Connect with us

News

വിവാഹ വാഗ്ദാനം നിരസിച്ചതിന് ദലിത് യുവതിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍

സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും സംഘര്‍ഷാവസ്ഥക്കും ഇടയാക്കി.

Published

on

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിന് ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രതിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും സംഘര്‍ഷാവസ്ഥക്കും ഇടയാക്കി.

ശനിയാഴ്ചയാണ് യെല്ലാപുര കാലമ്മ നഗര്‍ സ്വദേശിനിയായ രഞ്ജിത ബനസോഡെ (30) കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പിന്നാലെയെത്തിയ റഫീഖ് ഇമാംസാബ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്.

ഇന്നലെയാണ് പ്രതിയായ റഫീഖ് ഇമാംസാബിനെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും യെല്ലാപുര കാലമ്മ നഗര്‍ സ്വദേശികളാണ്. സ്‌കൂള്‍ കാലം മുതല്‍ ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മഹാരാഷ്ട്ര സോളാപൂര്‍ സ്വദേശി സച്ചിന്‍ കട്ടേരയെ 12 വര്‍ഷം മുന്‍പ് വിവാഹം ചെയ്ത രഞ്ജിതയ്ക്ക് 10 വയസ്സുള്ള ഒരു മകനുണ്ട്. പിന്നീട് ദാമ്പത്യബന്ധം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് രഞ്ജിത യെല്ലാപുരയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി പദ്ധതിയില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു.

റഫീഖ് നിരവധി തവണ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും രഞ്ജിതയും കുടുംബവും അത് നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നാലെ നഗരത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ലവ് ജിഹാദ് ആരോപിച്ച് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച യെല്ലാപുരയില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ശ്രീരാമസേനയടക്കമുള്ള ഹിന്ദു സംഘടനകള്‍ യെല്ലാപുര പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Film

100 കോടി ക്ലബ്ബിൽ ‘സർവ്വം മായ’; ആഗോള ബോക്‌സ് ഓഫിസിൽ വമ്പൻ വിജയം

ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ‘സർവ്വം മായ’ നടത്തുന്നത്.

Published

on

റിലീസ് കേന്ദ്രങ്ങളിലെങ്ങും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുന്ന അഖിൽ സത്യൻ–നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം ‘സർവ്വം മായ’ 100 കോടി രൂപയുടെ ആഗോള വാണിജ്യ നേട്ടം സ്വന്തമാക്കി. എല്ലാ കേന്ദ്രങ്ങളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള കുതിപ്പാണ് ‘സർവ്വം മായ’ നടത്തുന്നത്.

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മവുമായി “പഴയ നിവിൻ പോളിയെ” വീണ്ടും കാണാനാകുന്നു എന്നതാണ്. മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’യ്ക്ക് ഉണ്ട്.

ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിലെത്തിയ ചിത്രം, ആദ്യ പകുതിയിൽ നിവിൻ–അജു വർഗീസ് കൂട്ടുകെട്ടിന്റെ ഹ്യൂമർ രംഗങ്ങളിലൂടെ തിയറ്ററുകളിൽ പൊട്ടിച്ചിരി സൃഷ്ടിക്കുമ്പോൾ, രണ്ടാം പകുതി ഇമോഷണൽ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്.

ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയ മലയാളത്തിന്റെ പ്രിയതാരങ്ങൾ ഉൾപ്പെടുന്ന വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

എഡിറ്റിംഗ്: അഖിൽ സത്യൻ, രതിന്‍ രാധാകൃഷ്ണൻ സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹസംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, പ്രമോഷൻ ഹെഡ്: ശിവകുമാർ രാഘവ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്‌പ്ലാന്റ് പി.ആർ.ഒ: ഹെയിൻസ്

Continue Reading

News

നര്‍മ്മവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം.

Published

on

പാലക്കാട്: നടനുംനര്‍മ്മവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു ചലച്ചിത്ര പ്രവര്‍ത്തകനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.

സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ് കണ്ണന്‍ പട്ടാമ്പി. മരണവിവരം മേജര്‍ രവി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.

പുലിമുരുകന്‍, വെട്ടം, കിളിച്ചുണ്ടന്‍ മാമ്പഴം, മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര എന്നിവ ഉള്‍പ്പെടെ 23ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. നര്‍മ്മപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടനായിരുന്നു അദ്ദേഹം.റിലീസ് ചെയ്യാനിരിക്കുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിലാണ് കണ്ണന്‍ പട്ടാമ്പി അവസാനം അഭിനയിച്ചത്.

നടനെന്നതോടൊപ്പം അണിയറ പ്രവര്‍ത്തകനായും സിനിമയില്‍ സജീവമായിരുന്ന കണ്ണന്‍ പട്ടാമ്പി, മേജര്‍ രവി, ഷാജി കൈലാസ്, വി.കെ. പ്രകാശ്, സന്തോഷ് ശിവന്‍, കെ.ജെ. ബോസ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Continue Reading

News

വീണ്ടും ലക്ഷം കടന്ന് സ്വര്‍ണവില

പവന് 1,160 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും ലക്ഷം കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,00,760 രൂപയായി ഉയര്‍ന്നു. പവന് 1,160 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയില്‍ 145 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,595 രൂപയായി. 2026ല്‍ ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷം കടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 1.9 ശതമാനം വര്‍ധന രേഖപ്പെടുത്തി, ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,411.14 ഡോളറിലെത്തി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 21 ശതമാനം ഉയര്‍ന്ന് 4,419.90 ഡോളറായി.

വെനിസ്വേലയില്‍ യു.എസ് നടത്തിയ ആക്രമണമാണ് സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. ഇതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യകത വര്‍ധിച്ചു. വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്കുകള്‍ കുറച്ചതും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയെ സ്വാധീനിച്ചിട്ടുണ്ട്.

Continue Reading

Trending