Connect with us

world

ഭീഷണിക്ക് വഴങ്ങില്ല ചര്‍ച്ചക്ക് തയ്യാറെന്ന് ഇറാന്‍; ഇറാനില്‍ സര്‍ക്കാര്‍ അനുകൂല കൂറ്റന്‍ റാലികള്‍

ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നോക്കിക്കാണുന്നത്. ശക്തമായൊരു നീക്കം സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

Published

on

വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഭരണ കൂടവിരുദ്ധ പ്രക്ഷോഭം ശക്തമായ ഇറാനില്‍ സൈനികമായ ഇടപെടല്‍ ആലോചിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സൈനിക ഇടപെടല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നീക്കങ്ങള്‍ ആലോചിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട പറഞ്ഞു. ‘ഏറെ ഗൗരവത്തോടെയാണ് ഇറാനിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നോക്കിക്കാണുന്നത്. ശക്തമായൊരു നീക്കം സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കും, ട്രംപ് പറഞ്ഞു.

‘ഇറാന്‍ നേതാവ് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നുണ്ട് കൂടിക്കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, അതിനുമുമ്പേ ഞങ്ങള്‍ തീരുമാനം കൈക്കൊണ്ടേക്കാം, ട്രംപ് പറഞ്ഞു. ഇറാനിലെ സ്ഥിതിഗതികള്‍ യൂഎസ് സൈന്യം സൂക്ഷ്മമായി നി രീക്ഷിച്ചു വരികയാണ്. ഓരോ മണിക്കൂറിലും ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും ഒരു ലക്ഷ്യത്തിലേക്ക് തങ്ങള്‍ എ ത്തിച്ചേരുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി.

യുഎസ് ആക്രമണത്തിന് പ്രത്യാക്രമണമെന്നോണം ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യതയെ ക്കുറിച്ചുള്ള ചോദ്യത്തിന് ഇറാന്‍ അത്തരത്തില്‍ ആക്രമിച്ചാല്‍ മുമ്പെങ്ങും കാണാത്ത രീതിയില്‍ അവര്‍ക്കെതിരേ ആക്രമണം അഴിച്ചുവിടുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അതേ സമയം, പ്രതിഷേധക്കാര്‍ക്ക് പിന്നില്‍ ഇസ്രാഈലും അമേരിക്കയുമെന്നാണ് ഇറാന്‍ നേതൃത്വം ആരോപിക്കുന്നത്. ഈ രാജ്യത്തെ ആക്രമിച്ച അതേ ആളുകളാണ് നിലവിലെ അസ്വസ്ഥതയ്ക്ക് കാരണമെന്ന് ഇറാന്‍ പ്രസിഡന്റമസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഇറാനിലെമ്പാടും ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. കൊല്ലപ്പെച്ച ട്ടവരുടെ കണക്ക് ഇറാന്‍ ഭരണ കൂടം പുറത്തുവിട്ടിട്ടില്ല. ഇന്റര്‍നെറ്റ് സേവനം ലഭ്യമാകാത്തതിനാല്‍ ഇറാനില്‍ നിന്നുള്ള വാര്‍ത്തകളും പുറത്തേക്ക് വരുന്നി ല്ല.

മുന്‍ സൈനികന്‍ കൂടിയായ വിവരങ്ങള്‍ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഇറാനിലെ സുരക്ഷാ ഏജന്‍സികള്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നടത്തുന്ന ശ്ര മങ്ങളില്‍ വിദേശരാജ്യങ്ങള്‍ ആശങ്കയിലാണ്. അതേ സമയം ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്നതിന് പിന്നാലെ ഇറാന്‍ പാര്‍ലമെന്റില്‍ മൊഹമ്മദ് ബാഗര്‍ ഖലിബാഫ് യുഎസ് സൈന്യത്തെയും ഇസ്രാഈലിനെയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്. അമേരിക്ക തുലയട്ടെ എന്ന് പാര്‍ലമെന്റിലെ അംഗങ്ങള്‍ ഒന്നടങ്കം മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അതിനിടെ ഇറാനില്‍ സര്‍ക്കാര്‍ അനുകൂല റാലികളും വ്യാപകമായി.

പതിനായിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികളാണ് തെഹ്‌റാനില്‍ സര്‍ക്കാറിന് പിന്തുണയുമായി അണി നിരന്നത്. അമേരിയ്കക്ക് മരണം, ഇസ്രാഈലിന് മരണം,ദൈവത്തിന്റെ ശത്രുക്കള്‍ക്ക് മരണം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സര്‍ക്കാര്‍ അനുകൂലികള്‍ നിരത്തുകളില്‍ അണി നിരന്നത്. സെംനാം മേഖലയിലെ ഷാഹുദ് നഗരത്തില്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ മയ്യത്ത് നമസ്‌കാരത്തിലും ആയിരങ്ങളാണ് എത്തിയത്. കെര്‍മന്‍, സഹേദാന്‍, ബിര്‍ജന്ത് തുടങ്ങിയ നഗരങ്ങളിലും സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു.

അമേരിക്കന്‍ സയണിസ്റ്റ് ഭീകരതക്കെതിരായ ജനകീയ പ്രതിഷേധം എന്നാണ് ഇറാനിയന്‍ ടെലിവിഷന്‍ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഇസ്രാഈലും അ മേരിക്കയുമാണ് രാജ്യത്ത് ഭീകരയുദ്ധത്തിന് ശ്രമിക്കുന്നതെന്നും എന്നാല്‍ തങ്ങളുടെ നീക്കത്തില്‍ ശത്രുവിന് പിഴക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അ ബ്ബാസ് അരഗച്ചി പറഞ്ഞു. തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്നും എന്നാല്‍ ചര്‍ച്ചകള്‍ക്ക് വാതിലുകള്‍ തുറന്നിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാപകലു ഷിതമായ പ്രതിഷേധം ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ സൈനിക ഭീഷണി രാജ്യത്ത് അക്രമം നടത്തുന്നവര്‍ക്ക് പ്രചോദനം നല്‍കാനും വിദേശ ഇടപെടലിന് അവസരമുണ്ടാക്കാനുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി ഇറാനിലെ പ്രക്ഷോഭത്തിനിടെ 109 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇറാന്‍ യുദ്ധത്തിന് തയ്യാര്‍, ന്യായമായ ചര്‍ച്ചകള്‍ക്കും തയ്യാര്‍ -ഇറാന്‍ വിദേശകാര്യ മന്ത്രി

‘ഞങ്ങള്‍ യുദ്ധത്തിനായി നോക്കുന്നില്ല, പക്ഷേ ഞങ്ങള്‍ യുദ്ധത്തിന് തയ്യാറാണ് – മുന്‍ യുദ്ധത്തേക്കാള്‍ കൂടുതല്‍ തയ്യാറാണ്’

Published

on

പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ തടയാന്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം യുദ്ധത്തിന് തയ്യാറാണെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇറാന്‍ തിങ്കളാഴ്ച പറഞ്ഞു.

‘ഞങ്ങള്‍ യുദ്ധത്തിനായി നോക്കുന്നില്ല, പക്ഷേ ഞങ്ങള്‍ യുദ്ധത്തിന് തയ്യാറാണ് – മുന്‍ യുദ്ധത്തേക്കാള്‍ കൂടുതല്‍ തയ്യാറാണ്,’ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, തലസ്ഥാനമായ ടെഹ്റാനില്‍ നടന്ന വിദേശ അംബാസഡര്‍മാരുടെ സമ്മേളനത്തില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണില്‍ ഇസ്രാഈലുമായുള്ള 12 ദിവസത്തെ യുദ്ധത്തെയാണ് അദ്ദേഹം പരാമര്‍ശിച്ചത്, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിടാന്‍ അമേരിക്കയും ചേര്‍ന്നു.

”ഞങ്ങളും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്, എന്നാല്‍ തുല്യ അവകാശങ്ങളോടും പരസ്പര ബഹുമാനത്തോടും കൂടി നീതിയുക്തമായ ചര്‍ച്ചകള്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

News

വെനിസ്വേലയുമായി എണ്ണക്കരാർ: യു.എസിലേക്ക് അഞ്ച് കോടി ബാരൽ എണ്ണ എത്തിക്കാൻ സമ്മതിച്ചതായി ട്രംപ്

ലക്ഷക്കണക്കിന് കോടി ഡോളർ മൂല്യമുള്ള എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും, ലഭിക്കുന്ന തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Published

on

കരാകസ്: പ്രസിഡന്റ് നിക്കോളസ് മദൂറോയെ ലക്ഷ്യമിട്ട് അമേരിക്കൻ സൈനിക നീക്കങ്ങൾ ശക്തമായതിന് പിന്നാലെ, അഞ്ച് കോടി ബാരൽ എണ്ണ യു.എസിലേക്ക് എത്തിക്കാൻ വെനിസ്വേല സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. സമൂഹമാധ്യമ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ലക്ഷക്കണക്കിന് കോടി ഡോളർ മൂല്യമുള്ള എണ്ണ വിപണി വിലക്ക് വിൽക്കുമെന്നും, ലഭിക്കുന്ന തുക വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണക്കമ്പനികൾ ഒന്നര വർഷത്തിനകം വെനിസ്വേലയിൽ സജീവമാകുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

വെനിസ്വേലയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്ന ചൈനയുടെ നീക്കങ്ങൾക്കെതിരെയും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ചൈനയ്ക്കൊപ്പം റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച് എണ്ണ വ്യാപാരം അമേരിക്കയുമായി മാത്രം നടത്തണമെന്നാവശ്യപ്പെട്ട് പുതിയ വെനിസ്വേല പ്രസിഡന്റ് റോഡ്രിഗസിന് മേൽ ട്രംപ് സമ്മർദം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ എണ്ണക്കരുതൽ നിക്ഷേപമുള്ള രാജ്യമാണ് വെനിസ്വേല. രാജ്യത്തെ എണ്ണഖനന മേഖലയിൽ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി അമേരിക്കൻ എണ്ണക്കമ്പനികൾ ട്രംപിനെ കാണാൻ തീരുമാനിച്ചതായും വിവരം പുറത്തുവന്നു.

Continue Reading

News

രാജ്യവ്യാപക പ്രതിഷേധങ്ങൾ നിയന്ത്രണത്തിലെന്ന് ഇറാൻ

അക്രമ സംഭവങ്ങൾ നിയന്ത്രിക്കുന്നതിനായി അധികൃതർ രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതായും റിപ്പോർട്ടുകളുണ്ട്.

Published

on

തെഹ്റാൻ: രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ പൂർണ നിയന്ത്രണത്തിലായെന്ന് അവകാശപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാൽ ഇതിന് ബലം നൽകുന്ന തെളിവുകൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. അക്രമ സംഭവങ്ങൾ നിയന്ത്രിക്കുന്നതിനായി അധികൃതർ രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചതായും റിപ്പോർട്ടുകളുണ്ട്.

സൈനിക ഇടപെടലിന് വഴിയൊരുക്കാൻ പാശ്ചാത്യ ശക്തികൾ സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമപരവും രക്തരൂക്ഷിതവുമായ രൂപത്തിലാക്കിയെന്ന് അരാഗ്ചി ആരോപിച്ചു. ദൈനംദിന ഇറാനികളുടെ വലിയ ജനപങ്കാളിത്തം പ്രതിഷേധങ്ങളിൽ ഉണ്ടായിരുന്നുവെന്നും, ഇതിനെ ഇസ്രായേലും യു.എസും പിന്തുണച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

ഇതിനിടെ, ഇറാൻ പ്രസിഡന്റ് പ്രഖ്യാപിച്ച ‘ദേശീയ പ്രതിരോധ മാർച്ച്’നോട് അനുബന്ധിച്ച് ഭരണകൂടത്തിന് പിന്തുണ അറിയിച്ച് പതിനായിരങ്ങൾ തെരുവിലിറങ്ങി. സർക്കാർ അനുകൂല പ്രകടനങ്ങളുടെ ദൃശ്യങ്ങൾ തിങ്കളാഴ്ച ഇറാനിയൻ സ്റ്റേറ്റ് ടി.വി സംപ്രേഷണം ചെയ്തു. ‘അമേരിക്കക്ക് മരണം’ എന്ന മുദ്രാവാക്യങ്ങളോടെയാണ് ജനക്കൂട്ടം സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ അണിനിരന്നത്.

അതേസമയം, ഇറാൻ ചർച്ചകൾ ആവശ്യപ്പെട്ടതായി അരാഗ്ചി പറഞ്ഞതിന് മണിക്കൂറുകൾക്ക് മുമ്പ് യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ശക്തമായ സൈനിക നടപടി പരിഗണിച്ചതായി അവകാശപ്പെട്ടു. പ്രതിഷേധക്കാർക്കെതിരായ സർക്കാർ അടിച്ചമർത്തലിന്റെ തീവ്രത ചൂണ്ടിക്കാട്ടി, സാഹചര്യം ഗൗരവത്തോടെ കാണുന്നുവെന്നും ട്രംപ് പറഞ്ഞു.

എന്നാൽ, അമേരിക്കയുമായി ചർച്ചകൾക്ക് ചാനലുകൾ തുറന്നിട്ടുണ്ടെങ്കിലും അവ ‘പരസ്പര താൽപര്യങ്ങളുടെയും ആശങ്കകളുടെയും’ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു.

ദേശീയ കറൻസിയുടെ പെട്ടെന്നുള്ള മൂല്യത്തകർച്ചക്കെതിരെ തെഹ്റാനിലെ വ്യാപാരികൾ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. പിന്നീട് ഇത് ഭരണകൂടത്തിന്റെ പതനം ആവശ്യപ്പെടുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളായി മാറുകയായിരുന്നു. യു.എസും ഇസ്രായേലും പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അധികൃതരുടെ ശക്തമായ പ്രതികരണത്തിനാണ് ഇത് വഴിവച്ചത്.

Continue Reading

Trending