india
പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല
ജാര്‍ഖണ്ഡില്‍ പശു മോഷണം ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു
റാഞ്ചി: ഒരിടവേളക്ക് ശേഷം രാജ്യത്ത് പശുവിന്റെ പേരില്‍ കൊലപാതകം. ജാര്‍ഖണ്ഡില്‍ പശു മോഷണം ആരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. 45 കാരനായ പപ്പു അന്‍സാരിയാണ് കൊല്ലപ്പെട്ടത്.
ഗോഡ് ജില്ലയിലെ മതിഹാനി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു കുട്ടം ആളുകള്‍ പപ്പു അന്‍സാരിയെ ആക്രമിച്ചത്. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്നതായി സ്ഥിരീകരിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.പി.എന്‍ ചൗധരി പ്രതികളെ കണ്ടത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും ജെ.പി.എന്‍ ചൗധരി പറഞ്ഞു. കൊല്ലപ്പെട്ട പപ്പു അന്‍സാരി നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. അതേ സമയം വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം പേര് ചോദിച്ചാണ് അക്രമികള്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതെന്നും മഴു, ദണ്ഡ് തുടങ്ങിയ ആയുധങ്ങളുമായി ക്രൂര മര്‍ദ്ദനമാണ് പശു ഗുണ്ടകള്‍ നടത്തിയതെന്ന് കൊല്ലപ്പെട്ട അന്‍സാരിയുടെ ഭാര്യ ആയ ശ ബീഗം നല്‍കിയ പരാതിയില്‍ പറയുന്നു. അന്‍സാരി കാലിക്കടത്തുകാരന്‍ അല്ലെന്നും നിയമപ്രകാരമാണ് കന്നുകാലിളെ കൊണ്ടു പോയതെന്നും സഹോദരന്‍ ഫുര്‍ ഖാന്‍ അന്‍സാരി പറഞ്ഞു.
india
മലയാള ഭാഷാബിൽ; എതിർപ്പ് ശക്തമാക്കാൻ കർണാടക
ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിന്റെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.
ബെംഗളൂരു: കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിനെതിരേ കർണാടക സർക്കാർ എതിർപ്പ് ശക്തമാ ക്കുന്നു. ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിന്റെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകു മാർ എന്നിവരുടെ നേതൃത്വത്തിലാകും സന്ദർശനം. കന്നഡ സാംസ്കാരിക വകുപ്പുമന്ത്രി ശിവരാജ് തംഗഡഗിയാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തെ കേരളത്തിന്റെ ഔദ്യോഗിക ഭാഷയാക്കാൻ ലക്ഷ്യമിടുന്ന ബിൽ കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് കേരള നിയമസഭ പാസാക്കിയത്. എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുക, കേരളത്തിന്റെ സമസ്‌ത മേഖലകളിലും ഭാഷയുടെ പ്രയോഗം ഉറപ്പാക്കുക, മ ലയാളത്തിൻ്റെ വളർച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്. കേരളത്തിലെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ പത്താം ക്ലാസ് വരെ നിർബന്ധിത ഒന്നാം ഭാഷ മലയാളമാകണമെന്നതാണ് കർണാടകം എതിർപ്പുയർത്താൻ കാരണം. അതിർത്തി ജില്ലയായ കാസർകോട്ടെ കന്നഡ മീഡിയം സ്കൂളുകളിൽ ഇത് പ്രശ്‌നമുണ്ടാക്കുമെന്നാണ് ആക്ഷേപം. കാസർകോട് മേഖലയിൽ ഏഴര ലക്ഷം കന്നഡിഗരുണ്ടെന്ന് കർണാടക സർക്കാർ പറയുന്നു.
210 കന്നഡ സ്‌കൂളുകൾ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ഇവരുടെമേൽ മലയാളം അടിച്ചേൽപ്പിക്കുന്നതാണ് കേരളത്തിൻ്റെ പുതിയ ബില്ലെന്നും വിമർശിക്കുന്നു. നിയമസഭ പാസാക്കിയെങ്കിലും ബില്ലിന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.
അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് കർണാടക ബോർഡർ ഏരിയാ ഡിവലപ്മെന്റ് അതോറിറ്റി പ്രതിനിധികൾ ഗ വർണറെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെ പിണറായി വിജയൻ സർക്കാരിനെ വിമർശിച്ച് കർ ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.
india
കൊല്‍ക്കത്തയിലെ എസ്ഡിപിഐ റാലിയിൽ മുര്‍ഷിദാബാദ് സിപിഎം ജില്ലാ സെക്രട്ടറിയും
കൊല്‍ക്കത്ത: എസ്ഡിപിഐ റാലിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്ഡിപിഐ മുർഷിദാബദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല പങ്കെടുത്തത്.
ബംഗാൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുർഷിദ ഖാത്തൂണും പരിപാടിയുടെ ഭാഗമായി. രാജ്യത്ത് നടക്കുന്ന വിവേചനങ്ങൾക്കെതിരെ ഒന്നിച്ചു പോരാടണമെന്നും വിവേചനം എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എസ്ഡിപിഐ ദേശീയ സെക്രട്ടറി തൈദുൽ ഇസ്‌ലാം, സംസ്ഥാന പ്രസിഡന്റ് ഹക്കികുൽ ഇസ്‌ലാം, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി സുമൻ മണ്ഡൽ, സെക്രട്ടറി മസൂദുൽ ഇസ്‌ലാം, ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം മൊണ്ടൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
india
അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരവിതരണത്തിന് നിരോധനം
ഓൺലൈൻ ഡെലിവറിക്കും വിലക്ക്
അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരവിതരണത്തിന് നിരോധനം. ഓൺലൈൻ ഡെലിവറിക്കും വിലക്ക്. ജില്ലാ ഭരണകൂടമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ ഓൺലൈൻ ഡെലിവറി കമ്പനികൾ അടക്കമുള്ളവർക്ക് വിലക്ക് ബാധകമാണ്.
ക്ഷേത്രത്തിൻ്റെ പരിസരപ്രദേശങ്ങളിൽ മുമ്പ് മാംസാഹാരത്തിന് ഭാഗികമായി നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ചില ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളും കമ്പനികളും മാംസാഹാരം എത്തിക്കുന്ന വന്ന പരാതിയെ തുടർന്നാണ് പുതിയ നീക്കം. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ പവിത്രത നിലനിർത്താനുള്ള നീക്കമെന്നാണ് ഉത്തരവിന് നൽകുന്ന വിശദീകരണം.
രാം പഥിലെ ഇറച്ചി കടകള്‍ കോര്‍പ്പറേഷന്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ മദ്യശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അയോധ്യ ഭരണകൂടം അറിയിച്ചു.
കടകള്‍ക്കും ഹോട്ടലുകള്‍ക്കും പുറമെ സൊമാറ്റോ, സ്വിഗി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് മാംസാഹരങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതിനും അധികൃതര്‍ വിലക്കി. ഇതിന് പുറമെ ഗസ്റ്റ് ഹൗസുകളിലും ഹോംസ്റ്റേകളിലും മാംസാഹാരം വിളമ്പുന്നതിലും വിലക്കുണ്ട്.
നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശവാസികളുടെയും നാട്ടുകാരുടെയും തുടര്‍ച്ചയായ പരാതിയെത്തുടര്‍ന്നാണ് മാംസാഹാരത്തിന് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം. നിയന്ത്രണം സംബന്ധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് സംസ്ഥാനത്ത അസിസ്റ്റന്റ് ഫുഡ് ഇന്‍സ്പെക്ടര്‍ പ്രതികരിച്ചു.
-
india2 days agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി
-
kerala3 days ago‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
-
Sports3 days agoമുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി
-
india3 days agoമാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
-
kerala3 days agoവേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
-
Sports3 days agoന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്
-
india2 days agoഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍
