Connect with us

kerala

തൊണ്ടിമുതല്‍ കേസ്; അയോഗ്യതാ ഉത്തരവിന് മുന്‍പ് രാജിവയ്ക്കാന്‍ ആന്റണി രാജു

അപ്പീല്‍ ഉടന്‍

Published

on

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കുന്നതിനു വേണ്ടി തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇടത് എംഎല്‍എ ആന്റണി രാജുവും കൂട്ടുപ്രതിയും അപ്പീല്‍ നല്‍കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. കേസിലെ ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ എസ് ജോസ്, ആന്റണി രാജു എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.

അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ആന്റണി രാജുവിന് കഴിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. വിധി പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റിന്റെ നടപടി. ആന്റണി രാജുവിനും സര്‍ക്കാരിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ സ്പീക്കര്‍ക്ക് ഇന്ന് തന്നെ രാജിക്കത്ത് നല്‍കിയേക്കും. ഇന്ന് രാവിലെ സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്തേക്കും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ കെ.പി അബൂബക്കര്‍ ഹസ്രത്ത് മരണപ്പെട്ടു

ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍ നടക്കും.

Published

on

കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത് (85) മരണപ്പെട്ടു. ഖബറടക്കം വൈകിട്ട് നാലിന് കൊല്ലം മുട്ടയ്ക്കാവ് ജുമാമസ്ജിദില്‍ നടക്കും. വര്‍ക്കല ജാമിയ മന്നാനിയ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം.

പ്രമുഖ പണ്ഡിതനും ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുനാഥനുമായ ഹസ്രത്ത് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അദ്ദേഹം ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രസിഡന്റാണ്.

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപതാം വാര്‍ഷിക സന്ദേശ യാത്ര ഇന്ന് കൊടുങ്ങല്ലൂരില്‍ ആരംഭിക്കാനിരിക്കെയാണ് മരണം. പരിപാടികള്‍ എല്ലാം ചൊവ്വാഴ്ചയിലേക്ക് മാറ്റിയതായി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു. ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള എല്ലാ മദ്രസകള്‍ക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചു.

 

Continue Reading

kerala

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിങ്ങില്‍ വന്‍ തീപിടുത്തം; നിരവധി ബൈക്കുകള്‍ കത്തിനശിച്ചു

തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.

Published

on

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ വന്‍ തീപിടുത്തം. നിരവധി ബൈക്കുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ഏകദേശം 600 ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. പ്ലാറ്റ് ഫോം രണ്ടിന്റെ പിന്‍വശത്തായുള്ള പാര്‍ക്കിംഗിലാണ് തീപിടിത്തം.

റെയില്‍വേ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന എന്‍ജിന് തീപിടിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടര്‍ന്നിട്ടുണ്ട്. അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.

 

 

Continue Reading

kerala

മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്.

Published

on

റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം വാഹനാപകടം. മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്.

ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് പോവുകയായിരുന്നു കുടുംബം. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരാണ് ചികിത്സയിലുള്ളത്.

മദീനയിലെ കിങ് ഫഹദ്, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് മൂവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യ്തുവരികയാണ് അബ്ദുല്‍ ജലീലില്‍. സന്ദര്‍ശന വിസയിലാണ് കുടുംബം ഇവിടെയെത്തിയത്.

 

 

Continue Reading

Trending