kerala

ചോദ്യം ഏതുമാകട്ടെ, ഉത്തരം ‘പിണറായി വിജയന്‍’; വിവാദമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്

By webdesk17

January 13, 2026

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി മെഗാ ക്വിസ് വിവാദത്തില്‍. സ്‌കൂള്‍, കോളജ് വി ദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തിലെ ചോദ്യങ്ങള്‍ പൂര്‍ണമായും ഇടത് സര്‍ക്കാരിന്റെ പരസ്യ പ്രചാരണമാണെന്ന് വിമര്‍ശം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മു ന്നില്‍ കണ്ട് കുട്ടികളില്‍ നിര്‍ബന്ധപൂര്‍വം ഇടതുമുന്നണിയുടെ പ്രകടന പത്രികയും ഇടതു രാഷ്ട്രീയവും അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാര്‍ട്ടി പ്രചാരണമായി മാറിയെന്ന് ആരോപിച്ച് പ്രതിഷേധം ശക്ത മാക്കാനാണ് പ്രതിപക്ഷ തീരുമാനം. ചോദ്യങ്ങളില്‍ പലതിനും ഉത്തരം ‘മുഖ്യമന്ത്രി പിണറായി വിജയന്‍’ എന്നാണെന്നും സര്‍ക്കാര്‍ വലിയ നേട്ടമായി അവകാശപ്പെടുന്ന കെ ഫോണ്‍, അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തുടങ്ങിയ പദ്ധതികള്‍ മാത്രമാണ് ചോദ്യങ്ങളിലുള്ളതെന്നും പ്രതിപക്ഷ സംഘടനകള്‍ ചൂണ്ടി ക്കാട്ടുന്നു. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമാണിതെന്നും ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കെ.പി.എസ്ടി.എ ആവശ്യപ്പെട്ടു. പ്രാരംഭഘട്ട മത്സരം തിങ്കളാഴ്ച പൂര്‍ത്തിയായി. 5000 സ്‌കൂളുകളിലും 750 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.