kerala
അടിമാലി മണ്ണിടിച്ചില്‍; സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിച്ചില്ല, മകള്‍ക്ക് കളക്ടര്‍ പ്രഖ്യാപിച്ച തുകയും കിട്ടിയില്ല
മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.
ഇടുക്കി: അടിമാലി മണ്ണിടിച്ചിലില്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം കിട്ടിയില്ലെന്ന് ഒരു കാല്‍ നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന സന്ധ്യ ബിജു. സര്‍ക്കാരില്‍ നിന്നും വെറും പതിനയ്യായിരം രൂപ മാത്രമാണ് കിട്ടിയത് എന്നും വീട് പോയതിന്റെ നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.
മകള്‍ക്ക് കളക്ടര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. ധനസഹായം കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥ. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിയില്‍ അടച്ചു. പിന്നീടിതു വരെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സന്ധ്യ പറയുന്നു.
ഇപ്പോള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വാടക സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. വീടും മകള്‍ക്ക് ഒരു ജോലിയുമാണ് ആവശ്യമെന്ന് സന്ധ്യ പറയുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ ലക്ഷം വീട് ഉന്നതിയില്‍ ഒരാള്‍ മരിക്കുകയും 8 വീടുകള്‍ പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു.
kerala
എസ്ഐആര്‍; 19 ലക്ഷത്തിലധികം പേര്‍ക്ക് ഹിയറിങിന് ഹജരാകാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
18,915 പേര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.
തിരുവനന്തപുരം: എസ്ഐആറില്‍ 19,32,688 പേര്‍ ഹിയറിങ്ങിന് ഹാജരാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 18,915 പേര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ഹിയറിങ് വേണോയെന്നത് ഇആര്‍ഒമാര്‍ തീരുമാനിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.
‘ഹിയറിങ്ങിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എല്ലാവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇആര്‍ഒമാര്‍ അവരുടെ ഷെഡ്യൂള്‍ അനുസരിച്ച് നോട്ടീസ് ജനറേറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. ഹിയറിങ്ങിന് ആരെയെല്ലാം വിളിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഇആര്‍ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്’. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
kerala
ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ബന്ധം എസ്ഐടി അന്വേഷിക്കണം -അടൂര്‍ പ്രകാശ്
ഇവര്‍ തമ്മിലുള്ള ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് പാലക്കാട് ആവശ്യപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസ് എം പിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഇവര്‍ തമ്മിലുള്ള ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് പാലക്കാട് ആവശ്യപ്പെട്ടു.
ഇതിനെല്ലാം നേതൃത്വം കൊടുത്ത ഒരാളുണ്ട് ഡല്‍ഹിയില്‍. ഒരു പാര്‍ലമെന്റ് അംഗമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയുണ്ട്. ബിജെപിയും മാര്‍കിസിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ബന്ധപ്പെട്ട് കൊണ്ട് ഒരു പാലം പണിയാന്‍ നടക്കുന്ന ആളുണ്ടല്ലോ. പോറ്റി എത്രയോ പ്രാവശ്യം അദ്ദേഹത്തെ ഫോണ്‍ ചെയ്തിരിക്കുന്നു. ആ ഫോണ്‍ കോളുകളില്‍ കൂടി അന്വേഷണം നടത്തണ്ടേ – പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.
അതേസമയം, കേസില്‍ മറ്റന്നാള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ കൂടുതല്‍ തെളിവ് തേടി എസ്ഐടി. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
kerala
തൊണ്ടി മുതല്‍ തിരിമറി കേസ്; ആന്‍ണി രാജു കുറ്റക്കാരന്‍
ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതിവിധി.
തിരുവനന്തപുരം: തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതിവിധി. ഒന്നാം പ്രതി ക്ലാര്‍ക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
പിന്നീട് ഓസ്‌ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട കഴിയവെ സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയ വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തി. സഹ തടവുകാരന്‍ ഓസ്‌ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പോലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ. കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം നടത്തിയത്. തൊണ്ടിമുതല്‍ ആന്റണി രാജുവിന് കൊടുത്തുവിട്ട ക്ലാര്‍ക്ക് ജോസാണ് ഒന്നാംപ്രതി.
പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു.
-
india1 day ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf18 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News3 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala2 days agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ പരാതി
