Connect with us

kerala

മുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു

Published

on

നല്ലൊരു സുഹൃത്തിനെയും സഹപ്രവർത്തകനെ യുമാണ് ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ഒരേ മുന്നണിയുടെ നേതാക്കൾ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്തും, സഹോദരനുമായിരുന്നു അദ്ദേഹം. മന്ത്രിമാർ എന്നനിലയിലും, നിയമസഭാ സാമാജി കർ എന്ന നിലയിലും വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞ നാളുകൾ ഓർമിക്കുന്നതായും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വ്യവസായമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലകളിളെല്ലാം വലിയ സംഭാവനകൾ അദ്ദേഹം കേരളീയ സമൂഹത്തിനു നൽകി വി കെ ഇബ്രാഹിം കുഞ്ഞ് കടന്നുപോകുമ്പോൾ നമ്മുടെ ജനാധിപത്യ മതേതര സമൂഹത്തിന് അതൊരു തീരാനഷ്ടം തന്നെയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം; കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ പൊതു ദർശനം

10 മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും

Published

on

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ മയ്യത്ത് ഇന്ന് വൈകീട്ട് 6.00മണി മുതൽ രാത്രി 10 മണി വരെ കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ പൊതു ദർശനം അതിനുശേഷം അദ്ദേഹത്തിന്റെ തോട്ടക്കാട്ടുകര വസതിയിലേക്ക് കൊണ്ടുപോകും.
നാളെ 07.01.2020 രാവിലെ 9 മണിക്ക്  ആലുവയിലെ വസതിയിൽ.  10 മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും

Continue Reading

kerala

വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം; ഏറെ വേദനാജനകം, അനുശോചിച്ച് എംഎല്‍എ നജീബ് കാന്തപുരം

അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് എന്റെ നാട്ടില്‍ ഞാന്‍ വാര്‍ഡ് മെംബറായിരുന്നത്.

Published

on

മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എംഎല്‍എ നജീബ് കാന്തപുരം. പ്രിയ നേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം ഏറെ വേദനാജനകമാണ്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് എന്റെ നാട്ടില്‍ ഞാന്‍ വാര്‍ഡ് മെംബറായിരുന്നത്.

അന്ന് അദ്ദേഹം എന്റെ വാര്‍ഡിലേക്ക് അനുവദിച്ച് തന്ന രണ്ട് കോടിയുടെ റോഡാണ് അന്ന് എന്റെ നാടിനെ മാറ്റിയത്. അക്കാലത്ത് തുടങ്ങിയ ആത്മ ബന്ധമാണ് അവസാനം വരെ തുടര്‍ന്നു. ഏതാനും മാസം മുമ്പ് എറണാകുളത്ത് പോയപ്പോള്‍ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വീട്ടില്‍ ചെന്ന് കണ്ട് ഏറെ നേരം സംസാരിച്ചു.എന്നദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ 6 മണി മുതല്‍ പൊതുദര്‍ശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദര്‍ശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം.

 

 

Continue Reading

kerala

ഇബ്രാഹിംകുഞ്ഞ് സാഹിബിന്റെ വിയോഗം; പൊതുപരിപാടികള്‍ മാറ്റിവെച്ചു

വിടവാങ്ങിയ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിനോടുള്ള ആദരസൂചകമായി പൊതുപരിപാടികള്‍ മാറ്റിവെച്ചു

Published

on

കോഴിക്കോട്: വിടവാങ്ങിയ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിനോടുള്ള ആദരസൂചകമായി പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും മൂന്ന് ദിവസത്തെ (2025 ജനുവരി 6,7,8 ചൊവ്വ, ബുധന്‍, വ്യാഴം) പൊതുപരിപാടികള്‍ മാറ്റിവെച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.

Continue Reading

Trending