Connect with us

Sports

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്

വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി രാജ്‌കോട്ടില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

Published

on

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി യുവതാരം തിലക് വര്‍മയുടെ പരിക്ക്. അടിവയറിന് പരിക്കേറ്റതിനാല്‍ ഈ മാസം 21ന് ആരംഭിക്കുന്ന പരമ്പര പൂര്‍ണമായും തിലകിന് നഷ്ടമാകും.

വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി രാജ്‌കോട്ടില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് തിലക് ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ ഡോക്ടര്‍മാമാരുമായി ആശയവിനിമയം നടത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിലകിനെ സ്‌കാനിംഗിന് വിധേയനാക്കുകയും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയും ചെയ്തു. മാത്രമല്ല ശസ്ത്രക്രിയക്ക് വിധേയനാവുകയാണെങ്കില്‍ മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ മൂന്നോ നാലോ ആഴ്ച സമയം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്.

അങ്ങനെയെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് പുറമെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും തിലക് കളിക്കുന്ന കാര്യം സംശയത്തിലാണ്. ടി20 ലോകകപ്പില്‍ ഫെബ്രുവരി ഏഴിന് മുംബൈയില്‍ അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയെയും ഫെബ്രുവരി 15ന് കൊളംബോയില്‍ പാകിസ്ഥാനെതിരെയും ഫെബ്രുവരി 18ന് അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്‌സിനുമെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിലക് വര്‍മയുടെ പകരക്കാരനെ സെലക്ടര്‍മാര്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശുഭ്മാന്‍ ഗില്‍ ആയിരിക്കില്ല തിലകിന്റെ പകരക്കാരനെന്നും സൂചനയുണ്ട്. തിലകിന് പകരം ശ്രേയസ് അയ്യരെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടെ ഈ മാസം 21ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര പൂര്‍ണമായും തിലകിന് നഷ്ടമാകും.

News

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും സമനില

ബ്രൈറ്റണെതിരായ മത്സരം 1–1നാണ് അവസാനിച്ചത്.

Published

on

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ മൂന്നാം മത്സരത്തിലും സമനില. ബ്രൈറ്റണെതിരായ മത്സരം 1–1നാണ് അവസാനിച്ചത്. ഇതിന് മുൻപ് സണ്ടർലാൻഡ്, ചെൽസി ടീമുകളെതിരെയും സിറ്റി സമനില വഴങ്ങിയിരുന്നു.

41-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ എർലിങ് ഹാളണ്ട് സിറ്റിയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും, രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ബ്രൈറ്റൺ സമനില പിടിക്കുകയായിരുന്നു. 60-ാം മിനിറ്റിൽ അയാരിയുടെ പാസിൽ നിന്ന് മിറ്റോമയാണ് ബ്രൈറ്റണിനായി വല കുലുക്കിയത്.

അതേസമയം, മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും സമനില വഴങ്ങേണ്ടി വന്നു. ബേൺലിയെതിരായ മത്സരം 2–2നാണ് അവസാനിച്ചത്. കളം മുഴുവൻ നിയന്ത്രിച്ചെങ്കിലും വിജയം സ്വന്തമാക്കാൻ യുണൈറ്റഡിനായില്ല. ബെഞ്ചമിൻ സെസ്‌കോയാണ് യുണൈറ്റഡിനായി ഇരട്ട ഗോൾ നേടിയത്.

പ്രീമിയർ ലീഗിൽ മുന്നേറ്റം തുടരാൻ ലക്ഷ്യമിടുന്ന ഇരുടീമുകൾക്കും ഈ സമനിലകൾ തിരിച്ചടിയായിരിക്കുകയാണ്.

Continue Reading

News

ഐ.എസ്.എല്‍ വീണ്ടും കൊച്ചിയില്‍; കേരള ബ്ലാസ്റ്റേഴ്‌സ് പുനരുജ്ജീവനത്തിനൊരുങ്ങുന്നു

മുന്‍ സീസണുകളെ അപേക്ഷിച്ച് ഹോം മത്സരങ്ങളുടെ എണ്ണം കുറവായിരിക്കുമെങ്കിലും, ഈ സീസണിലെ പകുതി മത്സരങ്ങള്‍ കൊച്ചിയിലായിരിക്കും നടക്കുക.

Published

on

കൊച്ചി: കാല്‍പന്തുകളിയെ സ്‌നേഹിക്കുന്ന ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) വീണ്ടും കൊച്ചിയില്‍ എത്തുന്നു. മുന്‍ സീസണുകളെ അപേക്ഷിച്ച് ഹോം മത്സരങ്ങളുടെ എണ്ണം കുറവായിരിക്കുമെങ്കിലും, ഈ സീസണിലെ പകുതി മത്സരങ്ങള്‍ കൊച്ചിയിലായിരിക്കും നടക്കുക.

ഐ.എസ്.എല്‍ അനിശ്ചിതത്വവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തില്‍ ക്ഷീണത്തിലായ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ വാര്‍ത്തയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇത്തവണ ലീഗ് വിപുലമായി നടത്താന്‍ സാധ്യതയില്ല. റൗണ്ട് റോബിന്‍ രീതിയില്‍ രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ രണ്ടിനു പകരം ഒന്നായി ചുരുക്കുന്നതോടെ, മുന്‍പ് 13 ഹോം മത്സരങ്ങള്‍ ഉണ്ടായിരുന്നിടത്ത് ആറോ ഏഴോ മത്സരങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നാണ് ഐ.എസ്.എല്ലുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

പ്രതിസന്ധികള്‍ക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളത്തിലിറങ്ങുമെന്ന് ഉറപ്പാണ്. എന്നാല്‍, ആവശ്യമായ താരങ്ങളെ കണ്ടെത്തുന്നതും ഫണ്ട് ലഭ്യമാക്കുന്നതും ക്ലബ് മാനേജ്‌മെന്റിന് വലിയ വെല്ലുവിളിയാണ്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, സ്റ്റാര്‍ സ്‌ട്രൈക്കര്‍ നോഹ സദൂയി, മുന്‍ ഗോള്‍ യന്ത്രമായിരുന്ന ജീസസ് ജെമിനിസ് എന്നിവരടക്കം പ്രധാന താരങ്ങള്‍ ടീം വിട്ടതോടെ ക്ലബ് ശക്തമായ പുനര്‍നിര്‍മാണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

ഫെബ്രുവരി 14ന് ഐ.എസ്.എല്ലിന് കിക്കോഫ് ഉയരുമ്പോള്‍, അതിന് മുന്‍പ് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റ് ശക്തമായ ശ്രമം നടത്തും. അടുത്ത ദിവസം ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐ.എസ്.എല്‍ തയ്യാറെടുപ്പുകളുടെ വ്യക്തമായ ചിത്രം പുറത്തുവരൂ.

 

Continue Reading

Sports

വൈഭവിനൊപ്പം മലയാളി താരത്തിനും സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Published

on

ബനോനി: ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 26 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ വൈഭവ് സൂര്യവന്‍ഷിയുടെയും മലയാളി താരം ആരോണ്‍ ജോര്‍ജിന്റെയും വെടിക്കെട്ട് സെഞ്ചുറികളാണ് ഇന്ത്യക്ക് അടിത്തറയൊരുക്കിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 227 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വൈഭവ് സൂര്യവന്‍ഷി തുടക്കത്തില്‍ തന്നെ ആക്രോശഭരിതമായ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 24 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട വൈഭവ് 63 പന്തില്‍ സെഞ്ചുറി തികച്ചു. തുടര്‍ന്ന് ബൗളര്‍മാരെ തകര്‍ത്ത വൈഭവ് 9 ഫോറും 10 സിക്സും സഹിതം 74 പന്തില്‍ 127 റണ്‍സ് നേടി പുറത്തായി.

വൈഭവിന് മികച്ച പിന്തുണ നല്‍കി ആരോണ്‍ ജോര്‍ജും തകര്‍പ്പന്‍ ഇന്നിംഗ്സുമായി. 32 പന്തില്‍ അര്‍ധസെഞ്ചുറിയും 91 പന്തില്‍ സെഞ്ചുറിയും നേടിയ ആരോണ്‍ 15 ബൗണ്ടറികള്‍ പറത്തി. മത്സരം തുടരുമ്പോള്‍ ആരോണ്‍ 100 റണ്‍സുമായി ക്രീസിലുണ്ട്. വേദാന്ത് ത്രിവേദി 5 റണ്‍സുമായി അദ്ദേഹത്തിന് ഒപ്പം നില്‍ക്കുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ അണ്ടര്‍ 19 ഇതിനകംപരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആരോണ്‍ ജോര്‍ജിനൊപ്പം മലയാളി താരം മുഹമ്മദ് ഇനാനും ഇന്നത്തെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.

 

Continue Reading

Trending