Connect with us

kerala

മുന്‍ മന്ത്രിയും മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി

അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.

Published

on

കൊച്ചി:മലപ്പുറം: മുന്‍ മന്ത്രിയും മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റും ചന്ദ്രിക ഡയറക്ടറുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.

2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് 20ന് ജനിച്ചു. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ എറണാകുളം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയാണ്. വി.ഇ ആബ്ബാസ്, വി.ഇ അനൂപ് എന്നിവരാണ് മറ്റു മക്കൾ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബംഗ്ലാദേശിലെ ന്യുനപക്ഷ സുരക്ഷ ഉറപ്പാക്കണം -മുസ്‌ലീം ലീഗ്

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്.

Published

on

ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ന്യുനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം.
ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ ബംഗ്ലാദേശില്‍ ആക്രമണങ്ങള്‍ക്ക് ഇരകളാവുകയാണെന്ന് നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇടക്കാല സര്‍ക്കാറിന്റെ കാലയളവില്‍ മാത്രം നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏതൊരു ഭരണകൂടത്തിനും ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഏതൊരു രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും ഈ യോഗം ഉത്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നുയെന്ന് പ്രമേയം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. ഏതൊരു മതം വിശ്വസിക്കാനും ആചരിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് ആരാധനകളുടെ ഭാഗമായ ആഘോഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ഈ അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ പ്രത്യേകമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

Continue Reading

kerala

നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ; തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി

അടുത്തമാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം കേരളം സന്ദര്‍ശിക്കും.

Published

on

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെയെന്ന് സൂചന. ഒറ്റ ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഉള്ളത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി കേന്ദ്ര ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തി. അടുത്തമാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി ആദ്യവാരമാകും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക.

Continue Reading

kerala

വിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി

Published

on

കോഴിക്കോട്: കേരളത്തിന്റെ സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ സർക്കാർ കർശനമായി നിയന്ത്രിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരകർക്കെതിരെ മുൻ യു.ഡി.എഫ് സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ നിലവിലെ എൽ.ഡി.എഫ് സർക്കാർ ഇത്തരം പ്രവണതകൾക്ക് നേരെ മൗനം പാലിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
സമുദായത്തെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല മുസ്‌ലിംലീഗിനെ രാഷ്ട്രീയമായി വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അതിന്റെ മറവിൽ മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാ സമുദായങ്ങളെയും വിശ്വാസത്തിലെടുത്തും സൗഹാർദ്ദത്തിന് ഊന്നൽ നൽകിയുമാണ് ലീഗ് പ്രവർത്തിച്ചിട്ടുള്ളത്. സാമുദായിക നേതാക്കൾ സ്വന്തം വിഭാഗത്തിന് വേണ്ടി സംസാരിക്കുന്നത് വർഗീയതയല്ലെന്നും എന്നാൽ ഇതര സമുദായങ്ങൾക്കെതിരെ വിഷം ചീറ്റുന്നത് വർഗീയതയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഇത്തരം വിദ്വേഷ പ്രചാരകരെ നിലക്കുനിർത്താൻ സർക്കാർ തയ്യാറാകണം.
പ്രതിപക്ഷ വേട്ടക്കെതിരെ പ്രതിഷേധം പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി പ്രതിച്ഛായ തകർക്കുന്ന ഫാസിസ്റ്റ് ശൈലിയാണ് കേരള സർക്കാർ പിന്തുടരുന്നത്. മുൻപ് അന്വേഷണ ഏജൻസികളും കോടതിയും തള്ളിയ കേസിൽ പ്രതിപക്ഷ നേതാവിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത നടപടി ലജ്ജാവഹമാണ്. കേന്ദ്ര ഏജൻസികൾ തങ്ങളെ വേട്ടയാടുന്നു എന്ന് പരാതിപ്പെടുന്നവർ തന്നെ കേന്ദ്ര ഏജൻസികളെ ഇങ്ങോട്ട് ക്ഷണിക്കുന്നത് വൈരുദ്ധ്യമാണ്. ഇത്തരം രാഷ്ട്രീയ പകപോക്കലുകളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും പാർട്ടി വ്യക്തമാക്കി.
രാജ്യാന്തര വിഷയങ്ങളിൽ ആശങ്ക വെനസ്വേലയിൽ നിക്കോളാസ് മഡുറോ സർക്കാറിനെ അട്ടിമറിച്ച അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണ്. വിയറ്റ്‌നാമിലും ഇറാഖിലും ഫലസ്തീനിലും കണ്ട അമേരിക്കൻ അധിനിവേശ താല്പര്യങ്ങൾ തന്നെയാണ് വെനസ്വേലയിലും പ്രകടമാകുന്നത്. ഈ അധിനിവേശത്തെ അപലപിക്കാതെ കേന്ദ്ര സർക്കാർ നയതന്ത്ര നാടകം കളിക്കുകയാണെന്നും യോഗം വിമർശിച്ചു.
അയൽരാജ്യമായ ബംഗ്ലാദേശിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അവിടുത്തെ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് പ്രമേയം ഓർമ്മിപ്പിച്ചു.
ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം നാണക്കേട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ദിനങ്ങളിൽ ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങൾ രാജ്യത്തിന് നാണക്കേടാണ്. ഭരണഘടനാപരമായ ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.
Continue Reading

Trending