഹാരമില്ലാതെ തുടരുന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിച്ച്, കളിക്കാര്‍, ജീവനക്കാര്‍, ഉടമകള്‍, ആരാധകര്‍ എന്നിവര്‍ വ്യക്തതയും സംരക്ഷണവും ഫുട്ബാളിന്റെ ഭാവിയും ഉറപ്പാക്കണമെന്ന് സുനില്‍ ഛേത്രിയും വീഡിയോയില്‍ ആവശ്യപ്പെട്ടു.

‘ഏറ്റവും സുപ്രധാനമായ ഒരു അഭ്യര്‍ഥനയുമായാണ് ഞങ്ങള്‍ എത്തുന്നത്. ഇന്ത്യന്‍ ഫുട്ബാള്‍ അധികൃതര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയുന്നില്ല. ഫുട്ബാള്‍ പൂര്‍ണമായ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുയാണ്. അതില്‍ നിന്നും രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമാണിത്. അതിനാല്‍ അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷനായ ഫിഫ ഇടപെട്ട് ഇന്ത്യന്‍ ഫുട്ബാളിനെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. സൂറിച്ചിലെ അധികാരികളിലേക്ക് ഈ സന്ദേശം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഞങ്ങളുടെ ആഹ്വാനം രാഷ്ട്രീയ പരമല്ല. ഒരു ഏറ്റുമുട്ടലുമല്ല. പക്ഷേ, അനിവാര്യമായ അഭ്യര്‍ഥനയാണ്. ഇത് വലിയ ശബ്ദമായി തോന്നിയേക്കാം, പക്ഷേ, ഒരു മാനുഷിക, കായിക, സാമ്പത്തിക പ്രതിസന്ധിയുടെ മുഖത്താണ് ഞങ്ങള്‍. അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. ദയവായി സഹായിക്കൂ’ -വിവിധ താരങ്ങള്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇന്ത്യയിലെയും ലോകഫുട്ബാളിലെയും അധികൃതരിലേക്കും ആരാധകരിലേക്ക് മുനയുള്ള ചോദ്യങ്ങള്‍ എറിയുന്നു.

പത്തുവര്‍ഷമായി ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് (എഫ്.എസ്.ഡി.എല്‍) മാസ്റ്റര്‍ റൈറ്റ്‌സ് കരാര്‍ കാലാവധി കഴിഞ്ഞതോടെയാണ് ഐ.എസ്.എല്‍ പ്രതിസന്ധിയിലായത്. പുതിയ കരാറുകാരെ കണ്ടെത്താന്‍ ഫെഡറേഷന് കഴിയാതായതോടെ സീസണ്‍ കിക്കോഫ് അനിശ്ചിതമായി വൈകി. ഇതിനകം തന്നെ വിവിധ ക്ലബുകള്‍ വിദേശ താരങ്ങളെ ഒഴിവാക്കുകയും, പരിശീലനം നിര്‍ത്തിവെക്കുകയും ചെയ്ത അവസ്ഥയിലാണ്.

വാണിജ്യ പങ്കാളിയെ കണ്ടെത്താന്‍ എ.ഐ.എഫ്.എഫ് നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഈ സാഹചര്യത്തില്‍ ഫെഡറേഷന്‍തന്നെ നേരിട്ട് രംഗത്തിറങ്ങി മത്സരങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

2025-26 സീസണില്‍ ഹോം-എവേ മത്സരങ്ങളില്ലാതെ രണ്ടോ മൂന്നോ വേദികള്‍ കേന്ദ്രീകരിച്ച് ടുര്‍ണമെന്റ് നടത്താനാണ് താല്‍കാലിക ധാരണ. അതേസമയം, ഫെബ്രുവരി അഞ്ചിന് ഐ.എസ്.എല്‍ തുടങ്ങുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തീയതികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.

 

Continue Reading

Trending