india
ജനനായകൻ വിവാദം: സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ ആയുധമാക്കുന്നു; എം.കെ. സ്റ്റാലിൻ
സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ആരോപിച്ച സ്റ്റാലിൻ, ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
തമിഴക രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നടൻ വിജയ്യുടെ അവസാന ചിത്രം ജനനായകൻ സംബന്ധിച്ച വിവാദത്തിൽ, ചിത്രത്തിന് പരോക്ഷ പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ആരോപിച്ച സ്റ്റാലിൻ, ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എക്സിലൂടെയായിരുന്നു പ്രതികരണം. എന്നാൽ വിജയ്യുടേയോ ജനനായകൻ എന്ന ചിത്രത്തിന്റേയോ പേര് സ്റ്റാലിൻ പരാമർശിച്ചില്ല.
“സിബിഐ, ഇഡി, ഇൻകം ടാക്സ് എന്നിവ പോലെ തന്നെ ഇപ്പോൾ സെൻസർ ബോർഡിനെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആയുധമാക്കിയിരിക്കുകയാണ്. ഇത് ശക്തമായി അപലപിക്കുന്നു” എന്നാണ് സ്റ്റാലിൻ തമിഴിൽ എക്സിൽ കുറിച്ചത്.
സ്വന്തമായി പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് കടന്ന വിജയ്, തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി സ്റ്റാലിനെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുയോഗങ്ങളിലും പ്രസംഗങ്ങളിലും വിജയ് സ്റ്റാലിനെയും ഡിഎംകെയെയുംതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ട്വീറ്റ് രാഷ്ട്രീയമായി ശ്രദ്ധേയമാകുന്നത്.
ജനനായകൻ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എന്നാൽ പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും ചിത്രത്തിന്റെ റിലീസ് താത്കാലികമായി തടയുകയും ചെയ്തു. പൊങ്കൽ അവധിക്ക് ശേഷമാണ് കേസ് വീണ്ടും പരിഗണിക്കുക. ഇതോടെ ജനനായകൻ പൊങ്കൽ റിലീസായി എത്തില്ലെന്ന് വ്യക്തമായി.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് ചിത്രം വിവാദത്തിലായത്. ഏകദേശം ഒരു മാസം മുൻപേ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) മുമ്പാകെ ചിത്രം സമർപ്പിച്ചിരുന്നെങ്കിലും, സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ തിരുത്തലുകൾ വേണമെന്നായിരുന്നു ബോർഡിന്റെ നിർദേശം. ഇതോടെയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
india
ഷിംല–കുപ്വി റൂട്ടിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം
ബസ് ഏകദേശം 300 മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്.
ഷിംല: ഷിംലയിൽ നിന്ന് കുപ്വിയിലേക്ക് യാത്രക്കാരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണു. റോഡിലെ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. ബസ് ഏകദേശം 300 മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്.
അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
india
എ ഐ കെ എം സി സി സമൂഹ വിവാഹം ഗംഭീരമായി
എ ഐ കെഎംസിസി മാസ്സ് മാരേജ് സീസൺ 4
തൃച്ചിയിൽ അതി ഗംഭീര മായി സമാപിച്ചു
തമിഴ് നാട്ടിലെ വിവിധ മതവിഭാഗങ്ങളിൽ പെട്ട നിർധനരായ 12 ജോടികൾ ക്കാണ് തമിഴ്നാട് സ്റ്റേറ്റ് മാസ്സ് മേരാജിന് തൃച്ചി കെഎംസിസി ആഥിത്യ മരുളിയത് ചടങ്ങു എ ഐ കെ എം സി സി സ്റ്റേറ്റ് പ്രസിഡന്റ് പികെ പോക്കർ ഹാജിയുടെ അധ്യക്ഷതയിൽ iuml ദേശീയ പ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. 12 ജോടികൾ ക്കു ആവശ്യ മായ എല്ലാ വിഭവങ്ങളും സ്പോൺസർ ചെയ്ത. ട്രസ്റ്റിന്റെ ചെയർമാൻ കൂടി യായ സി പി ബാവഹാജി, തമിഴ്നാട് വഖ്ഫ് ബോർഡ് ചെയർമാൻ നവാസ് ഗനി mp, അബ്ദുസ്സമദ് mla, അബ്ദുറഹ്മാൻ സാഹിബ് x mp തുടങ്ങിയവർ ആശംസ കൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു തമിഴ്നാട് ജംഇയ്യത്തുൽ ഉലമ നേതാക്കളായ റൂഹുൽ ഹഖ്, മീരാൻ മിസ്ബഹി, സിറാജ്ജുദ്ധീൻ ഹസ്രത്, തുടങ്ങിയവർ നിക്കാഹിനു കർമികത്വം വഹിച്ചു. എ എ ഐ കെ എം സി സി ദേശീയ സംസ്ഥാന നേതാക്കൾ ആയ കെ കുഞ്ഞിമോൻ ഹാജി,mk നൗഷാദ്, തുടങ്ങിയവർ പങ്കെടുത്തു. എ ഐ കെ എം സി സി ട്രി ച്ചി പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറി സഗീർ ട്രിച്ചി, അബ്ദുറഹ്മാൻ കണിയാരത്, അബ്ദുസമദ്, ബഷീർ ലിംറ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഴുവൻ പരിപാടികളും കോഡിനേറ്റ് ചെയ്തു. എ ഐ കെ എം സി സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷാഫി സാഹിബിന്റെ ആമുഖ ഭാഷണ ത്തോടെ തുടക്കം കുറിച്ച ചടങ്ങിന് മാസ്സ് വെഡിങ് സീസൺ 4 കോർഡിനേറ്റർ ടി സി ഹാരിസ് സ്വാഗതവും ട്രഷറർ റഹീസ് സ്വദേശി നന്ദി യും പറഞ്ഞു.
india
ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍
ഇന്‍ഡോര്‍ കലക്ടര്‍ ശിവം വര്‍മ്മ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവിനൊപ്പം ആര്‍എസ്എസ് കാര്യാലയമായ ‘സുദര്ശന്’ സന്ദര്‍ശിച്ചത്
ഇന്‍ഡോര്‍: മധ്യപ്രദേശിന്റെ വ്യാവസായിക തലസ്ഥാനവും സ്വച്ഛ് ഭാരത് സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്ത ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ആളുകള്‍ മരിച്ച സംഭവത്തിനിടെ കലക്ടര്‍ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചത് വിവാദമായി. ഇന്‍ഡോര്‍ കലക്ടര്‍ ശിവം വര്‍മ്മ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവിനൊപ്പം ആര്‍എസ്എസ് കാര്യാലയമായ ‘സുദര്ശന്’ സന്ദര്‍ശിച്ചത്. സംഭവത്തില്‍ കലക്ടര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു
ബുധനാഴ്ച രാത്രിയാണ് കലക്ടറും മേയറും ആര്‍എസ്എസ് മാള്‍വ പ്രാന്ത് പ്രചാരക് രാജ് മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയത്. ഭഗീരഥപുരയിലെ മലിനജല ദുരന്തം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചര്‍ച്ചയായതെന്നാണ് വിവരം. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
കലക്ടര്‍ ഒരു ഭരണാധികാരിയെക്കാള്‍ ബിജെപി പ്രവര്‍ത്തകനെപ്പോലെയാണ് പെരുമാറുന്നതെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിതു പട്വാരി ആരോപിച്ചു. ”ഡ്യൂട്ടി സമയത്ത് രാഷ്ട്രീയ സംഘടനകളുടെ ഓഫീസില്‍ പോകാനല്ല കലക്ടര്‍ ബാധ്യസ്ഥന്‍. നഗരത്തില്‍ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ കലക്ടര്‍ തന്റെ ഓഫീസിലിരുന്ന് ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും അടിയന്തര പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു,” പട്വാരി പറഞ്ഞു. കലക്ടര്‍ രാഷ്ട്രീയ വിധേയത്വം കാണിക്കുകയാണെന്നും ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇന്‍ഡോറിലെ ഭഗീരഥപുര പ്രദേശത്ത് കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ 17 പേര് മരിച്ചതായാണ് തദ്ദേശവാസികളുടെ ആരോപണം. മരണസംഖ്യ 20 ആണെന്ന് ജിതു പട്വാരി പറഞ്ഞു. ഇതുവരെ 18 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്തിരിക്കുന്നത്.
-
kerala2 days agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
india2 days agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala2 days ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoപോലീസ് അക്കാദമി ക്യാമ്പസിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി; അന്വേഷണം ആരംഭിച്ചു
-
kerala2 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ സി വേണുഗോപാല്‍
-
india2 days agoമണിപ്പൂര്‍ കലാപക്കേസ്; മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണം: സുപ്രീം കോടതി
-
india2 days agoഹിജാബ്, നിഖാബ് ധരിച്ച ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീഹാര്‍
