Connect with us

News

പുതുവര്‍ഷം: കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് രാത്രി 7 വരെ, 12 മുതല്‍ വീണ്ടും ആരംഭിക്കും

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Published

on

കൊച്ചി: പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലേക്കുള്ള യാത്രക്കാര്‍ക്ക് സുരക്ഷിത ഗതാഗതം ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളുമായി കൊച്ചി വാട്ടര്‍ മെട്രോ. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം ഈ മേഖലകളിലേക്കുള്ള സര്‍വീസ് രാത്രി ഏഴ് മണി വരെ മാത്രമായിരിക്കും.

രാത്രി ഏഴ് മണിക്ക് ശേഷം സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കും. തുടര്‍ന്ന് രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട്, വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടുകളില്‍ പ്രത്യേക സര്‍വീസ് നടത്തും. ഈ സമയത്ത് എല്ലാ യാത്രക്കാരെയും ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ടെര്‍മിനലുകളില്‍ സുരക്ഷാ ജീവനക്കാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. പൊലീസിന്റെ സേവനവും ടെര്‍മിനലുകളില്‍ ലഭ്യമാകും. പുലര്‍ച്ചെ നാല് മണി വരെയാണ് സര്‍വീസ് സമയമായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും, അവസാന യാത്രക്കാരനെ വരെ ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലില്‍ എത്തിക്കുന്നതുവരെ സര്‍വീസ് തുടരുമെന്ന് കൊച്ചി വാട്ടര്‍ മെട്രോ അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ തിരക്കുകൂട്ടാതെ ക്യൂ പാലിച്ചും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിച്ചും സഹകരിക്കണമെന്ന് കൊച്ചി വാട്ടര്‍ മെട്രോ അഭ്യര്‍ത്ഥിച്ചു.

News

കുതിരപ്പുറത്ത് വിനായകന്‍; ടോം ഇമ്മട്ടിയുടെ ‘പെരുന്നാള്‍’ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ്

‘ക്രോവേന്മാരും (സാപ്പേന്‍മാരും)’ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

Published

on

നടന്‍ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പെരുന്നാള്‍’യിലെ വിനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുതിരപ്പുറത്തേറി ശക്തമായ ലുക്കിലാണ് വിനായകന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ‘കളങ്കാവലി’ന് ശേഷം വിനായകന്‍ നായകനായി എത്തുന്ന ചിത്രമാണ് ‘പെരുന്നാള്‍’.

‘ക്രോവേന്മാരും (സാപ്പേന്‍മാരും)’ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സൂര്യഭാരതി ക്രിയേഷന്‍സ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നീ ബാനറുകളില്‍ മനോജ് കുമാര്‍ കെ.പി., ജോളി ലോനപ്പന്‍, ടോം ഇമ്മട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

വിനായകനോടൊപ്പം ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഗോവിന്ദ്, സാഗര്‍ സൂര്യ, ജുനൈസ്, മോക്ഷ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് വാഗമണ്ണിലും പരിസരപ്രദേശങ്ങളിലുമായി പൂര്‍ത്തിയാക്കി. നിലവില്‍ അവസാനഘട്ട ഷൂട്ടിംഗ് സ്‌റ്റേജില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം 2026ല്‍ തിയേറ്ററുകളിലെത്തും.

ടൊവിനോ തോമസ് നായകനായ ‘ഒരു മെക്‌സിക്കന്‍ അപാരത’, ആന്‍സണ്‍ പോള്‍ നായകനായ ‘ഗാംബ്ലര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുന്നാള്‍’. സാങ്കേതിക പ്രവര്‍ത്തകര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി.ആര്‍. സോംദേവ്‌, മ്യൂസിക്‌ മണികണ്ഠന്‍, അയ്യപ്പ ഡിഒപി അരുണ്‍ ചാലില്‍, സ്‌റ്റോറി ഐഡിയഫാ. വിത്സണ്‍ തറയില്‍, ക്രീയേറ്റീവ് ഡയറക്ടര്‍ സിദ്ധില്‍ സുബ്രഹ്മണ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത്, ആര്‍ട്ട് ഡയറക്ടര്‍ വിനോദ് രവീന്ദ്രന്‍, എഡിറ്റര്‍രോഹിത് വി.എസ്. വാര്യത്ത്‌, ലിറിക്‌സ് വിനായക് ശശികുമാര്‍,

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ദിനില്‍ എ. ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അരുണ്‍ മനോഹര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്, പി.ആര്‍.ഒ & മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് പ്രതീഷ് ശേഖര്‍

Continue Reading

kerala

ഇവിടെ ഭരിക്കുന്നത് ഞങ്ങള്‍; പെന്തകോസ്ത് സംഘത്തെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍

Published

on

തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് സംഘത്തെ ബിജെപി പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങല്‍ അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം. സംഘത്തെ ഭീഷണിപ്പെടുത്തി പരിപാടി തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്.

‘മൈക്ക് ഓഫ് ചെയ്യണം, ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട’ എന്നാണ് ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി. അഴൂര്‍ പഞ്ചായത്തും പെരുങ്കുഴി വാര്‍ഡും ഭരിക്കുന്നത് ബിജെപിയാണ്.

‘മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്തോളൂ. ഓഫ് ചെയ്യണം. ഇവിടെ വേണ്ട. നിങ്ങള്‍ സഭയില്‍ നിന്നാണ് വരുന്നത്. ഇവിടെ ഒരു ക്രിസ്ത്യാനികളും പെന്തക്കോസ്തും ഇല്ല’, എന്നായിരുന്നു ബിജെപി പ്രവര്‍ത്തകന്റെ ഭീഷണി.

 

Continue Reading

international

പുതുവര്‍ഷത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്

ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്.

Published

on

പുതുവത്സരത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് കിരിബാത്തിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. മുപ്പത്തിമൂന്ന് ദ്വീപുകള്‍ ചേര്‍ന്നതാണ് റിപ്പബ്ലിക് ഓഫ് കിരിബാസ്. ഇതില്‍ ഇരുപത്തൊന്ന് ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളു.

കിരിബാസിലെ മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തില്‍ താഴെ മാത്രമാണ്. ക്രിസ്ത്യന്‍ മതക്കാരാണ് ഭൂരിപക്ഷം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രനിരപ്പ് ഉയരുന്നതു മൂലം റിപ്പബ്ലിക് ഓഫ് കിരിബാസ് സമുദ്രത്തില്‍ അപ്രത്യക്ഷമാകാനുള്ള സാധ്യത വലുതാണ്. അടുത്ത മുപ്പതോ നാല്‍പതോ വര്‍ഷത്തിനുള്ളില്‍ കിരിബാസ് അപ്രത്യക്ഷമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.

ഫിജിയിലെ ഒരു ദ്വീപില്‍ ജനതയെ മാറ്റിപ്പാര്‍പ്പിക്കാന്‍ റിപ്പബ്ലിക് ഓഫ് കിരിബാസ് ഭൂമി വാങ്ങിയിരിക്കുകയാണിപ്പോള്‍. പക്ഷേ ജനിച്ചുവളര്‍ന്ന നാടുവിട്ട് എങ്ങോട്ടുമില്ലെന്നാണ് കിരിബാസുകാര്‍ പറയുന്നത്. തങ്ങളുടെ ജന്മനാടിനെ കടലെടുക്കാതിരിക്കട്ടെ എന്നാണ് അവരുടെ പുതുവല്‍സര പ്രാര്‍ത്ഥന.

Continue Reading

Trending