kerala
തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിങ്ങില്‍ വന്‍ തീപിടുത്തം; നിരവധി ബൈക്കുകള്‍ കത്തിനശിച്ചു
തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ വന്‍ തീപിടുത്തം. നിരവധി ബൈക്കുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ഏകദേശം 600 ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. പ്ലാറ്റ് ഫോം രണ്ടിന്റെ പിന്‍വശത്തായുള്ള പാര്‍ക്കിംഗിലാണ് തീപിടിത്തം.
റെയില്‍വേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എന്‍ജിന് തീപിടിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടര്‍ന്നിട്ടുണ്ട്. അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
kerala
മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം
സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്.
റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം വാഹനാപകടം. മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്.
ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് പോവുകയായിരുന്നു കുടുംബം. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരാണ് ചികിത്സയിലുള്ളത്.
മദീനയിലെ കിങ് ഫഹദ്, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് മൂവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യ്തുവരികയാണ് അബ്ദുല്‍ ജലീലില്‍. സന്ദര്‍ശന വിസയിലാണ് കുടുംബം ഇവിടെയെത്തിയത്.
kerala
എസ്.ഐ.ആര്‍: തിര. കമ്മീഷന്‍ ചെയ്യുന്നത് കടുത്ത അനീതിയെന്ന് മുസ്ലിം ലീഗ്
ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ തുറന്നടിച്ചത്.
തിരുവനന്തപുരം എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത് കടുത്ത അനീതിയെന്ന് മുസ്ലിം ലീഗ്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ തുറന്നടിച്ചത്. 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്സ് ചട്ടങ്ങളിലെ ചട്ടം 12 പ്രകാരം കരട് പ്രസിദ്ധികരിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും അവകാശം ഉന്നയിക്കാനും തര്‍ക്കങ്ങള്‍ നല്‍കാനും 30 ദിവസം നല്‍കണമെ ന്നിരിക്കെ വിദേശത്ത് ജനിച്ച 5 ലക്ഷത്തോളം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപേക്ഷ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മുസ്ലിം ലീഗ് ഉള്‍പെടെയുള്ള രാഷ്ടീയ കക്ഷികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും 30 ദിവസം കാലാവധിയില്‍ 12 ദിവസമായിട്ടും വെബ്‌സൈറ്റില്‍ അനുവാദം നല്‍കിയിട്ടില്ല. 20 ലക്ഷത്തോളം പ്രവാസികളില്‍ 75000 ആളുകള്‍ മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കിയിരിക്കുന്നത്. ജനുവരി 1 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ വെബ്‌സൈറ്റില്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഈ അപാകതകള്‍ പരിഹരിച്ചതിന് ശേഷം 30 ദിവസം സമയം ലഭിക്കാന്‍ ചട്ടം 12 പ്രകാരം പ്രവാസികള്‍ക്ക് അവകാശമുണ്ട്. ജനുവരി 22 ന് അവസാന ദിവസമായി തീരുമാനിക്കുന്നത് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധതയും അവകാശലംഘനവും ഇലക്ഷന്‍ കമ്മീഷന്‍ തുടര്‍ന്നാല്‍ അതിനെതിരെ പ്ര ക്ഷോഭം നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നോണ്‍ മാപ്പിംഗ് എന്ന പേരില്‍ നോട്ടീസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ആളുകളും ബി.എല്‍.ഒമാര്‍ വഴി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവരെയും നോട്ടീസ് അയച്ച് വരുത്തുന്നത് ചട്ടം 18ന് വിരുദ്ധമാണ്. നോട്ടീസ് കൊടുക്കാതെ തന്നെ അവരുടെ പേരുകള്‍ അന്തിമ പട്ടികയില്‍ നില നിര്‍ത്തണം എന്നതാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. മലയാളത്തിലുള്ള പേരുകള്‍ ഇംഗ്ലീഷിലാക്കിയപ്പോള്‍ ഉണ്ടായ അക്ഷര പിശകിനെ ‘ലോജിക്കല്‍ ഡിസ്‌ക്രിപ്പന്‍സി എന്ന ഓമനപേരിട്ട് അവര്‍ക്കും നോട്ടീസ് കൊടുക്കുന്നത്. ഇലക്ഷന്‍ കമ്മിഷന് അക്ഷരത്തെറ്റ് വന്നതിന് വോട്ടര്‍മാര്‍ ഉത്തരവാദിയാണെന്ന് പ റയുന്നതിന് തുല്ല്യമാണ്. പുതിയ 5003 ബൂത്തുകള്‍ ഉണ്ടാക്കി പുതിയ ബി.എല്‍.ഒമാരെ വെച്ചപ്പോള്‍ ഏകോപനമില്ലാത്ത കൊണ്ടും പുതിയ ബി.എല്‍.ഒമാര്‍ക്ക് പരിശീല നം ലഭിക്കാത്തതിന്റെ പേരിലും വോട്ടര്‍മാര്‍ അനാഥരാവുകയാണ്. വൃദ്ധര്‍ക്കും രോഗികള്‍ക്കും പ്രതിനിധികള്‍ വഴി ഹിയറിംഗിന് ഹാജരാകാം എന്ന് ഉത്തരവിറക്കണമെന്നും ഇതേ ആനുകൂല്യം പ്രവാസികള്‍ക്ക് നല്‍കുകയും ഒപ്പം ഓണ്‍ലൈന്‍ ഹിയറിംഗ് അനുവദിക്കുകയും വേണമെന്നും ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കണിയാപുരം ഹലീമും പങ്കെടുത്തു.
kerala
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് തുടക്കം; ജില്ലാതല യോഗങ്ങൾ ചേർന്നു
ആദ്യഘട്ടമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ)യുടെ നേതൃത്വത്തിൽ കലക്ടർമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും യോഗം ഓൺലൈനായി ചേർന്നു.
തിരുവനന്തപുരം: എസ്.ഐ.ആർ നടപടികൾ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കടന്നു. ആദ്യഘട്ടമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ)യുടെ നേതൃത്വത്തിൽ കലക്ടർമാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും യോഗം ഓൺലൈനായി ചേർന്നു. തിരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പി യും യോഗത്തിൽ പങ്കെടുത്തു.
ഓരോ ജില്ലയിലെയും ബൂത്ത് എണ്ണമനുസരിച്ച് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും, ആവശ്യമായ സൗകര്യങ്ങൾ, സാങ്കേതിക ക്രമീകരണങ്ങൾ എന്നിവ നിശ്ചയിക്കൽ, ജില്ലകളിലെ പൊതുസ്ഥിതിഗതി വിലയിരുത്തൽ തുടങ്ങിയവയാണ് യോഗത്തിലെ പ്രധാന അജണ്ട.
സാധാരണ ഉദ്യോഗസ്ഥ വിന്യാസവുമായി ബന്ധപ്പെട്ട് ജില്ലകളിൽ നിന്ന് പൊലീസ് വകുപ്പും ഭരണകൂടവും തയ്യാറാക്കുന്ന രണ്ട് പട്ടികകൾ കമ്മീഷനിലേക്ക് എത്തുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ, കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് ആശയവിനിമയം നടത്തി ഒറ്റ പട്ടിക നൽകണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ജില്ലകളിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ സി.ഇ.ഒ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം ഈ മാസം അഞ്ചിന് ഡൽഹിയിൽ നടക്കും. സി.ഇ.ഒയ്ക്ക് പുറമെ തിരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പി യും യോഗത്തിൽ പങ്കെടുക്കും. മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന ആരംഭിച്ചു. ഭാരത് ഇലക്ട്രോണിക്സിലെ എൻജിനീയർമാരാണ് യന്ത്രങ്ങൾ പരിശോധിക്കുന്നത്. ഇതിനിടയിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ശനിയാഴ്ചകളിൽ ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗം താൽക്കാലികമായി നിർത്തിവച്ചു. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആവശ്യമെങ്കിൽ വീണ്ടും യോഗം ചേരുമെന്നാണ് ധാരണ.
2026 ഫെബ്രുവരി 21നാണ് എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഇതിന് സമാന്തരമായി സംസ്ഥാനത്ത് ബൂത്ത് പുനഃക്രമീകരണവും നടന്നു. ഒരു ബൂത്തിൽ പരമാവധി 1150 വോട്ടർമാരെ ഉൾപ്പെടുത്തി പുനഃക്രമീകരണം നടത്തിയതോടെ പുതുതായി 5003 ബൂത്തുകൾ കൂടി രൂപപ്പെട്ടു. ഇതോടെ ആകെ 30,044 ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാകുക.
കോവിഡ് സാഹചര്യത്തിൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന ബൂത്തുകൾക്ക് പുറമെ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 40,771 ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ബൂത്ത് ക്രമീകരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് നിർണായകമായ തയ്യാറെടുപ്പായാണ് വിലയിരുത്തപ്പെടുന്നത്.
-
india2 days ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf1 day agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
News19 hours agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala21 hours agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala12 hours agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
