kerala
വീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
നാദശ്രീ അനന്ത പദ്മനാഭന്റെ ശിഷ്യയായ സുമ സുരേഷ് വർമ്മ ബിലഹരി രാഗത്തിലെ ‘കനുകൊണ്ടിനി ശ്രീ രാമുനി’ എന്ന കൃതിയാണ് ദേവ്ന വേദിയിൽ അവതരിപ്പിച്ചത്.
വീണ കച്ചേരിയിൽ വിസ്മയ പ്രകടനവുമായി ദേവ്ന ജിതേന്ദ്ര. സെൻ തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാര്‍ത്ഥിയാണ്. നാദശ്രീ അനന്ത പദ്മനാഭന്റെ ശിഷ്യയായ സുമ സുരേഷ് വർമ്മ ബിലഹരി രാഗത്തിലെ ‘കനുകൊണ്ടിനി ശ്രീ രാമുനി’ എന്ന കൃതിയാണ് ദേവ്ന വേദിയിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് വർഷമായി ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, കൊല്ലൂർ മൂകാംബിക നവരാത്രി സംഗീതോത്സവം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ ദേവ്ന വീണ കച്ചേരികൾ നടത്തിവരികയാണ്. ഈ വർഷം മക്രേരി ദക്ഷിണാമൂർത്തി അനുസ്മരണവും ത്യാഗരാജ സംഗീതാരാധനയും ഉൾപ്പെടെയുള്ള വേദികളിലും ദേവ്ന വീണവാദനം അവതരിപ്പിച്ചു.
ചേലോറ ഹയർ സെക്കൻഡറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ജിതേന്ദ്രയുടെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിത ത്യാഗരാജിന്റെയും മകളാണ് ദേവ്ന.
kerala
ഒന്നാം വേദിക്ക് മുന്നിൽ അദ്ധ്യാപക പ്രതിഷേധം : അറസ്റ്റ്
വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും അപ്രൂവൽ ലഭിക്കാത്ത സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ അദ്ധ്യാപകരാണ് സമരവുമായി രംഗത്തെത്തിയത്.
ഷഹബാസ് വെള്ളില
തൃശൂർ : ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെ ഒന്നാം വേദിക്ക് മുന്നിൽ അദ്ധ്യാപകരുടെ പ്രതിഷേധം. വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും അപ്രൂവൽ ലഭിക്കാത്ത സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ അദ്ധ്യാപകരാണ് സമരവുമായി രംഗത്തെത്തിയത്.
മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമായി എത്തിയ അദ്ധ്യാപകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തുനീക്കി. വർഷങ്ങളായി ഐഡഡ് സ്കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരനെന്നും ഭിന്ന ശേഷി നിയമനവുമായി ബന്ധപെട്ടു അപ്രൂവൽ തടഞ്ഞു വെക്കുകയുമാണെന്നാണ് അദ്ധ്യാപകരുടെ ആരോപണം. ഭിന്ന ശേഷിക്കാർക്ക് ഒഴിവുകൾ മാറ്റി വെച്ചിട്ടും സർക്കാർ അപ്രൂവൽ ചെയ്യുന്നില്ല. ചില അദ്ധ്യാപകർക്ക് ദിവസ വേദനം ലഭിച്ചിരുന്നെങ്കിലും അതും നിർത്തലാക്കുകയാണ്. എൻ എസ് എസ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മാത്രം അപ്രൂവൽ നൽകിയ സർക്കാർ നടപടിയും വിവാദം ആയിരുന്നു. അദ്ധ്യാപകരെ പോലീസ് എത്തി നീക്കി. കലോത്സവം അലങ്കോലമാക്കാൻ അല്ല മറിച്ചു ഞങ്ങളുടെ പ്രയാസം സർക്കാറിന്റെയും പൊതു ജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ട് വരികയാണ് ലക്ഷ്യമെന്നും സമരക്കാർ പറഞ്ഞു
kerala
കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎം; ഡി.സി.സി പ്രസിഡന്റ്
ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി മാത്രം മാറ്റിവെക്കുമെന്ന് സിപിഎം അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നും, ഏത് കമ്മിറ്റി ഒഴിച്ചിടുമെന്നതില്‍ വ്യക്തത ലഭിച്ചതോടെ എല്ലാ കമ്മിറ്റികളിലും യുഡിഎഫ് നോമിനേഷന് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയത് സിപിഎമ്മാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി മാത്രം മാറ്റിവെക്കുമെന്ന് സിപിഎം അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്നും, ഏത് കമ്മിറ്റി ഒഴിച്ചിടുമെന്നതില്‍ വ്യക്തത ലഭിച്ചതോടെ എല്ലാ കമ്മിറ്റികളിലും യുഡിഎഫ് നോമിനേഷന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. നികുതി അപ്പീല്‍ സ്ഥിരം സമിതിയില്‍ എല്‍ഡിഎഫും ബിജെപിയും ധാരണ പ്രകാരം നോമിനേഷന് നല്‍കിയെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു.
ബിജെപിയെ അകറ്റി നിര്‍ത്തുമെന്ന് സിപിഎം പറയുന്നത് സത്യമാണെങ്കില്‍, എന്തുകൊണ്ടാണ് യുഡിഎഫിന്റെ വനിതാ അംഗത്തെ തോല്‍പ്പിച്ചതെന്ന് പ്രവീണ്‍കുമാര്‍ ചോദിച്ചു. യുഡിഎഫിന്റെ നിലപാട് ചോദിക്കാമായിരുന്നുവെന്നും, എന്നിട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വഴിയൊരുക്കി വിട്ടുവീഴ്ച ചെയ്തത് എന്തിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോഴിക്കോട് കോര്‍പറേഷനില്‍ ആദ്യമായാണ് ബിജെപിക്ക് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. കോര്പറേഷന് നികുതി കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്. എല്‍ഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് പോയത്. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍ വിനീത സജീവന് നികുതി കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് ബിജെപിക്ക് കോഴിക്കോട് കോര്‍പറേഷനില്‍ നേട്ടമുണ്ടാക്കാന്‍ കാരണമായതെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. ഒമ്പത് അംഗ സമിതിയില്‍ നാല് യുഡിഎഫ്, നാല് ബിജെപി, ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ എന്നിങ്ങനെയായിരുന്നു അംഗസംഖ്യ.
kerala
അച്ഛന്റെ ഒരേ നിർബന്ധം മകൾ ഫലസ്ത്വീൻ മാപ്പിളപ്പാട്ട് പാടി സംസ്ഥാന തലത്തിൽ HSS വിഭാഗം എ ഗ്രേഡ് നേടി
ആസ്വാദനത്തിന് പുറമെ കലകൾക്കും സംഗീതത്തിനും അനീതികളെ ചൂണ്ടിക്കാണിക്കുക എന്ന തിരിച്ചറിവാണ്
സബ് ജില്ലാ ,ജില്ലാ മത്സരങ്ങളിൽ വിജയിച്ചപ്പോഴും ഇതേ ഗാനം തന്നെ സെലക്ട് ചെയ്യാൻ ആർദ്രയെ പ്രേരിപ്പിച്ചത്.
പിറന്ന നാടിന് വേണ്ടി രക്ത സാക്ഷികളായ ഫലസ്ത്വീൻ ജനതയ്ക്ക് വേണ്ടിയും മരണപ്പെട്ടത് എന്തിനാണെന്നു പോലും അറിയാതെ പിടഞ്ഞു വീണ പിഞ്ചു കുഞ്ഞുങ്ങൾക്കും ഉമ്മമാർക്കും സഹോദരിമാർക്കും മനസ്സ് കൊണ്ടെങ്കിലും ഐക്യ ദാർഢ്യപ്പെടുക എന്ന ലക്ഷ്യമാണ് ആർദ്രയുടെ മാപ്പിളപ്പാട്ട് ആലാപനം . ആസ്വാദനത്തിന് പുറമെ കലകൾക്കും സംഗീതത്തിനും അനീതികളെ ചൂണ്ടിക്കാണിക്കുക എന്ന തിരിച്ചറിവാണ്
സബ് ജില്ലാ ,ജില്ലാ മത്സരങ്ങളിൽ വിജയിച്ചപ്പോഴും ഇതേ ഗാനം തന്നെ സെലക്ട് ചെയ്യാൻ ആർദ്രയെ പ്രേരിപ്പിച്ചത്.
ആർദ്രയുടെ അച്ഛൻ ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ മകൾക്ക് നൽകി. സംസ്ഥാന തലത്തിൽ മികച്ച അവതരണത്തിലൂടെ ആർദ്ര സദസ്സിന്റെ മനം കവർന്നു. ഫലസ്ത്വീൻ നാടിന്റെ പൈതൃകം വിളിച്ചോതുന്ന ഈ മാപ്പിളപ്പാട്ട് രചിച്ചത് ബാദറുദ്ദീൻ പാറന്നൂരാണ്. പ്രശസ്ത ഗായകനും സംഗീത സംവിധായകനും അധ്യാപകനുമായ അനീസ് മാസ്റ്റർ കൂരാടാണ് ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചത്. എറണാകുളം നോർത്ത് പറവൂർ, HMYSHSS കൊട്ടുവള്ളിക്കാട് സ്കൂളിലാണ് ആർദ്ര മരിയ പഠിക്കുന്നത്. സിറാജുദ്ദീൻ എറണാകുളമാണ് പരിശീകൻ.
HSS വിഭാഗം കഥാപ്രസംഗം മത്സരത്തിലും ആർദ്ര മരിയ പങ്കെടുക്കുന്നുണ്ട്.
പിതാവ് ജയ്സൺ, മാതാവ് സൗമ്യ , സഹോദരൻ അനുഗ്രഹ് ജോ എന്നിവരാണ് കുടുംബാംഗങ്ങൾ.
-
india23 hours agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala22 hours agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
News20 hours agoഡബ്ല്യുപിഎൽ: ഹർമൻപ്രീത് തിളക്കം; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ഏഴ് വിക്കറ്റ് ജയം
-
News22 hours agoഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ച്; ഐ.സി.സി ആവശ്യം തള്ളി
-
india2 days agoമുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ആശുപത്രിയിൽ
-
News2 days agoരാജ്യവ്യാപക പ്രതിഷേധങ്ങൾ നിയന്ത്രണത്തിലെന്ന് ഇറാൻ
-
kerala2 days agoകേരള കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗം തോമസ് കുതിരവട്ടം അന്തരിച്ചു
-
kerala21 hours agoപത്തനംതിട്ടയിൽ വഴിയാത്രക്കാരെ ആക്രമിച്ച് കവർച്ച; ഒന്നാം പ്രതി പിടിയിൽ
