News
സ്പാനിഷ് സൂപ്പർ കപ്പ്: രണ്ടാം സെമിയിൽ റയൽ–അത്‌ലറ്റികോ പോരാട്ടം ഇന്ന്
ഇന്ത്യൻ സമയം രാത്രി 12.30ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് മത്സരം.
ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം സെമി ഫൈനലിൽ കരുത്തരായ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12.30ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലാണ് മത്സരം.
പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെയില്ലാതെയാണ് റയൽ മാഡ്രിഡ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടി ഹാട്രിക്ക് സ്വന്തമാക്കിയ ഗോൺസാലോ ഗാർഷ്യയുടെ മികച്ച ഫോമിലാണ് റയലിന്റെ പ്രതീക്ഷകൾ. മറുവശത്ത്, അവസാന നാല് മത്സരങ്ങളിലായി ഗോൾ നേടാനാവാത്ത ഹൂലിയൻ അൽവാരസിന്റെ മോശം ഫോം അത്‌ലറ്റികോ പരിശീലകൻ ഡിയേഗോ സിമിയോണിക്കും സംഘത്തിനും തലവേദന സൃഷ്ടിക്കുന്നു.
ഈ സീസണിൽ ഇതിന് മുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം അത്‌ലറ്റികോ മാഡ്രിഡിനായിരുന്നു. മെട്രോ പൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിമിയോണിയുടെ ടീം റയലിനെ തകർത്തത്. ഹൂലിയൻ അൽവാരസ്, അന്റോയിൻ ഗ്രീസ്മാൻ, ലെ നൊമാർഡ്, സോർലോത്ത് എന്നിവർ അത്‌ലറ്റികോയ്ക്കായി ഗോൾ നേടിയപ്പോൾ എംബാപ്പെയും അർദ ഗുലറുമാണ് റയലിന്റെ സ്കോറർമാർ.
ആദ്യ സെമി ഫൈനലിൽ അത്‌ലറ്റിക് ക്ലബ്ബിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്‌സലോണ ഫൈനൽ ഉറപ്പിച്ചിരുന്നു. റഫീന്യ, ഫെർമിൻ ലോപസ്, റൂണി ബാഡ്ജി, ഫെറാൻ ടോറസ് എന്നിവർ ബാഴ്‌സയ്ക്കായി ഗോൾ നേടി. സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരം ജനുവരി 11നാണ് നടക്കുക.
News
വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾക്ക് പുതിയ അപ്ഡേറ്റുകൾ
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മെംബർ ടാഗുകൾ, ടെക്സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്ന അപ്ഡേറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ എളുപ്പവും ആകർഷകവുമാക്കുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മെംബർ ടാഗുകൾ, ടെക്സ്റ്റ് സ്റ്റിക്കറുകൾ, ഇവന്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്ന അപ്ഡേറ്റുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
മെംബർ ടാഗുകൾ
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളുടെ ചുമതലകളോ തിരിച്ചറിയലോ വ്യക്തമാക്കാൻ മെംബർ ടാഗുകൾ ഉപയോഗിക്കാം. ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ടാഗുകൾ നൽകാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു ഫുട്ബോൾ ടീമിന്റെ ഗ്രൂപ്പിൽ ‘ഗോൾകീപ്പർ’ എന്ന ടാഗ് നൽകാനോ, സ്കൂൾ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ കുട്ടികളുടെ പേരുകൾ ചേർത്ത് അധ്യാപകർക്ക് ടാഗുകൾ നൽകാനോ കഴിയും. വലിയ ഗ്രൂപ്പുകളിൽ അംഗങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാൻ ഇത് സഹായകരമാണ്. അംഗത്തിന്റെ പേരിന് താഴെയായിരിക്കും ടാഗ് പ്രദർശിപ്പിക്കുക. ഈ ടാഗുകൾ അതത് ഗ്രൂപ്പിൽ മാത്രമേ കാണാനാകൂ.
ടെക്സ്റ്റ് സ്റ്റിക്കറുകൾ
ചാറ്റുകളെ കൂടുതൽ ശ്രദ്ധേയവും രസകരവുമാക്കാൻ ഇനി ടെക്സ്റ്റ് സ്റ്റിക്കറുകൾ ഉപയോഗിക്കാം. ടൈപ്പ് ചെയ്യുന്ന വാക്കുകൾ സ്റ്റിക്കറുകളാക്കി മാറ്റാൻ സാധിക്കും. ഇവ നേരിട്ട് അയയ്ക്കാനോ സ്റ്റിക്കർ പാക്കായി സേവ് ചെയ്യാനോ കഴിയും. ഗ്രൂപ്പ് സംഭാഷണങ്ങൾക്ക് പുതിയ അനുഭവം നൽകുന്നതാണ് ഈ ഫീച്ചർ.
ഇവന്റ് റിമൈൻഡറുകൾ
ഗ്രൂപ്പ് ചാറ്റുകളിൽ ഇവന്റ് ക്രിയേറ്റ് ചെയ്യുമ്പോൾ കസ്റ്റമൈസ് ചെയ്ത റിമൈൻഡറുകൾ സെറ്റ് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ഇതിലൂടെ മീറ്റിങ്ങുകളും മറ്റ് പരിപാടികളും മറക്കാതെ പങ്കെടുക്കാനും പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും കഴിയും.
ഇതിന് പുറമേ, മുമ്പ് അവതരിപ്പിച്ച 2 ജിബി വരെ വലിയ ഫയലുകൾ ഷെയർ ചെയ്യൽ, HD മീഡിയ, സ്ക്രീൻ ഷെയറിങ്, വോയ്സ് ചാറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ഗ്രൂപ്പ് ചാറ്റ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. പുതിയ അപ്ഡേറ്റുകൾ ഘട്ടംഘട്ടമായാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുക.
kerala
സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നു, ദ്രവിച്ച ആശയം മാറണം -റെജി ലൂക്കോസ്
സിപിഎം സഹയാത്രികനും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റെജി ലൂക്കോസ് ഇനി ബിജെപിയില്‍. ഇടതുപക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കുകയും ഇടതുപക്ഷ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്ത ഇടത് സഹയാത്രികന്‍ എന്നുള്ള മേല്‍വിലാസമാണ് റെജി ലൂക്കോസിന് ഇതുവരെയും ഉണ്ടായിരുന്നത്.
കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.
35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വര്‍ഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചു. ഞാന്‍ പറഞ്ഞു ഇന്നുമുതല്‍ എന്റെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.
kerala
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴോട്ട്; 200 രൂപയുടെ ഇടിഞ്ഞു
ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമാണ് വില. 1,01,400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയില്‍ 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 25 രൂപയുടെ കുറവും രേഖപ്പെടുത്തി.
തുടര്‍ച്ചയായ മൂന്നാംദിവസും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ബുധനാഴ്ച ഉച്ചക്ക് സ്വര്‍ണവില താഴുന്നത്. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയില്‍ എത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്.
ഒരു പവന്‍ ആഭരണത്തിന് പുതിയ നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നല്‍കണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നല്‍കേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധിക്കുകയാണ് സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയില്‍ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാനകാരണം.
ന്നത്.
-
kerala18 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala19 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF3 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala19 hours agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
india1 day agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
