Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ അറസ്റ്റിലേക്ക് വഴിതുറന്ന് എസ്ഐടി കണ്ടെത്തല്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരങ്ങള്‍ നല്‍കിയത് തന്ത്രിയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി തന്ത്രിക്ക് നിര്‍ണായക തിരിച്ചടിയായി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.

ശബരിമലയിലെ മൂല്യമേറിയ വസ്തുക്കള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രിയുടെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെ, സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവിന്റെ ആദ്യ മൊഴി. എന്നാല്‍ മഹസര്‍ റിപ്പോര്‍ട്ടുകളിലും പിടിച്ചെടുത്ത രേഖകളിലും തന്ത്രിയുടെ ഒപ്പുണ്ടെന്ന് എസ്ഐടി കണ്ടെത്തി. അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളും തന്ത്രിക്കെതിരെയായിരുന്നു.

ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സംരക്ഷിച്ചതും തന്ത്രിയാണെന്ന് എ. പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു. ദൈവതുല്യനായ ഒരാളാണ് സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെന്നും, ആ വ്യക്തി തന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് അന്വേഷണ സംഘം തന്ത്രിയുടെ പങ്ക് കൂടുതല്‍ ശക്തമായി പരിശോധിച്ചത്.

പോറ്റി സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോയ കാര്യങ്ങള്‍ തന്ത്രിക്ക് അറിയാമായിരുന്നെന്നും, അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെയായിരുന്നു ഇടപാടുകളെന്നും എസ്ഐടി കണ്ടെത്തി. പോറ്റിയുമായി തന്ത്രിക്ക് ഫോണ്‍ ബന്ധമുണ്ടായിരുന്നുവെന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ തന്ത്രിയുടെ പങ്കും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നും വിശദമായി പരിശോധിക്കുമെന്ന് എസ്ഐടി അറിയിച്ചു.

പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയോടെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് കൊണ്ടുപോയി. രാവിലെ ആറ്റിങ്ങലിലെ രഹസ്യ കേന്ദ്രത്തില്‍ നടത്തിയ രണ്ടാംഘട്ട ചോദ്യം ചെയ്യലിലാണ് അറസ്റ്റ് തീരുമാനിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് പുറമേരിയില്‍ സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്‌കൂള്‍ ബസ് കടന്നുപോയ ഉടനെ ബസിന്റെ ടയര്‍ റോഡിലൂടെ കടന്നപ്പോള്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

Published

on

കോഴിക്കോട്: കോഴിക്കോട് നാദാപുരം പുറമേരിയിലെ അറാംവെള്ളിയില്‍ റോഡില്‍ സ്ഫോടനം. സ്‌കൂള്‍ ബസ് കടന്നുപോയ ഉടനെ ബസിന്റെ ടയര്‍ റോഡിലൂടെ കടന്നപ്പോള്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഉഗ്രശബ്ദം കേട്ടതോടെ ബസ് നിര്‍ത്തിയ ഡ്രൈവര്‍ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് റോഡില്‍ സ്ഥാപിച്ച സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായത്.

വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. സുരക്ഷിതമായി കുട്ടികളെ സ്‌കൂളില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടകവസ്തുവിന്റെ ഭാഗങ്ങള്‍ റോഡില്‍ നിന്ന് കണ്ടെത്തിയതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സ്ഫോടനത്തിന് പിന്നിലെ കാരണവും പ്രതികളെയും കണ്ടെത്താന്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Published

on

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് ഉറ്റബന്ധമുണ്ടെന്നും പോറ്റി ശബരിമലയിലെത്തിയത് സഹായിയായിയാണെന്നും സ്‌പോണ്‍സര്‍ഷിപ് ഇടനില സ്വര്‍ണക്കൊള്ളയായി മാറിയെന്നും കണ്ടെത്തല്‍. പാളികളില്‍ സ്വര്‍ണം പൂശാന്‍ തന്ത്രി അനുമതി നല്‍കിയതായും മൊഴി.

തന്ത്രിയില്‍ നിന്ന് കഴിഞ്ഞ നവംബറിലും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെയെല്ലാം ചുമതല ദേവസ്വം ബോര്‍ഡിനാണ്. പാളികളുടെ അറ്റകുറ്റപ്പണികള്‍ക്കായി ദേവസ്വം ഉദ്യോഗസ്ഥരാണ് സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് മുന്‍പ് മൊഴി നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡ് അപേക്ഷിച്ചപ്പോള്‍ അനുമതിയും, ഭഗവാന്റെ അനുഗ്രഹവും നല്‍കുകയാണ് ചെയ്തത്. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണ അങ്കിയുടെ നിറം മങ്ങിയതിനാല്‍ അത് നവീകരിക്കാമെന്ന് അനുമതിയില്‍ പറഞ്ഞിട്ടുണ്ടെന്നും തന്ത്രി എസ്.ഐ.ടി.യെ അറിയിച്ചിരുന്നു.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് നടത്തിയ ‘ദൈവതുല്യരായ ആളുകള്‍’ എന്ന പ്രസ്താവനയോട്, ‘ദൈവതുല്യരായ എത്ര ആളുകളുണ്ടെന്ന് എനിക്കെങ്ങനെ അറിയാന്‍ കഴിയും?’ എന്നായിരുന്നു രാജീവരുടെ പ്രതികരണം. തന്ത്രി കണ്ഠര് മോഹനരും ഇതിനുമുന്‍പ് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസെടുത്ത് ഇഡി. കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു . പിഎംഎല്‍എ വകുപ്പ് ചുമത്തിയാണ് അന്വേഷണം. ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത എല്ലാവരും ഇഡി കേസിലും പ്രതികളാണ്. എ.പത്മകുമാര്‍, എന്‍.വാസു, ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവര്‍ പ്രതിപ്പട്ടികയിലാണ്. അന്വേഷണം അസിസിറ്റന്റ് ഡയറക്ടര്‍ രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ്.

 

Continue Reading

kerala

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; മോദി ട്രംപിനെ വിളിക്കാത്തതു കാരണം വൈകുന്നു -യു.എസ്

Published

on

മുംബൈ: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ വൈകുന്നത് മോദി ട്രംപിനെ ഫോണില്‍ വിളിക്കാത്തതിനാലെന്ന് യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുത്‌നിക്.

”വ്യാപാര ചര്‍ച്ചകളെല്ലാം പൂര്‍ത്തിയായി. പക്ഷെ, കരാര്‍ ഒപ്പിടാന്‍ തയാറാണെന്ന് അറിയിച്ച് ട്രംപിനെ മോദി വിളിച്ചിട്ടില്ല. കരാറില്‍ ഇന്ത്യയുടെ നേതൃത്വം അസ്വസ്ഥരാണ്. അതുകൊണ്ടാണ് മോദി ട്രംപിനെ വിളിക്കാതിരുന്നത്” ലുത്‌നിക് ഒരു പോഡ്കാസ്റ്റിനിടെ വ്യക്തമാക്കി.

ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുമായി ഉയര്‍ന്ന താരിഫ് നിരക്കില്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മാറ്റുള്ള രാജ്യങ്ങളുമായി വ്യാപാര കരാര്‍ പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യ വൈകിച്ചു. ഇപ്പോള്‍ ഇന്ത്യ പറയുന്നു ‘ഞങ്ങള്‍ തയാറാണ്’. ഞാന്‍ ചോദിച്ചു ‘എന്തിന് തയാര്‍’. മൂന്ന് ആഴ്ച മുമ്പ് സ്റ്റേഷന്‍ വിട്ടുപോയ ട്രെയിനില്‍ പോകാന്‍ തയാറാണോയെന്ന് ചോദിക്കുന്നത് പോലെയാണ് ഇന്ത്യയുടെ ചോദ്യമെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയും യു.എസും തമ്മില്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ഇരു വിഭാഗങ്ങളും ആറ് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം അടക്കം ഇന്ത്യക്കെതിരെ 50 ശതമാനം നികുതിയാണ് യു.എസ് ചുമത്തിയിട്ടുള്ളത്. മറ്റേതു രാജ്യത്തേക്കാളും കൂടുതല്‍ നികുതി യു.എസ് ചുമത്തിയത് ഇന്ത്യക്കെതിരെയാണ്. വീണ്ടും ഇന്ത്യക്കെതിരെ 500 ശതമാനം നികുതി ചുമത്താനുള്ള ബില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് കഴിഞ്ഞ ദിവസം യു.എസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം അറിയിച്ചിരുന്നു.

 

Continue Reading

Trending