Connect with us

News

അമേരിക്കയെ ധിക്കരിച്ചാല്‍ കടുത്ത നടപടി; വെനസ്വേലക്ക് വീണ്ടും ട്രംപിന്റെ ഭീഷണി

അമേരിക്കയെ ധിക്കരിച്ചാല്‍, കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല പ്രസിഡന്റ് ഡല്‍സി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിങ്ടണ്‍: വെനസ്വേലക്ക് വീണ്ടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയെ ധിക്കരിച്ചാല്‍, കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല പ്രസിഡന്റ് ഡല്‍സി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നല്‍കി.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി. ശരിയായത് ചെയ്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് പുതിയ പ്രതികരണം നടത്തിയത്.

വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മദുറോയെ തടങ്കലിലാക്കിയ അമേരിക്കന്‍ നടപടിക്കെതിരെ റോഡ്രിഗസ് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് സൈന്യം കാരക്കാസിനെ ആക്രമിച്ച് മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടി മണിക്കൂറുകള്‍ക്ക് പിന്നാലെ റോഡ്രിഗസ് വാഷിംഗ്ടണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സ്വകാര്യമായി സൂചിപ്പിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണം. റോഡ്രിഗസ് ഇതിന് തയ്യാറായാല്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്കാകും. ക്രൂഡ് ഓയില്‍ അടക്കമുള്ളവയില്‍ അമേരിക്കയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം- ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം ട്രംപിന്റെ പ്രസ്താവനകളെ റോഡ്രിഗസ് തള്ളിക്കളഞ്ഞു. വെനസ്വേല ഒരിക്കലും ഒരു കോളനി ആകില്ലെന്ന് റോഡ്രിഗസ് തുറന്നടിച്ചു. രാജ്യത്തിന്റെ സ്വാഭാവിക വിഭവങ്ങള്‍ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ പ്രതിരോധ നേതൃത്വം മദുറോയുടെ നയങ്ങളില്‍ പ്രതിജ്ഞാബദ്ധമാണെന്നും റോഡ്രിഗസ് വ്യക്തമാക്കി. നിക്കോളാസ് മദുറോ അമേരിക്കയുടെ തടവിലായതോടെയാണ് രാജ്യത്തിന്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് (56) ഏറ്റെടുത്തത്.

News

മലമ്പുഴ പീഡന കേസ്: സ്‌കൂളിന്റെ ഭാഗത്ത് ഗുരുതര പിഴവ് കണ്ടെത്തി

പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സംഭവം മറച്ചുവെച്ചുവെന്നാണ് അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍.

Published

on

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഗുരുതര വീഴ്ച വരുത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സംഭവം മറച്ചുവെച്ചുവെന്നാണ് അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍.

ഡിസംബര്‍ 18നാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥി സഹപാഠിയോട് വിവരം തുറന്നു പറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞിരുന്നുവെങ്കിലും, ഇത് പൊലീസിനെയോ ബന്ധപ്പെട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളെയോ അറിയിച്ചില്ല. പകരം ഡിസംബര്‍ 19ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് തലത്തില്‍ നടപടി സ്വീകരിച്ചെങ്കിലും നിയമപരമായ റിപ്പോര്‍ട്ടിങ് വൈകിച്ചു.

പൊലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. സംഭവവിവരം മറച്ചുവെച്ചതിലും പ്രതിയായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിലും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സ്‌കൂളിലെ പ്രധാനാധ്യാപകനെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കും.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസെടുക്കാനും സാധ്യതയുണ്ട്. മലമ്പുഴ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനില്‍ ആണ് പ്രതി. നവംബര്‍ 29ന് അധ്യാപകന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിദ്യാര്‍ത്ഥിയെ കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലാണ് സംഭവം പുറംലോകമറിഞ്ഞത്.

സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവെച്ചിരിക്കെ, സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമവും ചുമത്തിയിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

പുനര്‍ജനി വിവാദം; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് മണപ്പാട് ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദ്

മണപ്പാട് ഫൗണ്ടേഷന്‍ അക്കൗണ്ടുകളില്‍ സംശയാസ്പദ ഇടപാടുകള്‍ നടന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍

Published

on

കോഴിക്കോട്: പുനര്‍ജനി വിവാദത്തില്‍ മണപ്പാട് ഫൗണ്ടേഷനെതിരെയും സിഇഒ അമീര്‍ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്ത വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍, ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് അമീര്‍ അഹമ്മദ് വ്യക്തമാക്കി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

മണപ്പാട് ഫൗണ്ടേഷന്‍ അക്കൗണ്ടുകളില്‍ സംശയാസ്പദ ഇടപാടുകള്‍ നടന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്നതാണ് ശിപാര്‍ശ.

എന്നാല്‍ ആരോപണങ്ങള്‍ അമീര്‍ അഹമ്മദ് ശക്തമായി നിഷേധിച്ചു. 1993 മുതല്‍ രജിസ്റ്റര്‍ ചെയ്ത ഒരു എന്‍ജിഒയാണ് മണപ്പാട് ഫൗണ്ടേഷന്‍ എന്നും, ഫൗണ്ടേഷനിന് എഫ്സിആര്‍എ അംഗീകാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വര്‍ഷവും റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നുണ്ടെന്നും വ്യക്തമായ കണക്കുകളുണ്ടെന്നും അമീര്‍ അഹമ്മദ് പറഞ്ഞു.

”വിജിലന്‍സ് എന്നെ രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്. യാതൊരു അപാകതയും ഇല്ലെന്ന കാര്യം അവര്‍ക്കും ബോധ്യപ്പെട്ടതാണ്. സാമൂഹ്യപ്രതിബദ്ധതയോടെ നല്ല പദ്ധതികള്‍ ഏറ്റെടുക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലേക്കാണ് ഇത്തരം നടപടികള്‍ പോകുന്നത്. ഇതിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാന്‍ താല്‍പര്യമില്ല,” അദ്ദേഹം പറഞ്ഞു.

2023ല്‍ കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം മണപ്പാട് ഫൗണ്ടേഷന്റെ എഫ്സിആര്‍എ പുതുക്കിയതായും അമീര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി. ”അപാകതകളുണ്ടായിരുന്നെങ്കില്‍ എഫ്സിആര്‍എ പുതുക്കില്ലായിരുന്നു. നിരവധി അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന കാലത്താണ് ഞങ്ങള്‍ക്ക് പുതുക്കല്‍ ലഭിച്ചത്. കാരണം ഞങ്ങള്‍ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. ഒളിക്കാനൊന്നുമില്ല. ഏത് അന്വേഷണവും നേരിടാന്‍ മണപ്പാട് ഫൗണ്ടേഷന്‍ തയ്യാറാണ്. പല പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെ സ്വന്തം കയ്യില്‍ നിന്നു പോലും പണം ചെലവഴിച്ചിട്ടുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

News

ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം: സര്‍ക്കാറിനെതിരെ സുമയ്യ നിയമനടപടിയ്ക്ക്

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുമയ്യ ഹരജി നല്‍കുന്നത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയിഡ് ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍, സുമയ്യ സര്‍ക്കാറിനെതിരെ കോടതിയിലേക്ക്. നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്യുന്നത്.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുമയ്യ ഹരജി നല്‍കുന്നത്. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.

2023 മാര്‍ച്ച് 22നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ സുമയ്യക്ക് തൈറോയിഡ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കിടെയാണ് ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയത്.

കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ ശസ്ത്രക്രിയ വഴി പുറത്തെടുക്കാന്‍ രണ്ട് തവണ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, ശസ്ത്രക്രിയ നടത്തി വയര്‍ പുറത്തെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നാണ് അറിയിപ്പ്.

നിലവില്‍ ഗൈഡ് വയറിന്റെ ഇരുവശങ്ങളും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്.

Continue Reading

Trending