Connect with us

kerala

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് അര്‍ഹമായ ശിക്ഷ ലഭിച്ചില്ല, അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍

ആന്റണി രാജുവിന് നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം ശരിയായി പരിഗണിച്ചില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.

Published

on

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസുമായി ബന്ധപ്പെട്ട് ആന്റണി രാജുവിന് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന്‍. ഇത് ചൂണ്ടിക്കാണിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. ആന്റണി രാജുവിന് നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം ശരിയായി പരിഗണിച്ചില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. IPC 409 പ്രകാരമുള്ള ശിക്ഷ നല്‍കിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ആന്റണി രാജു ചെയ്തതെന്നും കേസ് മേല്‍ക്കോടതിക്ക് കൈമാറാത്തത് ഉയര്‍ത്തിക്കാട്ടുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉടന്‍ അപേക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം പുറത്തുവന്നതിന് പിന്നാലെ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. അടിയന്തരമായി കേസില്‍ അപ്പീല്‍ പോകേണ്ട സാഹചര്യമുണ്ട് എന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട നിര്‍ദേശം. നിയമവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്ന പ്രവര്‍ത്തിയാണ് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിധി പകര്‍പ്പില്‍ പറയുന്നു. കൂടാതെ കേസിലെ ഒന്ന് രണ്ട് പ്രതികള്‍ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരുമായതിനാല്‍ കേസ് അതീവ ഗുരുതരമാണെന്നും മജിസ്ട്രേറ്റ് നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.

അതേസമയം കേസില്‍ തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തില്‍ ആന്റണി രാജു ഇന്ന് എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയോഗ്യനാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പിക്കും മുന്‍പ് രാജിവെച്ച് ഒഴിയാനാണ് തീരുമാനം. സര്‍ക്കാരിനും ആന്റണി രാജുവിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതിന് പിന്നാലെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം അയോഗ്യമായിരുന്നു. ഇന്ന് രാവിലെ സ്പീക്കറെ നേരില്‍ കണ്ടോ ഇമെയില്‍ ആയോ രാജി കൈമാറുമെന്നാണ് കരുതുന്നത്.

ഇന്നലെയായിരുന്നു തൊണ്ടിമുതല്‍ തിരിമറി കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കേസെടുത്ത് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കേസില്‍ വിധി വന്നത്. ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളായിരുന്നു ആന്റണി രാജുവിനെതിരെ തെളിഞ്ഞത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടുണ്ട്.

 

kerala

തൊണ്ടിമുതല്‍ കേസ്; അയോഗ്യതാ ഉത്തരവിന് മുന്‍പ് രാജിവയ്ക്കാന്‍ ആന്റണി രാജു

അപ്പീല്‍ ഉടന്‍

Published

on

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടി തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇടത് എംഎല്‍എ ആന്റണി രാജുവും കൂട്ടുപ്രതിയും അപ്പീല്‍ നല്‍കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. കേസിലെ ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ എസ് ജോസ്, ആന്റണി രാജു എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.

അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ആന്റണി രാജുവിന് കഴിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. വിധി പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റിന്റെ നടപടി. ആന്റണി രാജുവിനും സര്‍ക്കാരിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ സ്പീക്കര്‍ക്ക് ഇന്ന് തന്നെ രാജിക്കത്ത് നല്‍കിയേക്കും. ഇന്ന് രാവിലെ സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്തേക്കും.

 

 

Continue Reading

kerala

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ കെ.പി അബൂബക്കര്‍ ഹസ്രത്ത് മരണപ്പെട്ടു

ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍ നടക്കും.

Published

on

കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത് (85) മരണപ്പെട്ടു. ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍ നടക്കും. വര്‍ക്കല ജാമിയ മന്നാനിയ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം.

പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമായ ഹസ്രത്ത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അദ്ദേഹം ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രസിഡന്റാണ്.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപതാം വാര്‍ഷിക സന്ദേശ യാത്ര ഇന്ന് കൊടുങ്ങല്ലൂരില്‍ ആരംഭിക്കാനിരിക്കെയാണ് മരണം. പരിപാടികള്‍ എല്ലാം ചൊവ്വാഴ്ചയിലേക്ക് മാറ്റിയതായി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള എല്ലാ മദ്രസകള്‍ക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചു.

 

Continue Reading

kerala

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിങ്ങില്‍ വന്‍ തീപിടുത്തം; നിരവധി ബൈക്കുകള്‍ കത്തിനശിച്ചു

തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.

Published

on

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ വന്‍ തീപിടുത്തം. നിരവധി ബൈക്കുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ഏകദേശം 600 ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. പ്ലാറ്റ് ഫോം രണ്ടിന്റെ പിന്‍വശത്തായുള്ള പാര്‍ക്കിംഗിലാണ് തീപിടിത്തം.

റെയില്‍വേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എന്‍ജിന് തീപിടിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടര്‍ന്നിട്ടുണ്ട്. അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.

 

 

Continue Reading

Trending