Connect with us

kerala

കെ.ലതേഷ് വധക്കേസ്; ഏഴ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Published

on

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ തലശ്ശേരി തലായിയിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. 1,40,000 രൂപ പിഴയും ചുമത്തി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

9 മുതല്‍ 12 വരെയുള്ള 4 പ്രതികളെ വെറുതെ വിടുകയും ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവും സിപിഎം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ തലായിയിലെ കെ.ലതേഷിനെ 2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് പ്രതികള്‍ വെട്ടിക്കൊന്നത്.

ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലുവിനും ഗുരുതര പരിക്കേറ്റു. ബോംബേറില്‍ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളില്‍ 30 പേരെ വിസ്തരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലപാട് മാറ്റം രാഷ്ട്രീയ അവസരവാദമോ? റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം

സ്വയംപ്രഖ്യാപിത സഹയാത്രികനായി മാത്രമാണ് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നുമാണ് ഇപ്പോള്‍ സിപിഎം വാദിക്കുന്നത്.

Published

on

ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ സിപിഎമ്മിനെ പ്രതിരോധിക്കുന്ന ഇടത് ശബ്ദമെന്ന നിലയില്‍ ശ്രദ്ധേയനായ റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. 35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചുവെന്ന അവകാശവാദത്തോടെയാണ് റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ അദ്ദേഹം സിപിഎമ്മിന്റെ യാതൊരു ഘടകത്തിലും അംഗമായിരുന്നില്ലെന്നും, സ്വയംപ്രഖ്യാപിത സഹയാത്രികനായി മാത്രമാണ് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നുമാണ് ഇപ്പോള്‍ സിപിഎം വാദിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ഷാളണിയിച്ച് അംഗത്വം സ്വീകരിച്ച ശേഷം, ദ്രവിച്ച ആശയങ്ങള്‍ക്കിപ്പോള്‍ പ്രസക്തിയില്ലെന്നും സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും റെജി ലൂക്കോസ് ആരോപിച്ചു. എന്നാല്‍ വര്‍ഷങ്ങളോളം സിപിഎമ്മിന്റെ വക്താവെന്ന നിലയില്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരാള്‍, ‘ഇന്നുമുതല്‍ എന്റെ വാക്കും പ്രവൃത്തിയും ബിജെപിക്ക് വേണ്ടിയാണ്’ എന്ന പ്രഖ്യാപനത്തിലേക്ക് എത്തിയത്.

മുന്‍കാലങ്ങളില്‍ ബിജെപിയെ വര്‍ഗീയവാദികളെന്ന് വിമര്‍ശിച്ചിരുന്ന റെജി ലൂക്കോസ്, ഇപ്പോള്‍ സിപിഎമ്മിനെതിരെ അതേ ആരോപണം ഉന്നയിക്കുന്നത് നിലപാട് വൈരുധ്യമായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇല്ലെന്ന അവകാശവാദവും, ഉത്തരേന്ത്യയിലെ ബിജെപി ഭരണത്തിലെ വികസനം തന്നെ ‘ഞെട്ടിച്ചുവെന്ന’ പരാമര്‍ശവും, ഇടത് രാഷ്ട്രീയം ഉപേക്ഷിച്ചതിന്റെ യുക്തിയായി മാറ്റിയെടുക്കാനുള്ള ശ്രമമായാണ് കാണപ്പെടുന്നത്.

അതേസമയം, റെജി ലൂക്കോസ് പാര്‍ട്ടി അംഗമല്ലായിരുന്നുവെന്നും, ഇടത് സഹയാത്രികനെന്ന വിശേഷണം മാധ്യമങ്ങള്‍ നല്‍കിയതാണെന്നും പറഞ്ഞാണ് സിപിഎം ഇപ്പോള്‍ തടിയൂരാന്‍ ശ്രമിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ഈ നിലപാടില്‍ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന വിശദീകരണവും സിപിഎം മുന്നോട്ടുവച്ചു.

Continue Reading

kerala

സിപിഎമ്മിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയം ചോദ്യം ചെയ്തു; സിപിഎം വക്താവിന് താക്കീതുമായി പാര്‍ട്ടി

വെള്ളാപ്പള്ളിക്ക് വിഷലിപ്തമായ നാവാണെന്നും മുഖ്യമന്ത്രിയുടെ തെറ്റിനെ പാര്‍ട്ടി തിരുത്തണമെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

Published

on

വെള്ളാപ്പള്ളി-പിണറായി കൂട്ടുകെട്ടിനെയും സി.പി.എമ്മിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെയും ചാനല്‍ ചര്‍ച്ചയില്‍ തുറന്ന് കാട്ടിയ സി.പി.എം വക്താവ് ബി.എന്‍ ഹസ്‌ക്കറിന് താക്കീത്. ബ്രാഞ്ച് കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് പാര്‍ട്ടി ഹസ്‌ക്കറിനെ താക്കീത് ചെയ്തത്. വെള്ളാപ്പള്ളിക്ക് വിഷലിപ്തമായ നാവാണെന്നും മുഖ്യമന്ത്രിയുടെ തെറ്റിനെ പാര്‍ട്ടി തിരുത്തണമെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കാന്‍ വെള്ളാപ്പള്ളിക്ക് ധൈര്യം നല്‍കിയത് സി.പി.എമ്മിന്റെ മൗനമാണെന്നും സി.പി.ഐ പറഞ്ഞത് പോലെ വ്യക്തമായ നിലപാട് പറയണമെന്നും ഹസ്‌ക്കര്‍ പറഞ്ഞു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.

 

Continue Reading

kerala

സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നു, ദ്രവിച്ച ആശയം മാറണം -റെജി ലൂക്കോസ്

Published

on

സിപിഎം സഹയാത്രികനും ടെലിവിഷന്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു റെജി ലൂക്കോസ് ഇനി ബിജെപിയില്‍. ഇടതുപക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കുകയും ഇടതുപക്ഷ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്ത ഇടത് സഹയാത്രികന്‍ എന്നുള്ള മേല്‍വിലാസമാണ് റെജി ലൂക്കോസിന് ഇതുവരെയും ഉണ്ടായിരുന്നത്.

കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ചാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.

35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു. വര്‍ഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചു. ഞാന്‍ പറഞ്ഞു ഇന്നുമുതല്‍ എന്റെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.

 

 

 

Continue Reading

Trending