kerala
സിപിഎമ്മിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയം ചോദ്യം ചെയ്തു; സിപിഎം വക്താവിന് താക്കീതുമായി പാര്‍ട്ടി
വെള്ളാപ്പള്ളിക്ക് വിഷലിപ്തമായ നാവാണെന്നും മുഖ്യമന്ത്രിയുടെ തെറ്റിനെ പാര്‍ട്ടി തിരുത്തണമെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
വെള്ളാപ്പള്ളി-പിണറായി കൂട്ടുകെട്ടിനെയും സി.പി.എമ്മിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെയും ചാനല്‍ ചര്‍ച്ചയില്‍ തുറന്ന് കാട്ടിയ സി.പി.എം വക്താവ് ബി.എന്‍ ഹസ്ക്കറിന് താക്കീത്. ബ്രാഞ്ച് കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് പാര്‍ട്ടി ഹസ്ക്കറിനെ താക്കീത് ചെയ്തത്. വെള്ളാപ്പള്ളിക്ക് വിഷലിപ്തമായ നാവാണെന്നും മുഖ്യമന്ത്രിയുടെ തെറ്റിനെ പാര്‍ട്ടി തിരുത്തണമെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കാന്‍ വെള്ളാപ്പള്ളിക്ക് ധൈര്യം നല്‍കിയത് സി.പി.എമ്മിന്റെ മൗനമാണെന്നും സി.പി.ഐ പറഞ്ഞത് പോലെ വ്യക്തമായ നിലപാട് പറയണമെന്നും ഹസ്ക്കര്‍ പറഞ്ഞു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
kerala
സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നു, ദ്രവിച്ച ആശയം മാറണം -റെജി ലൂക്കോസ്
സിപിഎം സഹയാത്രികനും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റെജി ലൂക്കോസ് ഇനി ബിജെപിയില്‍. ഇടതുപക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കുകയും ഇടതുപക്ഷ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്ത ഇടത് സഹയാത്രികന് എന്നുള്ള മേല്‍വിലാസമാണ് റെജി ലൂക്കോസിന് ഇതുവരെയും ഉണ്ടായിരുന്നത്.
കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.
35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വര്‍ഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചു. ഞാന്‍ പറഞ്ഞു ഇന്നുമുതല്‍ എന്റെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.
kerala
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴോട്ട്; 200 രൂപയുടെ ഇടിഞ്ഞു
ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമാണ് വില. 1,01,400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയില്‍ 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.
തുടര്‍ച്ചയായ മൂന്നാംദിവസും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് സ്വര്‍ണവില താഴുന്നത്. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയില്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്.
ഒരു പവന് ആഭരണത്തിന് പുതിയ നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നല്‍കണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നല്‍കേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ് സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയില്‍ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാനകാരണം.
ന്നത്.
kerala
‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
35 വര്‍ഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ലെന്നും റെജി ലൂക്കോസ് പറഞ്ഞു.
തിരുവനന്തപുരം: സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. 35 വര്‍ഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ലെന്നും റെജി ലൂക്കോസ് പറഞ്ഞു.
അധ:പതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല കേരളത്തിന് വേണ്ടത്. കേരളത്തിന് വേണ്ടത് വികസനം. ബിജെപിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കും. ബിജെപി നടത്തുന്ന വികസനം താന്‍ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. ഉത്തരേന്ത്യയില്‍ നടത്തിയ വികസന പ്രവര്‍ത്തനം യാത്രയ്ക്കിടെ താന്‍ കണ്ടു. ബിജെപിയെ വര്‍ഗീയവാദികളെന്ന് വിളിച്ച സിപിഎം കുറച്ചുകാലമായി വര്‍ഗീയത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി പറഞ്ഞു. സ്വയം പ്രഖ്യാപിത ഇടത് പക്ഷ സഹയാത്രികനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാധ്യമങ്ങളാണ് ഇടത് സഹയാത്രികനെന്ന വിശേഷണം നല്‍കിയതെന്നും സിപിഎം.
-
kerala19 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala19 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF3 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala19 hours agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
india1 day agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
