Connect with us

Sports

മുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി

ഐപിഎല്‍ 2026 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതിനെതിരെ ശക്തമായി പ്രതികരിച്ച് സഹതാരങ്ങള്‍.

Published

on

ഹരാരെ: ഐപിഎല്‍ 2026 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതിനെതിരെ ശക്തമായി പ്രതികരിച്ച് സഹതാരങ്ങള്‍. മുസ്താഫിസുറിന്റെ കാര്യത്തില്‍ വിഷമമുണ്ടെന്നും ഇത് അദ്ദേഹത്തെ മാത്രമല്ല, വലിയൊരു പ്രശ്നത്തിന്റെ ഭാഗമാണെന്നും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി പറഞ്ഞു. ‘സത്യം പറഞ്ഞാല്‍ ഇവിടെ എന്തൊക്കെയോ ശരിയല്ല. കാര്യങ്ങള്‍ ഇങ്ങനെ തുടരാന്‍ കഴിയില്ല,’ എന്നും അദ്ദേഹം വ്യക്തമാക്കി. കെകെആര്‍ പുറത്താക്കിയതോടെ മുസ്താഫിസുറിന് നിരാശയുണ്ടാകാമെന്ന് സഹതാരമായ നൂറുല്‍ ഹസനും പറഞ്ഞു.

ലോകോത്തര ബൗളറായ മുസ്താഫിസുര്‍ വര്‍ഷങ്ങളായി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്നത് അര്‍ഹതപ്പെട്ടതാണെന്നും നൂറുല്‍ ഹസന്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും താരത്തിന് വിഷമമുണ്ടായിരിക്കാമെന്ന് പ്രതികരിച്ചു. ഐപിഎല്‍ ഒഴിവാക്കലിന് പിന്നാലെ, അടുത്ത സീസണില്‍ മുസ്താഫിസുര്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (PSL) കളിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഐപിഎല്‍ ലേലത്തില്‍ കെകെആര്‍ 9.20 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. ബിസിസിഐയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കെകെആര്‍ മുസ്താഫിസുറിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ സാഹചര്യവും ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും താരത്തെ കളിപ്പിക്കുന്നതിനെതിരായ ഭീഷണികളും വിമര്‍ശനങ്ങളും ശക്തമായതോടെയാണ് നടപടി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് കെകെആറിന് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശ് ഭാഗത്തുനിന്നും പ്രതികരണങ്ങളും തുടര്‍നടപടികളും ഉണ്ടായി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സ്പാനിഷ് സൂപ്പർ കപ്പ്: രണ്ടാം സെമിയിൽ റയൽ–അത്‌ലറ്റികോ പോരാട്ടം ഇന്ന്

ഇന്ത്യൻ സമയം രാത്രി 12.30ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് മത്സരം.

Published

on

ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം സെമി ഫൈനലിൽ കരുത്തരായ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12.30ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് മത്സരം.

പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെയില്ലാതെയാണ് റയൽ മാഡ്രിഡ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടി ഹാട്രിക്ക് സ്വന്തമാക്കിയ ഗോൺസാലോ ഗാർഷ്യയുടെ മികച്ച ഫോമിലാണ് റയലിന്റെ പ്രതീക്ഷകൾ. മറുവശത്ത്, അവസാന നാല് മത്സരങ്ങളിലായി ഗോൾ നേടാനാവാത്ത ഹൂലിയൻ അൽവാരസിന്റെ മോശം ഫോം അത്‌ലറ്റികോ പരിശീലകൻ ഡിയേഗോ സിമിയോണിക്കും സംഘത്തിനും തലവേദന സൃഷ്ടിക്കുന്നു.

ഈ സീസണിൽ ഇതിന് മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം അത്‌ലറ്റികോ മാഡ്രിഡിനായിരുന്നു. മെട്രോ പൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിമിയോണിയുടെ ടീം റയലിനെ തകർത്തത്. ഹൂലിയൻ അൽവാരസ്, അന്റോയിൻ ഗ്രീസ്മാൻ, ലെ നൊമാർഡ്, സോർലോത്ത് എന്നിവർ അത്‌ലറ്റികോയ്ക്കായി ഗോൾ നേടിയപ്പോൾ എംബാപ്പെയും അർദ ഗുലറുമാണ് റയലിന്റെ സ്കോറർമാർ.

ആദ്യ സെമി ഫൈനലിൽ അത്‌ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ ഫൈനൽ ഉറപ്പിച്ചിരുന്നു. റഫീന്യ, ഫെർമിൻ ലോപസ്, റൂണി ബാഡ്ജി, ഫെറാൻ ടോറസ് എന്നിവർ ബാഴ്‌സയ്ക്കായി ഗോൾ നേടി. സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരം ജനുവരി 11നാണ് നടക്കുക.

Continue Reading

Sports

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്

വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി രാജ്‌കോട്ടില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

Published

on

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി യുവതാരം തിലക് വര്‍മയുടെ പരിക്ക്. അടിവയറിന് പരിക്കേറ്റതിനാല്‍ ഈ മാസം 21ന് ആരംഭിക്കുന്ന പരമ്പര പൂര്‍ണമായും തിലകിന് നഷ്ടമാകും.

വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി രാജ്‌കോട്ടില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് തിലക് ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ ഡോക്ടര്‍മാമാരുമായി ആശയവിനിമയം നടത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിലകിനെ സ്‌കാനിംഗിന് വിധേയനാക്കുകയും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയും ചെയ്തു. മാത്രമല്ല ശസ്ത്രക്രിയക്ക് വിധേയനാവുകയാണെങ്കില്‍ മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ മൂന്നോ നാലോ ആഴ്ച സമയം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്.

അങ്ങനെയെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് പുറമെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തിലക് കളിക്കുന്ന കാര്യം സംശയത്തിലാണ്. ടി20 ലോകകപ്പില്‍ ഫെബ്രുവരി ഏഴിന് മുംബൈയില്‍ അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയെയും ഫെബ്രുവരി 15ന് കൊളംബോയില്‍ പാകിസ്ഥാനെതിരെയും ഫെബ്രുവരി 18ന് അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്‌സിനുമെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിലക് വര്‍മയുടെ പകരക്കാരനെ സെലക്ടര്‍മാര്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശുഭ്മാന്‍ ഗില്‍ ആയിരിക്കില്ല തിലകിന്റെ പകരക്കാരനെന്നും സൂചനയുണ്ട്. തിലകിന് പകരം ശ്രേയസ് അയ്യരെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടെ ഈ മാസം 21ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര പൂര്‍ണമായും തിലകിന് നഷ്ടമാകും.

Continue Reading

News

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും സമനില

ബ്രൈറ്റണെതിരായ മത്സരം 1–1നാണ് അവസാനിച്ചത്.

Published

on

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ മൂന്നാം മത്സരത്തിലും സമനില. ബ്രൈറ്റണെതിരായ മത്സരം 1–1നാണ് അവസാനിച്ചത്. ഇതിന് മുൻപ് സണ്ടർലാൻഡ്, ചെൽസി ടീമുകളെതിരെയും സിറ്റി സമനില വഴങ്ങിയിരുന്നു.

41-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ എർലിങ് ഹാളണ്ട് സിറ്റിയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും, രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ബ്രൈറ്റൺ സമനില പിടിക്കുകയായിരുന്നു. 60-ാം മിനിറ്റിൽ അയാരിയുടെ പാസിൽ നിന്ന് മിറ്റോമയാണ് ബ്രൈറ്റണിനായി വല കുലുക്കിയത്.

അതേസമയം, മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും സമനില വഴങ്ങേണ്ടി വന്നു. ബേൺലിയെതിരായ മത്സരം 2–2നാണ് അവസാനിച്ചത്. കളം മുഴുവൻ നിയന്ത്രിച്ചെങ്കിലും വിജയം സ്വന്തമാക്കാൻ യുണൈറ്റഡിനായില്ല. ബെഞ്ചമിൻ സെസ്‌കോയാണ് യുണൈറ്റഡിനായി ഇരട്ട ഗോൾ നേടിയത്.

പ്രീമിയർ ലീഗിൽ മുന്നേറ്റം തുടരാൻ ലക്ഷ്യമിടുന്ന ഇരുടീമുകൾക്കും ഈ സമനിലകൾ തിരിച്ചടിയായിരിക്കുകയാണ്.

Continue Reading

Trending