india
കരൂർ ദുരന്തം: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്റെ മൊഴിയെടുപ്പ് പൂർത്തിയായി
ഡൽഹിയിലെ സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹിയിലെ സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്. മൊഴിയെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്തിയിട്ടില്ലെന്നാണ് വിവരം.
കരൂർ പരിപാടിയുടെ പൂർണ ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിച്ചിരുന്നതെന്ന്, പരിപാടിക്ക് ലഭിച്ച അനുമതികൾ എന്തൊക്കെയാണെന്ന്, തദ്ദേശ ഭരണകൂടവുമായി മുൻകൂട്ടി അപകടസാധ്യത വിലയിരുത്തിയിരുന്നോയെന്ന് ഉൾപ്പെടെ നിരവധി ചോദ്യങ്ങളാണ് സിബിഐ വിജയിയോട് ഉന്നയിച്ചത്. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നോയെന്നും, വേദിയിൽ ഏഴു മണിക്കൂർ വൈകിയെത്തിയതിന്റെ കാരണമെന്തെന്നും അന്വേഷണ സംഘം ചോദിച്ചു.
അപകടത്തെക്കുറിച്ച് വിജയ് അറിഞ്ഞ സമയം, വേദിയിൽ എത്തിച്ചേർന്നതും മടങ്ങിയതുമായ കൃത്യമായ സമയക്രമം തുടങ്ങിയ കാര്യങ്ങളിലും സിബിഐ വിശദീകരണം തേടി. മൊഴിയെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ വിജയ് നാളെ വൈകിട്ടോടെ ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് വിവരം.
india
തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് ആജീവനാന്ത സംരക്ഷണം; കേന്ദ്രത്തിനും ഇലക്ഷൻ കമീഷനും സുപ്രീംകോടതിയുടെ നോട്ടീസ്
സിവിൽ, ക്രിമിനൽ കുറ്റങ്ങളിൽ ചീഫ് ഇലക്ഷൻ കമീഷണർക്കും ഇലക്ഷൻ കമീഷണർമാർക്കും ആജീവനാന്ത സംരക്ഷണം നൽകുന്ന 2023ലെ ബില്ലിനെതിരെ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമീഷനും നോട്ടീസ് അയച്ചു.
ന്യൂഡൽഹി: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഉണ്ടാകുന്ന സിവിൽ, ക്രിമിനൽ കുറ്റങ്ങളിൽ ചീഫ് ഇലക്ഷൻ കമീഷണർക്കും ഇലക്ഷൻ കമീഷണർമാർക്കും ആജീവനാന്ത സംരക്ഷണം നൽകുന്ന 2023ലെ ബില്ലിനെതിരെ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും ഇലക്ഷൻ കമീഷനും നോട്ടീസ് അയച്ചു.
ഭരണഘടനാ പരിധി ലംഘിച്ചാണ് ബിൽ വഴി സംരക്ഷണം നൽകുന്നതെന്നും, ഇത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തബോധം ദുർബലപ്പെടുത്തുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിമാർക്കുപോലും നൽകാത്ത തരത്തിലുള്ള ആജീവനാന്ത സംരക്ഷണം തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് അനുവദിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹരജിക്കാർ വാദിക്കുന്നു.
ഹരജിയിൽ ഉന്നയിച്ച ആശങ്കകൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള ജുഡീഷ്യൽ പരിശോധന അനിവാര്യമാണെന്ന് വ്യക്തമാക്കി. കേസ് തുടർപരിഗണനയ്ക്ക് മാറ്റി.
india
നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകും; കേരള ഹൈകോടതിയോട് സുപ്രീംകോടതി
നിലമ്പൂരില്‍ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം.
ന്യൂഡല്‍ഹി: നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാകുമെന്ന് കേരള ഹൈകോടതിയോട് സുപ്രീംകോടതിയുടെ ചോദ്യം. നിലമ്പൂരില്‍ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ചോദ്യം. ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല അധ്യക്ഷനായ ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്. ഹൈകോടതി വിധിക്കെതിരെ നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം എന്ന സംഘടന നല്‍കിയ ഹരജിയില്‍, ഇത്തരത്തില്‍ അനുമതി നിഷേധിക്കുന്നത് ശരിയാണോ എന്ന് സുപ്രീംകോടതി ചോദിച്ചു.
മലപ്പുറം നിലമ്പൂരില്‍ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറുല്‍ ഇസ്ലാം സാംസ്‌കാരിക സംഘം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 36 മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരെ സാംസ്‌കാരിക സംഘം ഹൈകോടതിയെ സമീപിച്ചെങ്കിലും കലക്ടറുടെ നിലപാട് കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെ അപ്പീലുമായാണ് ഹരജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ജസ്റ്റിസ്മാരായ ജെ.ബി. പര്‍ഡിവാല, അലോക് ആര്‍ദരേ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈകോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ചത്. നൂറ് മുസ്ലിം പള്ളികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാന്‍ ഹൈകോടതിക്ക് എങ്ങനെയാകുമെന്ന് സുപ്രീംകോടതി ആരാഞ്ഞു.
india
‘ഇഡിയുടെ പ്രവര്‍ത്തനം ബിജെപി ഏജന്റിനെ പോലെ, തെരഞ്ഞെടുപ്പാകുമ്പോള്‍ റെയ്ഡ് തുടങ്ങും, കഴിഞ്ഞാലുടന്‍ അപ്രത്യക്ഷരാകും’: സന്ദീപ് ദീക്ഷിത്
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ഓഫീസിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്.
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ഓഫീസിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ബിജെപിയുടെ രാഷ്ട്രീയ ഉപകരണം പോലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ബിജെപി എന്തിനാണ് ഈ വിഷയത്തില്‍ ഇത്രയധികം താല്‍പ്പര്യം കാണിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇഡിയുടെ തൊഴിലല്ലേ. അതിനെ പ്രതിരോധിക്കാന്‍ ബിജെപിക്ക് എന്ത് ബാധ്യതയാണുള്ളത്’. അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ആസൂത്രണങ്ങളടങ്ങിയ രാഷ്ട്രീയ ഫയലുകളാണ് ഇഡി കണ്ടുകെട്ടിയതെന്ന് സന്ദീപ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൈമാറിയ രേഖകളായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തങ്ങള്‍ക്ക് മുകളില്‍ മറ്റ് പാര്‍ട്ടികള്‍ കയറിപ്പോകുമോയെന്ന ഭയമാണ് ബിജെപിക്കെന്നും മറ്റ് പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ മനസിലാക്കുന്നതിനായി അവര്‍ ഇഡിയെ ഉപയോഗിച്ചുകൊണ്ട് ഫയലുകള്‍ കൊണ്ടുപോയത് അതുകൊണ്ടാണെന്നും സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴാണ് ഇഡിക്ക് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ത്വര, തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അവര്‍ അപ്രത്യക്ഷരാകും. പിന്നെ കേസും കൂട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, റെയ്ഡ് തടഞ്ഞ് രേഖകള്‍ കൈക്കലാക്കിയെന്ന് ആരോപിച്ച് മമത ബാനര്‍ജിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലേക്കുള്ള റെയ്ഡിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ ദൈവമാണ് ഇഡിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കുറ്റപ്പെടുത്തി. മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിന്റെ വസതിയിലും സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ചിലുള്ള ഗോദ്റെജ് വാട്ടര്‍സൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.
-
kerala1 day agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
kerala1 day ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News1 day agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
GULF1 day agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
kerala1 day agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
