Connect with us

kerala

വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം; കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ പൊതു ദർശനം

10 മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും

Published

on

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ മയ്യത്ത് ഇന്ന് വൈകീട്ട് 6.00മണി മുതൽ രാത്രി 10 മണി വരെ കളമശ്ശേരി നജാത്ത് പബ്ലിക്ക് സ്കൂളിൽ പൊതു ദർശനം അതിനുശേഷം അദ്ദേഹത്തിന്റെ തോട്ടക്കാട്ടുകര വസതിയിലേക്ക് കൊണ്ടുപോകും.
നാളെ 07.01.2020 രാവിലെ 9 മണിക്ക്  ആലുവയിലെ വസതിയിൽ.  10 മണിക്ക് ആലങ്ങാട് ജുമാ: മസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും

kerala

വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം; ഏറെ വേദനാജനകം, അനുശോചിച്ച് എംഎല്‍എ നജീബ് കാന്തപുരം

അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് എന്റെ നാട്ടില്‍ ഞാന്‍ വാര്‍ഡ് മെംബറായിരുന്നത്.

Published

on

മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എംഎല്‍എ നജീബ് കാന്തപുരം. പ്രിയ നേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം ഏറെ വേദനാജനകമാണ്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് എന്റെ നാട്ടില്‍ ഞാന്‍ വാര്‍ഡ് മെംബറായിരുന്നത്.

അന്ന് അദ്ദേഹം എന്റെ വാര്‍ഡിലേക്ക് അനുവദിച്ച് തന്ന രണ്ട് കോടിയുടെ റോഡാണ് അന്ന് എന്റെ നാടിനെ മാറ്റിയത്. അക്കാലത്ത് തുടങ്ങിയ ആത്മ ബന്ധമാണ് അവസാനം വരെ തുടര്‍ന്നു. ഏതാനും മാസം മുമ്പ് എറണാകുളത്ത് പോയപ്പോള്‍ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വീട്ടില്‍ ചെന്ന് കണ്ട് ഏറെ നേരം സംസാരിച്ചു.എന്നദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ 6 മണി മുതല്‍ പൊതുദര്‍ശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദര്‍ശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം.

 

 

Continue Reading

kerala

ഇബ്രാഹിംകുഞ്ഞ് സാഹിബിന്റെ വിയോഗം; പൊതുപരിപാടികള്‍ മാറ്റിവെച്ചു

വിടവാങ്ങിയ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിനോടുള്ള ആദരസൂചകമായി പൊതുപരിപാടികള്‍ മാറ്റിവെച്ചു

Published

on

കോഴിക്കോട്: വിടവാങ്ങിയ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിനോടുള്ള ആദരസൂചകമായി പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും മൂന്ന് ദിവസത്തെ (2025 ജനുവരി 6,7,8 ചൊവ്വ, ബുധന്‍, വ്യാഴം) പൊതുപരിപാടികള്‍ മാറ്റിവെച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.

Continue Reading

kerala

എറണാംകുളത്ത് ഇനി പരിപാടികള്‍ക്ക് പോകുമ്പോള്‍ ആ സൗഹൃദത്തണലുണ്ടാവില്ലെന്ന വേദനയുണ്ട് -സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

രാഷ്ട്രീയ പ്രതിയോഗികള്‍ കൊത്തിവലിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്നേഹപൂര്‍ണ്ണമായൊരു പുഞ്ചിരികൊണ്ടാണ് അദ്ദേഹം അതിനെയെല്ലാം മറികടന്നത്.

Published

on

വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് സയ്യീദ് സദിഖലി ശിഹാബ് തങ്ങള്‍. മനുഷ്യ ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത പ്രിയപ്പെട്ട ഇബ്രാഹീം കുഞ്ഞ് സാഹിബും യാത്രയായി. ഭരണ, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ തിളക്കമുള്ള അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അദ്ദേഹത്തിന്റെ മടക്കമെന്ന് അദ്ദേഹം കുറിച്ചു.

എം.എസ്.എഫിലൂടെയാണ് ഇബ്രാഹീം കുഞ്ഞ് സാഹിബ് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. മട്ടാഞ്ചേരി, കളമശ്ശേരി മണ്ഡലങ്ങളില്‍ നിന്നും ജനങ്ങളുടെ നായകനായി നാല് തവണ അദ്ദേഹം നിയമസഭയിലെത്തി. വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയിലും പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായും അദ്ദേഹം തിളങ്ങി. വിപ്ലവ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള രത്ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013, കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡ് തുടങ്ങിയവ അതില്‍ ചിലതാണ്.

പാണക്കാട് കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങി ഞാനുമായും ആ സൗഹൃദബന്ധം തുടര്‍ന്നു. പാണക്കാട് സന്ദര്‍ശിക്കുകയെന്നത് അദ്ദേഹത്തിന്റെ ചര്യ തന്നെയായിരുന്നു. രാഷ്ട്രീയ പ്രതിയോഗികള്‍ കൊത്തിവലിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്നേഹപൂര്‍ണ്ണമായൊരു പുഞ്ചിരികൊണ്ടാണ് അദ്ദേഹം അതിനെയെല്ലാം മറികടന്നത്. എറണാംകുളത്ത് ഇനി പരിപാടികള്‍ക്ക് പോകുമ്പോള്‍ ആ സൗഹൃദത്തണലുണ്ടാവില്ലെന്നത് വേദനയാണ്. അല്ലാഹു പരലോക ജീവിതം റാഹത്തിലാക്കട്ടെ. ആമീന്‍.

 

 

Continue Reading

Trending