india
മാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
ശ്രീ മാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജില്‍ നീറ്റ് പരീക്ഷ പാസായി എത്തിയ 50 പേരില്‍ 42ഉം മുസ്ലിം വിദ്യാര്‍ത്ഥികള്‍ ആയതിന്റെ പേരില്‍ കോഴ്സ് അംഗീകാരം എടുത്ത കളഞ്ഞ കേന്ദ്ര നടപടി ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
ഭക്ഷണം, വിദ്യാഭ്യാസം, കായികം ഉള്‍പ്പെടെ എല്ലാ മേഖലകളിലും ബിജെപി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണ്. ഇത്രയും വര്‍ഗീയത നിറഞ്ഞിടത്ത് കുട്ടികള്‍ പഠിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു കോളേജ് ഒരുക്കണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
വൈഷ്ണോ ദേവി തീര്‍ത്ഥാടകരുടെ സംഭാവനകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ഷേത്ര ബോര്‍ഡിന് കീഴിലുള്ള കോളേജില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാര്‍ സംഘടനകള്‍ വ്യാപക പ്രതിഷേധം നടത്തിയതോടെയാണ് മെഡിക്കല്‍ കമ്മീഷന് എംബിബിഎസ് കോഴ്സ് അംഗീകാരം എടുത്തുകളഞ്ഞത്.
കൊച്ചി: എംഎസ്സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുട ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതോടെ വിഴിഞ്ഞത്ത് പിടിച്ചുവെച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കടലില്‍ അടിയുകയും ചെയ്തിരുന്നു.
india
കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ച കേസ്; കങ്കണ റണാവത്ത് നേരിട്ട് ഹാജരാകണം
ജനുവരി 15ന് നടക്കുന്ന അടുത്ത വാദത്തില്‍ കങ്കണ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
ചണ്ഡീഗഢ്: 2020-21 ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത 73കാരിയെ അധിക്ഷേപിച്ച കേസില്‍ ബി.ജെ.പി മാണ്ഡി എം.പി കൂടിയായ നടി കങ്കണ റണാവത്തിന്റെ വ്യക്തിപര ഹാജരില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ കോടതി തള്ളി. ജനുവരി 15ന് നടക്കുന്ന അടുത്ത വാദത്തില്‍ കങ്കണ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രത്യേകമായ ന്യായാധിപ ഉത്തരവുണ്ടെങ്കില്‍ മാത്രമേ ഇളവ് അനുവദിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
കങ്കണയുടെ തുടര്‍ച്ചയായ അഭാവം ഗൗരവമായി കാണുന്നുവെന്നും, ഹാജരാകാതിരിക്കാന്‍ വ്യക്തവും വിശ്വസനീയവുമായ കാരണങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 2021ല്‍ ബഷഹീന്‍ ബാഗില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മഹീന്ദര്‍ കൗറിനെ ‘ബില്‍ക്കീസ്ബാനു’ എന്ന് തെറ്റായി ചിത്രീകരിച്ച് എക്സില്‍ കങ്കണ പോസ്റ്റിട്ടതും അതുവഴി അപകീര്‍ത്തിപ്പെടുത്തിയതുമാണ് കേസിന് ആധാരം.
കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകളെ 100 രൂപ നല്കി കൊണ്ടുവന്നതാണെന്ന് കങ്കണ ആരോപിച്ചതായും പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ക്കുശേഷം ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് വനിതാ കോണ്‍സ്റ്റബിള്‍ കങ്കണയെ മര്‍ദിച്ച സംഭവവും നേരത്തെ ശ്രദ്ധ നേടിയിരുന്നു.
തിങ്കളാഴ്ച നടന്ന വിചാരണയില്‍ കങ്കണ ഹാജരായിരുന്നില്ല. മുംബൈയിലെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളാണ് ഹാജരാകാന്‍ കഴിയാതിരുന്നതിന്റെ കാരണമെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇത് തുടര്‍ച്ചയായ നാലാമത്തെ ഇളവ് അപേക്ഷയാണെന്നും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നുമാണ് പരാതിക്കാരിയുടെ വാദം.
മുമ്പ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ് ഹാജരാകാതിര??? കാരണം പറഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ജനുവരി 5ന് സമര്‍പ്പിച്ച പുതിയ അപേക്ഷയില്‍ മുംബൈ സന്ദര്‍ശനമാണെന്ന് പറയുകയും, അതിനെ പിന്തുണയ്ക്കുന്ന രേഖകളോ ഷെഡ്യൂളോ ഹാജരാക്കാതിരിക്കുകയും ചെയ്തതായി കോടതി വ്യക്തമാക്കി.
വിശ്വസനീയമായ രേഖകളില്ലാതെ ഇളവ് അനുവദിക്കാനാകില്ലെന്നും, വ്യക്തിപര ഹാജരില്‍ നിന്ന് ഒഴിവാക്കല്‍ വിവേചനാധികാരപരമായ ഇളവായതിനാല്‍ ക്രിമിനല്‍ കേസുകളില്‍ അതീവ സൂക്ഷ്മത ആവശ്യമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
india
കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്കി.
ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്കി. കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും.
ജനുവരി 28-ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സമ്മേളന നടപടികള്‍ രംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് ഒന്‍പത് മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും.
ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റാണിത്. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിര്‍മല സീതാരാമന് ശനിയാഴ്ചയാണ് അവതരിപ്പിച്ചത്.
-
kerala1 day agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala1 day ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
india1 day agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala3 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF3 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala1 day agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
