Connect with us

kerala

വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്‌കാരിക പ്രവര്‍ത്തകന്‍

കേരളത്തിൽ ഈ ഘട്ടത്തിൽ വർഗീയ ധ്രുവീകരണം സംഭവിക്കുന്നത് സംഘപരിവാർ ശക്തികളെ മാത്രമാണ് സഹായിക്കുക.

Published

on

കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള സ്വാധീനമാണ് അങ്ങേയറ്റം വർഗീയവാദപരമായ പ്രവർത്തനങ്ങൾ നടത്താൻ വെള്ളാപ്പള്ളി നടേശന് ധൈര്യം പകരുന്നതെന്ന് സാംസ്‌കാരിക പ്രവർത്തകർ. കേരളത്തിൽ ഈ ഘട്ടത്തിൽ വർഗീയ ധ്രുവീകരണം സംഭവിക്കുന്നത് സംഘപരിവാർ ശക്തികളെ മാത്രമാണ് സഹായിക്കുക. മതസൗഹാർദം തകർക്കുന്ന പ്രസ്താവനകൾക്കും വർഗീയ വിഭജനത്തിനും വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, നവോത്ഥാനസമിതി ചെയർമാൻ സ്ഥാനത്തു നിന്ന് സർക്കാർ അദ്ദേഹത്തെ പുറത്താക്കണമെന്നും കവി സച്ചിദാനന്ദൻ, കെ.ജി.എസ്, സാറാ ജോസഫ് ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വർഗീയ വിദ്വേഷം പടർത്താനും സമുദായസൗഹാർദ്ദം തകർക്കാനും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന ശ്രമങ്ങളിൽ ഞങ്ങൾ അതീവ ആശങ്കാകുലരാണ്. അദ്ദേഹം വർഷങ്ങളായി ഇത് തുടരുമ്പോഴും കേരളീയ സമൂഹവും സർക്കാരും അത് അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്തിട്ടില്ല. 2018ൽ ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സർക്കാർ രൂപീകരിച്ച നവോത്ഥാനസമിതിയുടെ അധ്യ ക്ഷസ്ഥാനത്തിരുന്നു കൊണ്ടാണ് ഇയാൾ വിദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.

നടേശന്റെ വർഗീയവിഷം തുപ്പുന്ന പ്രസ്താവനകൾ മാധ്യമപ്രവർത്തകർക്കു നേരെയുള്ള കയ്യേറ്റമായും ഭീഷണിയായും സമീപ നാളുകളിൽ ശക്തമായി വരുന്നത് ഏറെ ആശങ്കാജനകമാണെന്നും സാംസ്‌കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടി. കെ.അജിത, ഡോ.ഖദീജ മുംതാസ്, ബി.രാജീവൻ, ഡോ. ഇ.വി രാമകൃഷ്ണൻ, എം.എൻ കാരശേരി, ജെ.ദേവിക, ഡോ.മാള വിക ബിന്നി, ശൈലജ ജല, സുധ മേനോൻ, പ്രൊഫ.കുസുമം ജോസഫ്, സി.ആർ നീലകണ്ഠൻ, ഡോ.പി.കെ പോക്കർ, ഡോ.ആസാദ്, കൽപ്പറ്റ നാരായണൻ, എൻ.മാധവൻകുട്ടി, അഡ്വ.ഹരീഷ് വാസുദേവൻ, കെ.എ ഷാജി, ആർ.അജയൻ, മാധവൻ പുറച്ചേരി, വി.എസ് അനിൽകുമാർ, എൻ.സുബ്രഹ്‌മണ്യൻ, എം.സുൽഫത്ത്, നെജു ഇസ്മയിൽ, രമ കെ.എം, ശ്രീജ നെയ്യാറ്റിൻകര, ഡോ.എസ്.ഫൈസി, ഡോ. എ.കെ രാമകൃഷ്ണൻ, ഡോ. പി.എ അസീസ്, മധുരാജ്, രവിശങ്കർ കെ.വി, ഡോ. പ്രസാദ് വി, അനിൽ ഇ.പി എന്നിവരും പ്രസ്താവനയുടെ ഭാഗമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നത് കടുത്ത അനീതിയെന്ന് മുസ്ലിം ലീഗ്

ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ച് ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ തുറന്നടിച്ചത്.

Published

on

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നത് കടുത്ത അനീതിയെന്ന് മുസ്ലിം ലീഗ്. ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ച് ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ തുറന്നടിച്ചത്. 1960 ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്‌സ് ചട്ടങ്ങളിലെ ചട്ടം 12 പ്രകാരം കരട് പ്രസിദ്ധികരിച്ചു കഴിഞ്ഞാൽ നിർബന്ധമായും അവകാശം ഉന്നയിക്കാനും തർക്കങ്ങൾ നൽകാനും 30 ദിവസം നൽകണമെ ന്നിരിക്കെ വിദേശത്ത് ജനിച്ച 5 ലക്ഷത്തോളം ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷ നൽകാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മുസ്ലിം ലീഗ് ഉൾപെടെയുള്ള രാഷ്ടീയ കക്ഷികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും 30 ദിവസം കാലാവധിയിൽ 12 ദിവസമായിട്ടും വെബ്സൈറ്റിൽ അനുവാദം നൽകിയിട്ടില്ല.

20 ലക്ഷത്തോളം പ്രവാസികളിൽ 75000 ആളുകൾ മാത്രമാണ് ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്. ജനുവരി 1 വരെ അപേക്ഷ സമർപ്പിക്കാൻ വെബ്സൈറ്റിൽ സാധിക്കുന്നുണ്ടായിരുന്നില്ല. ഈ അപാകതകൾ പരിഹരിച്ചതിന് ശേഷം 30 ദിവസം സമയം ലഭിക്കാൻ ചട്ടം 12 പ്രകാരം പ്രവാസികൾക്ക് അവകാശമുണ്ട്. ജനുവരി 22 ന് അവസാന ദിവസമായി തീരുമാനിക്കുന്നത് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധതയും അവകാശലംഘനവും ഇലക്ഷൻ കമ്മീഷൻ തുടർന്നാൽ അതിനെതിരെ പ്ര ക്ഷോഭം നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നോൺ മാപ്പിംഗ് എന്ന പേരിൽ നോട്ടീസ് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നവരിൽ ബഹുഭൂരിപക്ഷം ആളുകളും ബി.എൽ.ഒമാർ വഴി രേഖകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും അവരെയും നോട്ടീസ് അയച്ച് വരുത്തുന്നത് ചട്ടം 18ന് വിരുദ്ധമാണ്. നോട്ടീസ് കൊടുക്കാതെ തന്നെ അവരുടെ പേരുകൾ അന്തിമ പട്ടികയിൽ നില നിർത്തണം എന്നതാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. മലയാളത്തിലുള്ള പേരുകൾ ഇംഗ്ലീഷിലാക്കിയപ്പോൾ ഉണ്ടായ അക്ഷര പിശകിനെ ‘ലോജിക്കൽ ഡിസ്‌ക്രിപ്പൻസി എന്ന ഓമനപേരിട്ട് അവർക്കും നോട്ടീസ് കൊടുക്കുന്നത്. ഇലക്ഷൻ കമ്മിഷന് അക്ഷരത്തെറ്റ് വന്നതിന് വോട്ടർമാർ ഉത്തരവാദിയാണെന്ന് പ റയുന്നതിന് തുല്ല്യമാണ്.

പുതിയ 5003 ബൂത്തുകൾ ഉണ്ടാക്കി പുതിയ ബി.എൽ.ഒമാരെ വെച്ചപ്പോൾ ഏകോപനമില്ലാത്ത കൊണ്ടും പുതിയ ബി.എൽ.ഒമാർക്ക് പരിശീല നം ലഭിക്കാത്തതിന്റെ പേരിലും വോട്ടർമാർ അനാഥരാവുകയാണ്. വൃദ്ധർക്കും രോഗികൾക്കും പ്രതിനിധികൾ വഴി ഹിയറിംഗിന് ഹാജരാകാം എന്ന് ഉത്തരവിറക്കണമെന്നും ഇതേ ആനുകൂല്യം പ്രവാസികൾക്ക് നൽകുകയും ഒപ്പം ഓൺലൈൻ ഹിയറിംഗ് അനുവദിക്കുകയും വേണമെന്നും ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കണിയാപുരം ഹലീമും പങ്കെടുത്തു.

Continue Reading

kerala

അഞ്ചുവർഷത്തിന് ശേഷം സൗദി എയർലൈൻസ് കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നിന് സർവീസ് പുനരാരംഭിക്കും

ആദ്യഘട്ടമായി റിയാദ്–കോഴിക്കോട് സെക്ടറിലേക്കാണ് സർവീസ്. ഇതിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Published

on

കരിപ്പൂർ: നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിക്കുന്നു. 2020 ഓഗസ്റ്റിൽ ഉണ്ടായ വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ ഫെബ്രുവരി ഒന്നുമുതൽ വീണ്ടും ആരംഭിക്കും. ആദ്യഘട്ടമായി റിയാദ്–കോഴിക്കോട് സെക്ടറിലേക്കാണ് സർവീസ്. ഇതിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

മലബാറിലെ പ്രവാസികളും ഹജ്ജ്-ഉംറ തീർത്ഥാടകരും ഏറെക്കാലമായി ഉറ്റുനോക്കിയിരുന്ന തീരുമാനമാണിത്. വിമാനാപകടത്തിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് സൗദി എയർലൈൻസ് സർവീസ് നിർത്തിവെച്ചത്. റൺവേ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, വലിയ വിമാനങ്ങൾക്ക് പകരം ഇടത്തരം എയർബസ് A321neo സീരീസിലുള്ള വിമാനങ്ങളാണ് ഇപ്പോൾ സർവീസിനായി ഉപയോഗിക്കുക.

ആഴ്ചയിൽ നാല് സർവീസുകളോടെയാകും തുടക്കം. പിന്നീട് ഇത് ആഴ്ചയിൽ ആറായി വർധിപ്പിക്കാനാണ് തീരുമാനം. പുലർച്ചെ 1.20ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8.35ന് കരിപ്പൂരിലെത്തും. തിരികെ രാവിലെ 9.45ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.50ന് റിയാദിലെത്തുന്ന രീതിയിലാണ് സമയക്രമം.

റിയാദ് സർവീസിന് പിന്നാലെ മാർച്ച് മാസത്തോടെ ജിദ്ദ–കോഴിക്കോട് സർവീസുകളും ആരംഭിക്കുമെന്ന സൂചനകളുണ്ട്. പ്രവാസി സംഘടനകളുടെയും യാത്രക്കാരുടെയും നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നത്. ഇതോടെ ടിക്കറ്റ് നിരക്ക് കുറയാനും മലബാറിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരം ലഭിക്കാനുമാണ് പ്രതീക്ഷ.

Continue Reading

kerala

പുനര്‍ജനി കേസ്: സിബിഐ അന്വേഷണം വന്നാലും പേടിയില്ലെന്ന് വി.ഡി സതീശന്‍

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ സ്വാഭാവികമാണെന്നും, താന്‍ പേടിച്ചെന്നു പറഞ്ഞേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

Published

on

വയനാട്: പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ സ്വാഭാവികമാണെന്നും, താന്‍ പേടിച്ചെന്നു പറഞ്ഞേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

”ഇപ്പോള്‍ പുറത്തുവന്നത് വാര്‍ത്ത മാത്രമാണ്. നാലഞ്ച് വര്‍ഷമായി അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ട്. അതെല്ലാം ഞാന്‍ അഭിമാനത്തോടെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നൂറ് ശതമാനം കൃത്യമായാണ് എല്ലാം ചെയ്തത്. നേരത്തെയും അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. സിബിഐ വന്നാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. വിജിലന്‍സ് ശിപാര്‍ശ നിയമപരമായി നിലനില്‍ക്കില്ല. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്,” വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, വി.ഡി സതീശനെതിരായ അന്വേഷണ ശിപാര്‍ശയില്‍ തുടര്‍നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. വിദേശത്തുനിന്ന് ഫണ്ട് ശേഖരിച്ച് അത് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ് കേസെന്നും, സിബിഐ അന്വേഷണം എല്ലാറ്റിന്റെയും അവസാന വാക്കാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പറവൂര്‍ മണ്ഡലത്തില്‍ 2018 ലെ പ്രളയത്തിന് ശേഷം വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്. ഭവനപദ്ധതിയുടെ പേരില്‍ അനധികൃതമായി പണം പിരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തത്.

Continue Reading

Trending