Connect with us

News

പുതുവത്സരാഘോഷത്തിനിടെ സ്വിസ് ബാറില്‍ സ്‌ഫോടനം: 40 മരണം

തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ മരിച്ചവരെ പലരെയും തിരിച്ചറിയാനായിട്ടില്ല.

Published

on

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം. 40ലധികം പേര്‍ കൊല്ലപ്പെട്ടു. തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ മരിച്ചവരെ പലരെയും തിരിച്ചറിയാനായിട്ടില്ല. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. കൊല്ലപ്പെട്ടവരില്‍ ചിലര്‍ വിദേശികളാണെന്ന് അധികതര്‍ അറിയിച്ചു. പ്രദേശത്തെ ആശുപത്രിയുടെ ഐസിയു നിറഞ്ഞുവെന്നും പരിക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റിയതായും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലന്‍സുകളും ഹെലി ക്കോപ്റ്ററുകളും സ്ഥലത്തേക്ക് എത്തിയിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തരുതെന്ന് പ്രദേശത്തെ മുനിസിപ്പാലിറ്റി അറിയിച്ചിരുന്നതായി അവരുടെ വെബ് സൈറ്റിലുണ്ട്. പുതുവര്‍ഷ ആഘോഷങ്ങള്‍ തുടരവേയായിരുന്നു സ്‌ഫോടനം. നൂറിലേറെ പേര്‍ കൂടിനിന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തി നു പിന്നാലെ ബാറില്‍ തീ ജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമ ങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, ആക്രമണമല്ല, തീപ്പിടിത്തമാണ് സ്‌ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. മെഡിക്കല്‍ സേവനങ്ങള്‍ പൂര്‍ണതോതില്‍ പ്ര വര്‍ത്തിക്കുകയാണെന്നും നഗരവാസികള്‍ അതിവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ്‌മൊണ്ടാന. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. ബ്രിട്ടനില്‍നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടെ അധികവും എത്താറുള്ളത്.

 

india

വിമാനത്താവളങ്ങളിലെ പരിശോധനക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി.

Published

on

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി. ഇനി മുതല്‍ വിമാനത്താവളങ്ങളിലെ യൂനിഫോം ധരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബോഡി വേണ്‍ കാമറകള്‍ (ബി.ഡ ബ്ലു.സി) ധരിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി) ഉത്തരവിട്ടു. യാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും അഴിമതി തടയാനും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തിന്റെ ഭാഗമാണിത്. ബാഗേജ് ക്ലിയറന്‍സിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ റെഡ് ചാനലില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ക്യാമറ ധരിക്കണം. യാത്രക്കാരുമായി ഇടപഴകുമ്പോള്‍ റെക്കോഡിങ് ആരംഭിക്കണം. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഇത് തുടരണം. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന വിവരം ഉദ്യോഗസ്ഥര്‍ യാത്ര ക്കാരെ അറിയിക്കണം. യൂനിഫോമിലെ വലതുവശത്ത്, തടസ്സമില്ലാതെ ദൃശ്യങ്ങള്‍ പതി
യുന്ന രീതിയിലാകണം ക്യാമറ ഘടിപ്പിക്കേണ്ടത്. വൈ ഫൈ, ബ്ലൂടുത്ത് അല്ലെങ്കില്‍ സിം സൗകര്യങ്ങള്‍ ഇല്ലാത്ത സ്റ്റാന്‍ഡ് എലോണ്‍ കാമറകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഓരോ ഷിഫ്റ്റിന് ശേഷവും റെക്കോര്‍ഡ് ചെയ്ത വിവരങ്ങള്‍ പാസ്വേഡുള്ള പ്ര ത്യേക കമ്പ്യൂട്ടറിലേക്ക് മാറ്റണം. ദൃശ്യങ്ങള്‍ 90 ദിവസത്തേക്ക് സൂക്ഷിക്കണം. കേസുകളോ അന്വേഷണമോ ഉണ്ടെങ്കില്‍ കൂടുതല്‍ കാലം സൂക്ഷിക്കണം. ദൃശ്യങ്ങള്‍ മാറ്റം വരുത്താനോ ഡിലീറ്റ് ചെയ്യാനോ പാടില്ല.

 

Continue Reading

kerala

സൗമന്‍ സെന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാവും

സുപ്രിംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ച് ഉത്തവി റക്കിയതോടെയാണ് സൗമന്‍ സെന്‍ കേരള ഹൈ ക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്.

Published

on

ന്യൂഡല്‍ഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചിഫ് ജസ്റ്റിസാകും. സുപ്രിംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ച് ഉത്തവി റക്കിയതോടെയാണ് സൗമന്‍ സെന്‍ കേരള ഹൈ ക്കോടതിയുടെ തലപ്പത്തേക്ക് എത്തുന്നത്. ഡിസം ബര്‍ 18 നാണ് ജസ്റ്റിസ് സൗമന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സു പ്രിംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്.
ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നി തിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴി വിലേക്കാണ് സെന്‍ എത്തുന്നത്.

 

Continue Reading

Film

നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ കാറിടിച്ചയാള്‍ മരിച്ച സംഭവം; കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

ഒരാഴ്ചയായി ചികിത്സായില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്.

Published

on

കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വില്‍പ്പനക്കാരനായ കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ഒരാഴ്ചയായി ചികിത്സായില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബര്‍ 24നു രാത്രി എംസി റോഡില്‍ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നെത്തിയ താരത്തിന്റെ വാഹനം വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു താരം. സിദ്ധാര്‍ഥിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തങ്കരാജ് മരിച്ച സാഹചര്യത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വൈദ്യ പരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായതിനെ തുടര്‍ന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാര്‍ഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന്‍ റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചിങ്ങവനം പൊലീസാണ് കേസെടുത്തത്.

 

Continue Reading

Trending