Connect with us

local

പി ടി എച്ച് ജന പ്രതിനിധികളെ അനുമോദിച്ചു

മുസ്‌ലിം ലീഗ് ജില്ലാ ട്രെഷററും പി ടി എച്ച് ചെയർമാനുമായ പി എം മുനീർ ഹാജി ഉപഹാരം നൽകി,

Published

on

കാസറഗോഡ് : തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റിവ് കെയർ വളണ്ടിയർമാരെ പി ടി എച്ച് കാസറഗോഡ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു,മുസ്‌ലിം ലീഗ് ജില്ലാ ട്രെഷററും പി ടി എച്ച് ചെയർമാനുമായ പി എം മുനീർ ഹാജി ഉപഹാരം നൽകി, മൊയ്തീൻ കൊല്ലംമ്പാടി സ്വാഗതം പറഞ്ഞു , പി ടി എച്ച് സംസ്ഥാന കോർഡിനേറ്റർ ഡോ : അമീറലി, പി ടി എച്ച് കോർഡിനേറ്റർമാരായ സിദ്ദിഖ് ചക്കര , ഇഖ്ബാൽ ചേരൂർ ,എ പി ശംസുദ്ധീൻ, ഹബീബ് ചെട്ടുംകുഴി, സാജിദ യൂസുഫ്, ഹമീദ് മഞ്ഞംപ്പാറ തുടങ്ങിയവർ സംബന്ധിച്ചു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

വിലാസിനി നോവൽ പുരസ്കാരം സലിൻ മാങ്കുഴിക്ക്

30,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം

Published

on

വിലാസിനി സ്മാരക സമിതിയുടെ ഇക്കൊല്ലത്തെ നോവൽ പുരസ്കാരം സലിൻ മാങ്കുഴിയുടെ ആനന്ദലീലയ്ക്ക് ലഭിച്ചു.30,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ. കവടിയാർ രാമചന്ദ്രൻ ചെയർമാനും ഡോ. സാബു കേട്ടുക്കൽ, ശശികുമാർ സിതാര എന്നിവർ അംഗങ്ങളും കെ. പി. സായ് രാജ് കൺവീനറുമായ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.

ജനുവരി 4 ന് വൈകിട്ട് 4 ന് തിരുവനന്തപുരം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ അവാർഡ് സമ്മാനിക്കുമെന്ന് സമിതി ജനറൽ കൺവീനർ കെ. പി. സായ് രാജ്, ഓർഗനൈസിംഗ്കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.കെ. സുരേഷ് എന്നിവർ അറിയിച്ചു. കുമാരനാശാൻ,പ്രേംനസീർ എന്നീ പ്രതിഭകളുടെ ജീവിതത്തിലെ അവസാനഘട്ടത്തെ അസാധാരണമായ രചനാ വൈഭവത്തോടെ വിളക്കിചേർത്ത ആനന്ദലീല
മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.

കെ. പി. സായ് രാജ്
ചെയർമാൻ
വിലാസിനി സ്മാരക സമിതി
ഫോൺ:88483 34209

അഡ്വ: എസ്.കെ. സുരേഷ്
സംഘാടക സമിതി ചെയർമാൻ
അനന്തപുരി സാംസ്കാരിക കൂട്ടായ്മ
ഫോൺ: 90744 32578

Continue Reading

local

മലപ്പുറം പൂക്കോട്ടൂരില്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തം

രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ സ്ഥലത്ത് എത്തി  തീ നിയന്ത്രണമാക്കാന്‍ ശ്രമിക്കുകയാണ്.

Published

on

പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ മൈലാടിയില്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തം. തീ ആളിപ്പടരുന്ന സ്ഥിതിയാണ്. രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ സ്ഥലത്ത് എത്തി  തീ നിയന്ത്രണമാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ചേരി, പെരിന്തല്‍മണ, കൊണ്ടോട്ടി, എയര്‍പോര്‍ട്ട് ഫയര്‍ യൂണിറ്റുകള്‍ എത്താന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്.

 

Continue Reading

local

മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പുതിയ കമ്മിറ്റി ഭാരവാഹികള്‍

മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Published

on

മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഫൈസല്‍ (പൈച്ചു ചെര്‍ക്കള), ജന: സെക്രട്ടറി സാലിഹ് എം.ഡി ബേര്‍ക്ക, ട്രഷറര്‍ കരീം നായന്മാര്‍ മൂല എന്നിവരെ തെരഞ്ഞെടുത്തു. നിസാം ബേവിഞ്ച, സജ്ജാദ് പാണലം, ലത്തീഫ് എതിര്‍ത്തോട്, അഡ്വ: എ.കെ നാസിഫ ബേവിഞ്ച എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്‍ സെക്രട്ടറിമാരായി സുലൈം ചെര്‍ക്കള, റഹീം പൈക്ക, ബാദ്ഷ ജീലാനി നാലാംമൈല്‍, നുസ്ല നൗഷാദ് മാര എന്നിവരെയും തെരഞ്ഞെടുത്തു.

 

Continue Reading

Trending