News
പരിശീലനത്തിനിടെ ആരാധകന്റെ വടാപാവ് വാഗ്ദാനം വിനീതമായി നിരസിച്ച് രോഹിത് ശർമ; വൈറലായി താരത്തിന്റെ റിയാക്ഷൻ
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി രണ്ട് മത്സരങ്ങൾ കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ എത്തിയത്.
Rohit Sharmaഇന്ത്യ–ന്യൂസിലാൻഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി കഠിന പരിശീലനത്തിലാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി രണ്ട് മത്സരങ്ങൾ കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ എത്തിയത്.
ഞായറാഴ്ച ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന സെഷനിനിടെയാണ് രോഹിത്തിനോട് ഒരു ആരാധകൻ മറാത്തിയിൽ “വടാപാവ് വേണോ?” എന്ന് ചോദിച്ചത്. ആരാധകരോട് കൈവീശി അഭിവാദ്യം ചെയ്ത രോഹിത്, വടാപാവ് വേണ്ടെന്ന് ആംഗ്യം കാണിച്ച് വിനീതമായി നിരസിച്ചു. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വേഗത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.
ടെസ്റ്റിലും ടി20യിലും നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ഏകദിന ക്രിക്കറ്റിലാണ് രോഹിത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് താരത്തിന്റെ തയ്യാറെടുപ്പ്. ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ സമീപകാല പരമ്പരകളിൽ ഹിറ്റ്മാൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
kerala
എ.കെ ബാലന്റെ പരാമര്‍ശം മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കുന്ന സംഘപരിവാര്‍ തന്ത്രം; വി.ഡി സതീശന്
വെള്ളാപ്പള്ളിയുടെയും എകെ ബാലന്റെയും പ്രസ്താവനകള്‍ കൂട്ടി വായിക്കണം. ഗുജറാത്ത് മോഡല്‍ വര്‍ഗീയ പ്രചാരണമാണ് നടക്കുന്നത്.
എ.കെ ബാലന്റെ വിദ്വേഷ പരാമര്‍ശം സംഘപരിവാറിന്റെ തീവ്രലൈന്‍ ക്യാമ്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കുന്ന സംഘപരിവാര്‍ തന്ത്രമാണിത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണിത്. വെള്ളാപ്പള്ളിയുടെയും എകെ ബാലന്റെയും പ്രസ്താവനകള്‍ കൂട്ടി വായിക്കണം. ഗുജറാത്ത് മോഡല്‍ വര്‍ഗീയ പ്രചാരണമാണ് നടക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെ നിലപാടെടുത്ത ബിനോയ് വിശ്വത്തെ ഉത്തരം താങ്ങുന്ന പല്ലി എന്നാണ് സിപിഎം നേതാവ് വിളിച്ചത്. ഇടതുമുന്നണി ശിഥിലീകരിക്കപ്പെടുന്നുവെന്നും വി.ഡി സതീശന് പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോള്‍ പല മാറാടുകളും ഉണ്ടാകുമെന്നുമായിരുന്നു എ.കെ ബാലന്റെ വിദ്വേഷ പരാമര്‍ശം.
സംഘപരിവാറും സിപിഎം നേതാക്കളും ഒരേ സ്വരത്തില്‍ സംസാരിക്കുന്നു. ഇതിനെ മതേതര കേരളം ചെറുത്തു തോല്‍പ്പിക്കും. നാലു പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന്റെ കൂടെ ആയിരുന്നു. അന്ന് ജമാഅത്തെ ഇസ്ലാമിയായിരുന്നോ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത്.
എ. കെ ബാലന്റെ പ്രസ്താവനയെ സിപിഎമ്മും ബിനോയ് വിശ്വവും പിന്തുണക്കുന്നുണ്ടോ എന്നും ചോദ്യം. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചു. അതിനു സമാനമായ പ്രസ്താവനയാണ് എ.കെ ബാലന്റേത്. ബിനോയ് വിശ്വം എ.കെ ബാലനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
kerala
ശബരിമല സ്വര്‍ണക്കൊള്ള; പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, പോറ്റിയും മുരാരി ബാബുവും വീണ്ടും റിമാന്‍ഡില്‍
14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലന്‍സ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റി വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. രണ്ടു കേസുകളിലും നല്കിയ ജാമ്യാപേക്ഷ 14 ആം തീയതി വിജിലന്‍സ് കോടതി പരിഗണിക്കും.
gulf
ഡിഫ ചാമ്പ്യൻസ് ലീഗിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും
ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്സ് സ്റ്റേഡിയമാണ് മത്സര വേദി.
ദമാം : സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്ബോൾ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് ജനുവരി 09 ന് തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്സ് സ്റ്റേഡിയമാണ് മത്സര വേദി. മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16ന് നടക്കും.
ബിസിനസ് രംഗത്തെ പ്രമുഖരായഎച്.എം.ആർ കമ്പനി ലിമിറ്റഡാണ് മേളയുടെ മുഖ്യ പ്രായോജകർ. ഡിഫക്ക് കീഴിൽ രണ്ട് വർഷത്തോളമായി നടന്ന് വന്ന ടൂര്‍ണമെന്റുകളിലെ ടീമുകളുടെ പോയന്റിനെ അടിസ്ഥാനമാക്കി എ,ബി,സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. മൂന്ന് ഗ്രുപ്പുകളിൽ നിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനൽ മത്സരത്തിലൂടെ നിശ്ചയിക്കും. 45 മത്സരങ്ങളുള്ള ടൂർണമെന്റ് മെയ് അവസാന വാരം വരെ നീണ്ടുനിൽക്കും. റമദാനിൽ മത്സരങ്ങൾ ഉണ്ടായിരിക്കില്ല. വിജയികൾക്ക് ട്രോഫിയും കാശ് അവാർഡും സമ്മാനിക്കും. ടൂർണമെന്റിന്റെ ഭാഗമായി വിവിധ കലാ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
ഡിഫയിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുക. ഇതാദ്യമായാണ് ഡിഫക്ക് കീഴിൽ ലീഗ് ഫുട്ബോൾ മേള സംഘടിപ്പിക്കപ്പെടുന്നത്. ദമാമിലെ കാൽപന്ത് സംഘാടനത്തിന് ഏകീക്യത വേദിയെന്ന രൂപത്തിൽ 2009 ജനുവരി 08ന് പിറവി കൊണ്ട ഡിഫ പ്രശംസനീയമായ പ്രവർത്തനങ്ങളിലൂടെയാണ് പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡിഫ സാരഥികൾ പറഞ്ഞു. 24 ക്ലബുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഡിഫയിൽ ആയിരത്തിൽ പരം പ്രൊഫഷണൽ കളിക്കാരുണ്ട്. ഇടവേളകളില്ലാതെ ടൂര്‍ണമെന്റുകൾക്ക് വേദിയാവുന്ന പ്രവാസ ലോകത്തെ ഒരിടമാണ് ദമാം.
പ്രവാസികളിൽ കായിക അവബോധം ഉണ്ടാക്കിയെടുക്കുകയും ഫുട്ബോൾ വികാസത്തിനായി നിരവധി പ്രവർത്തന പരിപാടികളും, ഒപ്പം മറുകൈ അറിയാതെയുള്ള നിരവധി ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളും ഡിഫക്ക് കീഴിൽ സംഘടിപ്പിച്ച് വരുന്നുണ്ടെന്ന് സംഘാടകർ വിശദീകരിച്ചു. ക്ലബുകൾക്ക് കീഴിലുള്ള കുട്ടികൾക്കായുള്ള അക്കാദമികളും നിസ്തുലമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡിഫ പ്രസിഡന്റും ടൂർണമെന്റ് കമ്മറ്റി ചെയർമാനുമായ ഷമീർ കൊടിയത്തൂർ, ജനറൽ കൺവീനർ മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയ കോഡിനേറ്റർ ആസിഫ് മേലങ്ങാടി എന്നിവർ പങ്കെടുത്തു.
-
gulf13 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
News3 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala3 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
kerala14 hours ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
