News
വീണ്ടും ലക്ഷം കടന്ന് സ്വര്‍ണവില
പവന് 1,160 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്
കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും ലക്ഷം കടന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 1,00,760 രൂപയായി ഉയര്‍ന്നു. പവന് 1,160 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയില്‍ 145 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,595 രൂപയായി. 2026ല്‍ ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷം കടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 1.9 ശതമാനം വര്‍ധന രേഖപ്പെടുത്തി, ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,411.14 ഡോളറിലെത്തി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 21 ശതമാനം ഉയര്‍ന്ന് 4,419.90 ഡോളറായി.
വെനിസ്വേലയില്‍ യു.എസ് നടത്തിയ ആക്രമണമാണ് സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. ഇതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യകത വര്‍ധിച്ചു. വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്കുകള്‍ കുറച്ചതും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയെ സ്വാധീനിച്ചിട്ടുണ്ട്.
News
അമേരിക്കയെ ധിക്കരിച്ചാല്‍ കടുത്ത നടപടി; വെനസ്വേലക്ക് വീണ്ടും ട്രംപിന്റെ ഭീഷണി
അമേരിക്കയെ ധിക്കരിച്ചാല്‍, കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല പ്രസിഡന്റ് ഡല്‍സി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നല്കി.
വാഷിങ്ടണ്‍: വെനസ്വേലക്ക് വീണ്ടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയെ ധിക്കരിച്ചാല്‍, കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല പ്രസിഡന്റ് ഡല്‍സി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നല്കി.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി. ശരിയായത് ചെയ്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് പുതിയ പ്രതികരണം നടത്തിയത്.
വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മദുറോയെ തടങ്കലിലാക്കിയ അമേരിക്കന്‍ നടപടിക്കെതിരെ റോഡ്രിഗസ് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് സൈന്യം കാരക്കാസിനെ ആക്രമിച്ച് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി മണിക്കൂറുകള്‍ക്ക് പിന്നാലെ റോഡ്രിഗസ് വാഷിംഗ്ടണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സ്വകാര്യമായി സൂചിപ്പിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണം. റോഡ്രിഗസ് ഇതിന് തയ്യാറായാല്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്കാകും. ക്രൂഡ് ഓയില്‍ അടക്കമുള്ളവയില്‍ അമേരിക്കയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം- ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം ട്രംപിന്റെ പ്രസ്താവനകളെ റോഡ്രിഗസ് തള്ളിക്കളഞ്ഞു. വെനസ്വേല ഒരിക്കലും ഒരു കോളനി ആകില്ലെന്ന് റോഡ്രിഗസ് തുറന്നടിച്ചു. രാജ്യത്തിന്റെ സ്വാഭാവിക വിഭവങ്ങള്‍ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ പ്രതിരോധ നേതൃത്വം മദുറോയുടെ നയങ്ങളില്‍ പ്രതിജ്ഞാബദ്ധമാണെന്നും റോഡ്രിഗസ് വ്യക്തമാക്കി. നിക്കോളാസ് മദുറോ അമേരിക്കയുടെ തടവിലായതോടെയാണ് രാജ്യത്തിന്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് (56) ഏറ്റെടുത്തത്.
News
മലമ്പുഴ പീഡന കേസ്: സ്കൂളിന്റെ ഭാഗത്ത് ഗുരുതര പിഴവ് കണ്ടെത്തി
പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സംഭവം മറച്ചുവെച്ചുവെന്നാണ് അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍.
പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ മദ്യം നല്കി വിദ്യാര്‍ത്ഥിയെ അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ ഗുരുതര വീഴ്ച വരുത്തിയതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സംഭവം മറച്ചുവെച്ചുവെന്നാണ് അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍.
ഡിസംബര്‍ 18നാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥി സഹപാഠിയോട് വിവരം തുറന്നു പറഞ്ഞത്. അന്നേ ദിവസം തന്നെ സ്കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞിരുന്നുവെങ്കിലും, ഇത് പൊലീസിനെയോ ബന്ധപ്പെട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളെയോ അറിയിച്ചില്ല. പകരം ഡിസംബര്‍ 19ന് അധ്യാപകനെതിരെ മാനേജ്മെന്റ് തലത്തില്‍ നടപടി സ്വീകരിച്ചെങ്കിലും നിയമപരമായ റിപ്പോര്‍ട്ടിങ് വൈകിച്ചു.
പൊലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. സംഭവവിവരം മറച്ചുവെച്ചതിലും പ്രതിയായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിലും സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സ്കൂളിലെ പ്രധാനാധ്യാപകനെയും മാനേജ്മെന്റ് പ്രതിനിധികളെയും ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കും.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസെടുക്കാനും സാധ്യതയുണ്ട്. മലമ്പുഴ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സ്കൂളിലെ സംസ്കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനില്‍ ആണ് പ്രതി. നവംബര്‍ 29ന് അധ്യാപകന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വിദ്യാര്‍ത്ഥിയെ കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലാണ് സംഭവം പുറംലോകമറിഞ്ഞത്.
സ്കൂള്‍ അധികൃതര്‍ വിവരം മറച്ചുവെച്ചിരിക്കെ, സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമവും ചുമത്തിയിട്ടുണ്ട്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
kerala
പുനര്‍ജനി വിവാദം; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് മണപ്പാട് ഫൗണ്ടേഷന് സിഇഒ അമീര്‍ അഹമ്മദ്
മണപ്പാട് ഫൗണ്ടേഷന് അക്കൗണ്ടുകളില്‍ സംശയാസ്പദ ഇടപാടുകള്‍ നടന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍
കോഴിക്കോട്: പുനര്‍ജനി വിവാദത്തില്‍ മണപ്പാട് ഫൗണ്ടേഷനെതിരെയും സിഇഒ അമീര്‍ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്ത വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍, ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് അമീര്‍ അഹമ്മദ് വ്യക്തമാക്കി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
മണപ്പാട് ഫൗണ്ടേഷന് അക്കൗണ്ടുകളില്‍ സംശയാസ്പദ ഇടപാടുകള്‍ നടന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്നതാണ് ശിപാര്‍ശ.
എന്നാല്‍ ആരോപണങ്ങള്‍ അമീര്‍ അഹമ്മദ് ശക്തമായി നിഷേധിച്ചു. 1993 മുതല്‍ രജിസ്റ്റര്‍ ചെയ്ത ഒരു എന്‍ജിഒയാണ് മണപ്പാട് ഫൗണ്ടേഷന് എന്നും, ഫൗണ്ടേഷനിന് എഫ്സിആര്‍എ അംഗീകാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വര്‍ഷവും റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നുണ്ടെന്നും വ്യക്തമായ കണക്കുകളുണ്ടെന്നും അമീര്‍ അഹമ്മദ് പറഞ്ഞു.
”വിജിലന്‍സ് എന്നെ രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. യാതൊരു അപാകതയും ഇല്ലെന്ന കാര്യം അവര്‍ക്കും ബോധ്യപ്പെട്ടതാണ്. സാമൂഹ്യപ്രതിബദ്ധതയോടെ നല്ല പദ്ധതികള്‍ ഏറ്റെടുക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലേക്കാണ് ഇത്തരം നടപടികള്‍ പോകുന്നത്. ഇതിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാന്‍ താല്പര്യമില്ല,” അദ്ദേഹം പറഞ്ഞു.
2023ല്‍ കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം മണപ്പാട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ പുതുക്കിയതായും അമീര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി. ”അപാകതകളുണ്ടായിരുന്നെങ്കില്‍ എഫ്സിആര്‍എ പുതുക്കില്ലായിരുന്നു. നിരവധി അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന കാലത്താണ് ഞങ്ങള്‍ക്ക് പുതുക്കല്‍ ലഭിച്ചത്. കാരണം ഞങ്ങള്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഒളിക്കാനൊന്നുമില്ല. ഏത് അന്വേഷണവും നേരിടാന്‍ മണപ്പാട് ഫൗണ്ടേഷന് തയ്യാറാണ്. പല പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെ സ്വന്തം കയ്യില്‍ നിന്നു പോലും പണം ചെലവഴിച്ചിട്ടുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
News2 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala2 days agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala2 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
gulf3 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
india2 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News2 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
News19 hours agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
News19 hours agoയു.എസ് വെനസ്വേല അധിനിവേശത്തിന് പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം
