Connect with us

local

നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്‌ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ വിടവാങ്ങി

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് .

Published

on

​തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും ഇരുപതോളം നൂറുൽ ഇസ്‌ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ് . നെയ്യാറ്റിൻകര വെള്ളംകുളം ബംഗ്ലാവിൽ അലിസൻ മുഹമ്മദിന്റെയും സൽമാബീവിയുടെയും മകനാണ്.

​കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എൻ.ഐ. ഐ.ടി.ഐ. ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം കുറിച്ച അദ്ദേഹം, കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാപകൻ കൂടിയാണ്. കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തിൽ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സജീവമായി പങ്കുചേർന്നിരുന്നു. കേരളത്തിന്റെ വൈദ്യുതീകരണത്തിലും പ്രത്യേകിച്ച് മലബാർ മേഖലകളിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന യുദ്ധസമയത്ത് ഇന്ത്യൻ സൈനികർക്കും എയർക്രാഫ്റ്റ് എഞ്ചിനീയർമാർക്കും സാങ്കേതിക പരിശീലനം നൽകുന്നതിലും അദ്ദേഹവും സ്ഥാപനവും നിർണായക പങ്ക് വഹിച്ചു. നൂറുൽ ഇസ്‌ലാം എജ്യുക്കേഷണൽ ട്രസ്റ്റിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം സ്ഥാപിച്ച നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആരോഗ്യ രംഗത്തെ വലിയൊരു ചുവടുവെപ്പായിരുന്നു.

​സൈഫുന്നീസയാണ് ഭാര്യ. മക്കൾ: ശബ്നം ഷഫീക്ക് (നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ) മകളാണ്.
എം.എസ്. ഫൈസൽ ഖാൻ (നൂറുൽ ഇസ്‌ലാം സർവകലാശാല പ്രൊ-ചാൻസലർ, നിംസ് മെഡിസിറ്റി എം.ഡി) മകനാണ്

മരുമക്കൾ: പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോ. സലിം ഷഫീക്ക്, ഫാത്തിമ മിസാജ്. ചെറുമക്കൾ: ഫഹീസ് ഷഫീഖ്, ഫർസീൻ ഷഫീഖ്.സുഹറ ഖാൻ, സൊഹൈബ് ഖാൻ. രാവിലെ 8.30 മുതൽ 10.30 വരെ തക്കല നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിലും 11.30 മുതൽ 3.30 വരെ നെയ്യാറ്റിൻകരയിലെ സ്വവസതിയിലും പൊതുദർശനം ഉണ്ടാകും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

റംസാന്‍ മാസം അടുത്തിരിക്കെ പറപറന്ന് കോഴി വില; നാലിലൊന്നായി ചുരുങ്ങി കച്ചവടം

ഇതോടെ കോഴി ഇറച്ചി ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്കും വിലകൂടി.

Published

on

മലപ്പുറം: ആര്‍ക്കും പിടിച്ചു കെട്ടാനാവാതെ കോഴി വില കുതിച്ചുയരുന്നു. 240 മുതലാണ് ഒരു കിലോ കോഴി ഇറച്ചിക്ക് ഇന്നലത്തെ വില. ഇനിയും വില കൂടാനാണ് സാധ്യത എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മൂന്നാഴ്ച്ചയോളമായി കോഴി വില കുത്തനെ ഉയരുകയാണ്. ഇതോടെ കോഴി ഇറച്ചി ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്കും വിലകൂടി.

ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന കോഴികളുടെ ലഭ്യത കുറവും പുറത്തുനിന്നും ഇറക്കുമതി ചെയ്തിരുന്ന കോഴികളുടെ എണ്ണം കുറഞ്ഞതുമെല്ലാമാണ് കോഴി വില ഈവിധം കുത്തനെ കൂടാനുള്ള കാരണം. ഇതര സംസ്ഥാന ലോബികളാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്. ദിനംപ്രതി കോഴിയുടെ വില ഉയരുന്നത് കാരണം സാധാരണക്കാര്‍ കോഴി വാങ്ങാന്‍ മടിക്കുന്നതോടെ കച്ചവടം കുറച്ചതായി ചില്ലറ വില്‍പ്പനക്കാര്‍ പറയുന്നു.

റംസാന്‍ മാസം അടുത്തിരിക്കെ കോഴി വിലയില്‍ ഇനി കാര്യമായ മാറ്റം പ്രതീക്ഷിക്കെണ്ടെന്നും നേരിയ കുറവ് മാത്രമായിരിക്കും സംഭവിക്കുകയെന്നും കച്ചവടക്കാര്‍ പറയുന്നു. കോഴി വില കുത്തനെ കൂടിയതോടെ കച്ചവടം നാലില്‍ ഒന്നായി ചുരുങ്ങി. ലാഭവും കുറഞ്ഞു. വിഷയത്തില്‍ ഇടപെടാതെ സംസ്ഥാന സര്‍ക്കാറും നോക്കുകുത്തിയായിരിക്കുകയാണ്. തോന്നിയ രീതിയിലാണ് കോഴി വില കൂട്ടുന്നത്. സംസ്ഥാനത്തെ കോഴി വിലയെ നിയന്ത്രിക്കുന്നത് ഇന്നും ഇതര സംസ്ഥാന കോഴി ലോബികളാണ് എന്നാണ് ആക്ഷേപം.

സംസ്ഥാനത്തെ അഭ്യന്തര ഉല്‍പാദനം കൂട്ടിയും മറ്റും കുത്തനെയുള്ള വില വര്‍ധനവിന് തടയിടണമെന്നാണ് ആവശ്യം ഉയരുന്നത്. എന്നാല്‍ മൂന്നാഴ്ച്ചയോളമായി കോഴി വില കുത്തനെ ഉയര്‍ന്നിട്ടും സര്‍ക്കാറിന് ഒന്നും തന്നെ ചെയ്യാനായിട്ടില്ല. ഈ അടുത്തൊന്നും ഇത്ര വലിയ വില വര്‍ധനവ് ഇത്രയും കാലം നീണ്ടു നിന്നിട്ടില്ല. വില കുത്തനെ കൂടിയാലും ഒരാഴ്ച്ചക്കകം തന്നെ കുറയാറാണ് പതിവ്. എന്നാല്‍ ഇത് മൂന്നാഴ്ച്ചയോളമായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌.

Continue Reading

local

കൊണ്ടോട്ടി നിയോജകമണ്ഡലം മുസ്‌ലീംലീഗ്‌; നസീം പുളിക്കല്‍ പ്രസിഡന്റ് എ ഷൗക്കത്തലി ഹാജി ജനറല്‍ സെക്രട്ടറി

കൊണ്ടോട്ടി നിയോജകമണ്ഡലം മുസ് ലിംലീഗ് കമ്മിറ്റി ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

Published

on

കൊണ്ടോട്ടി : കൊണ്ടോട്ടി നിയോജകമണ്ഡലം മുസ് ലിംലീഗ് കമ്മിറ്റി ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. നസീം പുളിക്കലാണ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിയായി എ ഷൗക്കത്തലി ഹാജിയേയും ട്രഷററായി കെ.എ സഗീറിനെയും ഓര്‍ഗനൈസിങ് സെക്രട്ടറിയാ യി അഷ്‌റഫ് മടാനെയും തങ്ങള്‍ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റുമാര്‍: കെ.പി മൂസക്കുട്ടി, താണി ക്കല്‍ കുഞ്ഞുട്ടി ഹാജി, അഡ്വ. കെ.കെ ഷാഹുല്‍ഹമീദ്, പി.കെ അബ്ദുല്ലക്കോയ, എം.സി നാസര്‍, സെക്രട്ടറിമാര്‍: എ.എ. സലാം (ഓഫീസ് ചാര്‍ജ്ജ്), കെ. ഇമ്പിച്ചിമോതി, എ.പി കുഞ്ഞാന്‍, വി.പി. സിദ്ദീഖ്, മുസാഫൗലൂദ്, ടി.പി അഷ്‌റഫ്.

അതോടൊപ്പം ചെറുകാവ് പഞ്ചായത്ത്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ താഴെ പറയുന്നമാറ്റങ്ങള്‍ വരുത്തിയതായും അറിയിച്ചു. ചെറുകാവ് പഞ്ചായത്തില്‍ നിന്നുള്ള ജില്ലാ പ്രവര്‍ത്തകസമിതിയംഗമായ പ്രസിഡന്റ്, കെ.എം സല്‍മാനെ ചെറുകാവ് പഞ്ചായത്ത് മുസ്ലിംലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായും പ്രസ്തുത ഒഴിവിലേക്ക് ജില്ലാ വര്‍ക്കിങ് കമ്മിറ്റി അംഗമായി മുസ്ലിംലീഗ് ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ്‌റായ എ. അബ്ദുല്‍ കരീമി
നെയും ചെറുകാവ് പഞ്ചായത്ത് മുസ്ലിംലീഗിന്റെ ട്രഷററായി കെ.ടി സക്കീര്‍ ബാബുവിനെയും നിശ്ചയിച്ചിരിക്കുന്നു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്‌ലിം ലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി ഇ.എം ഉമ്മറിനെ ഉള്‍പ്പെടുത്തി.

 

Continue Reading

local

എസ്‌ഐആര്‍; കരട് പട്ടികയില്‍ നിന്ന് മലപ്പുറത്ത് നൂറിലധികം വോട്ടര്‍മാര്‍ പുറത്ത്

ബിഎല്‍ഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Published

on

മലപ്പുറം: എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് ജില്ലയിലെ വിവിധ ഇടങ്ങളില്‍ നൂറിലധികം വോട്ടര്‍മാര്‍ പുറത്ത്. മൂര്‍ക്കനാട് പഞ്ചായത്തിലെ കുളത്തൂര്‍ കുറുപ്പത്താലിലെ 205-ാം ബൂത്തില്‍ നിന്ന് 500 ലധികം പേരാണ് പുറത്തായത്.

തിരുന്നാവായ പഞ്ചായത്തിലെ അജിതപ്പടിയിലെ 181-ാം ബൂത്തില്‍ 538 പേരും തൃപ്പങ്ങോട് പഞ്ചായത്തിലെ പെരിന്തല്ലൂര്‍ 62-ാം ബൂത്തില്‍ 298 പേരും കരട് വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. ബിഎല്‍ഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരോട് ജനുവരി 14ന് ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലും സമാനമായ രീതിയില്‍ നൂറുക്കണക്കിന് വോട്ടര്‍മാര്‍ പുറത്തായിരുന്നു.

Continue Reading

Trending