kerala
കോളേജ് നടപടിയില്‍ മാനസിക സമ്മര്‍ദ്ദം; കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി
ഇന്ന് രാവിലെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഷന്‍ നോട്ടീസ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്.
കാസര്‍കോട്: കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കാസര്‍കോട് കുനിയ കോളേജിലാണ് സംഭവം. ബിഎ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഷന്‍ നോട്ടീസ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്.
തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ ഷംഷാദ് കോളേജ് കെട്ടിടത്തിന്റെ മുകളിലേക്ക് കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി ദീര്‍ഘനേരം നടത്തിയ അനുനയശ്രമങ്ങള്‍ക്കൊടുവില്‍ വിദ്യാര്‍ത്ഥിയെ സുരക്ഷിതമായി താഴെയിറക്കി. കോളേജിലെ പുതിയ നിയമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതെന്നാരോപിച്ചാണ് അഹമ്മദ് ഷംഷാദിനെ സസ്പെന്‍ഡ് ചെയ്തതെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
ശമ്പള പരിഷ്‌കരണ ഉത്തരവിൽ ഉൾപ്പടെ പരിഹാരമായില്ല; ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവയ്ക്കുവാനാണ് കെജിഎംസിടിഎ തീരുമാനം.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നല്‍കുക, തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തിന് നേരെ സര്‍ക്കാര്‍ കണ്ണടച്ചതിനെ തുടര്‍ന്നാണ് സമരം കടുപ്പിക്കുന്നത്.
ജനുവരി 13 മുതല്‍ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിര്‍ത്തും. തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവയ്ക്കുവാനാണ് കെജിഎംസിടിഎ തീരുമാനം.
kerala
കെ.ലതേഷ് വധക്കേസ്; ഏഴ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ തലശ്ശേരി തലായിയിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. 1,40,000 രൂപ പിഴയും ചുമത്തി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
9 മുതല്‍ 12 വരെയുള്ള 4 പ്രതികളെ വെറുതെ വിടുകയും ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവും സിപിഎം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ തലായിയിലെ കെ.ലതേഷിനെ 2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് പ്രതികള്‍ വെട്ടിക്കൊന്നത്.
ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലുവിനും ഗുരുതര പരിക്കേറ്റു. ബോംബേറില്‍ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളില്‍ 30 പേരെ വിസ്തരിച്ചു.
kerala
നിലപാട് മാറ്റം രാഷ്ട്രീയ അവസരവാദമോ? റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം
സ്വയംപ്രഖ്യാപിത സഹയാത്രികനായി മാത്രമാണ് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നുമാണ് ഇപ്പോള്‍ സിപിഎം വാദിക്കുന്നത്.
ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ സിപിഎമ്മിനെ പ്രതിരോധിക്കുന്ന ഇടത് ശബ്ദമെന്ന നിലയില്‍ ശ്രദ്ധേയനായ റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. 35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചുവെന്ന അവകാശവാദത്തോടെയാണ് റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ അദ്ദേഹം സിപിഎമ്മിന്റെ യാതൊരു ഘടകത്തിലും അംഗമായിരുന്നില്ലെന്നും, സ്വയംപ്രഖ്യാപിത സഹയാത്രികനായി മാത്രമാണ് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നുമാണ് ഇപ്പോള്‍ സിപിഎം വാദിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഷാളണിയിച്ച് അംഗത്വം സ്വീകരിച്ച ശേഷം, ദ്രവിച്ച ആശയങ്ങള്‍ക്കിപ്പോള്‍ പ്രസക്തിയില്ലെന്നും സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും റെജി ലൂക്കോസ് ആരോപിച്ചു. എന്നാല്‍ വര്‍ഷങ്ങളോളം സിപിഎമ്മിന്റെ വക്താവെന്ന നിലയില്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരാള്‍, ‘ഇന്നുമുതല്‍ എന്റെ വാക്കും പ്രവൃത്തിയും ബിജെപിക്ക് വേണ്ടിയാണ്’ എന്ന പ്രഖ്യാപനത്തിലേക്ക് എത്തിയത്.
മുന്‍കാലങ്ങളില്‍ ബിജെപിയെ വര്‍ഗീയവാദികളെന്ന് വിമര്‍ശിച്ചിരുന്ന റെജി ലൂക്കോസ്, ഇപ്പോള്‍ സിപിഎമ്മിനെതിരെ അതേ ആരോപണം ഉന്നയിക്കുന്നത് നിലപാട് വൈരുധ്യമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇല്ലെന്ന അവകാശവാദവും, ഉത്തരേന്ത്യയിലെ ബിജെപി ഭരണത്തിലെ വികസനം തന്നെ ‘ഞെട്ടിച്ചുവെന്ന’ പരാമര്‍ശവും, ഇടത് രാഷ്ട്രീയം ഉപേക്ഷിച്ചതിന്റെ യുക്തിയായി മാറ്റിയെടുക്കാനുള്ള ശ്രമമായാണ് കാണപ്പെടുന്നത്.
അതേസമയം, റെജി ലൂക്കോസ് പാര്‍ട്ടി അംഗമല്ലായിരുന്നുവെന്നും, ഇടത് സഹയാത്രികനെന്ന വിശേഷണം മാധ്യമങ്ങള്‍ നല്‍കിയതാണെന്നും പറഞ്ഞാണ് സിപിഎം ഇപ്പോള്‍ തടിയൂരാന്‍ ശ്രമിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ഈ നിലപാടില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന വിശദീകരണവും സിപിഎം മുന്നോട്ടുവച്ചു.
-
kerala21 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala21 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
india1 day agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala3 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF3 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala21 hours agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
