Connect with us

World

വെനസ്വേലയിലെ പ്രസിഡന്റിനെ ബന്ദിയാക്കി അമേരിക്ക; വിമാനത്താവളങ്ങള്‍ക്ക് നേരെയും ആക്രമണം

വെനസ്വേലയ്ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Published

on

കാരക്കാസ്: വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ബന്ദിയാക്കി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

വെനസ്വേലയിലെ നാല് പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെയും അമേരിക്ക ആക്രമണം നടത്തി. വെനസ്വേലയിലെ തലസ്ഥാനമായ കാരക്കാസിന് സമീപമുള്ള ഹിഗരറ്റ് വിമാനത്താവളം ഉള്‍പ്പെടെ നാലോളം വിമാനത്താവളങ്ങളാണ് ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. പുലര്‍ച്ചെ 1.50 ഓടെയാണ് ആദ്യ പൊട്ടിത്തെറി ശബ്ദം കേട്ടതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപ കെട്ടിടങ്ങളുടെ ജനലുകള്‍ വരെ നടുങ്ങിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഓസ്മാരി ഹെര്‍ണാണ്ടസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പൊട്ടിത്തെറിക്കു പിന്നാലെ ആകാശത്ത് വിമാനങ്ങളുടെ ശബ്ദം കേട്ടതായും ഓറഞ്ച് നിറത്തിലുള്ള അഗ്‌നിയുടെ പ്രഭ ദൃശ്യമാകുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാരക്കാസിന് പുറമേ ലാ ഗുയറയിലും ആക്രമണം ഉണ്ടായതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാന്‍ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെനസ്വേലയ്ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ വെനസ്വേലയ്ക്കുള്ളില്‍ കയറി ആക്രമണം നടത്താന്‍ സിഐഎയ്ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ആക്രമണത്തെക്കുറിച്ച് അമേരിക്കന്‍ വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പുതുവത്സരാഘോഷത്തിനിടെ സ്വിസ് ബാറില്‍ സ്‌ഫോടനം: 40 മരണം

തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ മരിച്ചവരെ പലരെയും തിരിച്ചറിയാനായിട്ടില്ല.

Published

on

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം. 40ലധികം പേര്‍ കൊല്ലപ്പെട്ടു. തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ മരിച്ചവരെ പലരെയും തിരിച്ചറിയാനായിട്ടില്ല. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. കൊല്ലപ്പെട്ടവരില്‍ ചിലര്‍ വിദേശികളാണെന്ന് അധികതര്‍ അറിയിച്ചു. പ്രദേശത്തെ ആശുപത്രിയുടെ ഐസിയു നിറഞ്ഞുവെന്നും പരിക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റിയതായും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലന്‍സുകളും ഹെലി ക്കോപ്റ്ററുകളും സ്ഥലത്തേക്ക് എത്തിയിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തരുതെന്ന് പ്രദേശത്തെ മുനിസിപ്പാലിറ്റി അറിയിച്ചിരുന്നതായി അവരുടെ വെബ് സൈറ്റിലുണ്ട്. പുതുവര്‍ഷ ആഘോഷങ്ങള്‍ തുടരവേയായിരുന്നു സ്‌ഫോടനം. നൂറിലേറെ പേര്‍ കൂടിനിന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തി നു പിന്നാലെ ബാറില്‍ തീ ജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമ ങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, ആക്രമണമല്ല, തീപ്പിടിത്തമാണ് സ്‌ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. മെഡിക്കല്‍ സേവനങ്ങള്‍ പൂര്‍ണതോതില്‍ പ്ര വര്‍ത്തിക്കുകയാണെന്നും നഗരവാസികള്‍ അതിവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ്‌മൊണ്ടാന. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. ബ്രിട്ടനില്‍നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടെ അധികവും എത്താറുള്ളത്.

 

Continue Reading

News

സൊഹ്‌റാന്‍ മംദാനി ഇന്ന് മേയറായി അധികാരമേല്‍ക്കും; ഖുര്‍ആന്‍ കയ്യിലേന്തിയാകും സത്യപ്രതിജ്ഞ

സിറ്റി ഹാള്‍ സബ്‌വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞ.

Published

on

പുതുവര്‍ഷത്തിന്റെ ആദ്യ ദിനമായ ഇന്ന് ന്യൂയോര്‍ക്കിന്റെ പ്രായം കുറഞ്ഞ മേയറായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി സൊഹ്‌റാന്‍ മംദാനി. ഖുര്‍ആന്‍ കയ്യിലേന്തിയാകും സത്യപ്രതിജ്ഞ. സിറ്റി ഹാള്‍ സബ്‌വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞ. 1945ല്‍ ഉപേക്ഷിക്കപ്പെട്ട ഈ വേദി നഗരത്തിന്റെ പഴയ പ്രതാപകാലത്തേയും അധ്വാനവര്‍ഗ പോരാട്ടത്തേയും കുറിക്കുന്നതാണെ് മംദാനി പറഞ്ഞു.

ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് ന്യൂയോര്‍ക്കില്‍ പുതുവര്‍ഷം പിറക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ഖുര്‍ആന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകളെങ്കിലും ഉപയോഗിക്കുമെന്ന് മുതിര്‍ന്ന ഉപദേഷ്ടാവായ സാറ റഹിം പറഞ്ഞു. ന്യൂയോര്‍ക് അറ്റോണി ജനറലായിരിക്കും മംദാനിക്ക് സത്യപ്രതിജഞ ചൊല്ലിക്കൊടുക്കുക.

ന്യൂയോര്‍ക്ക് മേയര്‍മാര്‍ പതിവായി ചെയ്യുന്നതുപോലെ മംദാനിയും രണ്ടു സത്യപ്രതിജ്ഞകള്‍ നടത്തും. പുതുവത്സരത്തില്‍ പഴയ സബ്വേ സ്റ്റേഷനിലാകും ആദ്യ സത്യപ്രതിജ്ഞ. കുടുംബാംഗങ്ങളും ഉറ്റവരും മാത്രം പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മുനിസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിനു പുറത്ത് പൊതുജനങ്ങളെ സാക്ഷിയാക്കിയാകും രണ്ടാമത്തെ സത്യപ്രതിജ്ഞ. ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയറും ഏഷ്യന്‍വംശജനായ ആദ്യ മേയറുമാണ് മംദാനി.

 

Continue Reading

News

പുതുവര്‍ഷ രാവില്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത

കാര്യമായ നാശനഷ്ടങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Published

on

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം, പുതുവര്‍ഷ രാവില്‍ ജപ്പാന്റെ കിഴക്കന്‍ നോഡ മേഖലയ്ക്ക് സമീപം കടല്‍ത്തീരത്ത് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഏകദേശം 19.3 കിലോമീറ്റര്‍ അല്ലെങ്കില്‍ ഏകദേശം 12 മൈല്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. കാര്യമായ നാശനഷ്ടങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഭൂകമ്പത്തിന് ശേഷം സുനാമി മുന്നറിയിപ്പോ ഉപദേശമോ നല്‍കിയിട്ടില്ലെന്ന് ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. സംഭവം വലിയ സുനാമിയുടെ സാധ്യത വര്‍ധിപ്പിച്ചിട്ടില്ലെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചകളില്‍ ജപ്പാനില്‍ ഉടനീളം രേഖപ്പെടുത്തിയ ഭൂകമ്പങ്ങളുടെ ഒരു നിരയെ തുടര്‍ന്നാണ് ഏറ്റവും പുതിയ ഭൂചലനം. നവംബര്‍ 30-ന്, ജപ്പാനിലെ ഏറ്റവും തെക്കേയറ്റത്തെ പ്രധാന ദ്വീപായ ക്യുഷുവിലെ തെക്കന്‍ കഗോഷിമ പ്രിഫെക്ചറിലെ ടോക്കറ ദ്വീപുകളില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഒരു ദിവസത്തിന് ശേഷം ഇതേ മേഖലയില്‍ ഉണ്ടായി.

ഡിസംബറില്‍ നേരത്തെ, വടക്കന്‍ ഹോണ്‍ഷുവിലെ അമോറി മേഖലയ്ക്ക് സമീപം 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി. ആ ഭൂകമ്പം സുനാമി മുന്നറിയിപ്പ് നല്‍കി, ഹോക്കൈഡോ, തോഹോകു തീരങ്ങളുടെ ചില ഭാഗങ്ങളില്‍ 50 മുതല്‍ 70 സെന്റീമീറ്റര്‍ വരെ തിരമാലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

യുഎസ്ജിഎസ് അനുസരിച്ച്, സമീപകാല ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ കാരണം രാജ്യവ്യാപകമായി കുറഞ്ഞത് 52 പേര്‍ക്ക് പരിക്കേറ്റു. മുന്‍കാല ഭൂകമ്പങ്ങളില്‍ നിന്നുള്ള ഭൂകമ്പങ്ങള്‍, ഈ മേഖലയ്ക്കായി ജപ്പാന്റെ ആദ്യത്തെ ‘മെഗാക്വേക്ക്’ ഉപദേശം പുറപ്പെടുവിക്കുന്നതിലേക്ക് നയിച്ചു, ഇത് ഭൂകമ്പത്തിന്റെ ഉയര്‍ന്ന ആശങ്ക ഉയര്‍ത്തിക്കാട്ടുന്നു, എന്നിരുന്നാലും ഒഴിപ്പിക്കല്‍ ഉത്തരവുകളൊന്നും പുതുവര്‍ഷ രാവ് ഭൂകമ്പവുമായി ബന്ധപ്പെട്ടിട്ടില്ല.

ജാപ്പനീസ് അധികാരികള്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്തെങ്കിലും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നത് തുടരുകയും ബാധിത പ്രദേശങ്ങളില്‍ അടിയന്തര തയ്യാറെടുപ്പ് നടത്തുകയും ചെയ്യുന്നു. നിലവിലുള്ള അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനായി ശാസ്ത്രജ്ഞര്‍ ആഫ്റ്റര്‍ ഷോക്ക് പാറ്റേണുകള്‍ വിശകലനം ചെയ്യുന്നതിനാല്‍, ജെഎംഎയില്‍ നിന്നും കാബിനറ്റ് ഓഫീസില്‍ നിന്നുമുള്ള അപ്ഡേറ്റുകള്‍ പിന്തുടരാന്‍ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍, പസഫിക് ‘റിങ് ഓഫ് ഫയര്‍’ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നതിനാല്‍ ഇടയ്ക്കിടെ ഭൂചലനം ഉണ്ടാകാറുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഭൂകമ്പങ്ങളുടെ 20 ശതമാനവും ഈ രാജ്യത്താണ്. 2011 മാര്‍ച്ച് 11 ന് സെന്‍ഡായി തീരത്ത് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായപ്പോള്‍ ജപ്പാന്റെ വടക്കുകിഴക്കന്‍ പ്രദേശം അതിന്റെ ഏറ്റവും മാരകമായ ദുരന്തങ്ങളിലൊന്ന് നേരിട്ടു. ഭൂകമ്പം വലിയ സുനാമികള്‍ക്ക് കാരണമായി, ഇത് പസഫിക് തീരത്തിന്റെ വലിയ ഭാഗങ്ങള്‍ നശിപ്പിക്കുകയും 20,000 ത്തോളം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

 

Continue Reading

Trending